Connect with us

Latest news

സന്തോഷിന്റെ ക്രൂരതയിൽ ഞെട്ടിവിറച്ച് നാട്ടുകാർ; വിദ്യയുടെ ആരോഗ്യനിലയിൽ പുരോഗതി,അറ്റുപോയ കൈപ്പത്തിയും വിരലുകളും തുന്നിച്ചേർത്തു

Published

on

പത്തനംതിട്ട;സന്തോഷിന്റെ ക്രൂരതയിൽ ഞെട്ടിവിറച്ച് നാട്ടുകാർ.ഭാര്യ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ ഇടതുകൈപ്പത്തിയും വലതുകൈയ്യിലെ വിരലുകളുടെ അരിഞ്ഞിട്ട ഇയാളുടെ കൊടും ക്രൂരതയറിഞ്ഞ ഉറ്റവരുടെയും അടുപ്പക്കാരുടെയും അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.

സന്തോഷിന്റെ വെട്ടേറ്റ് ഭാര്യ വിദ്യയുടെ ഇടതുകൈപ്പത്തി അറ്റുപോയിരുന്നു.വലത് കൈയ്യിലെ വിരലുകളും മുറിഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യയുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടു.

ബോധം തെളിഞ്ഞപ്പോൾ അമ്മയോട് മകനെപ്പറ്റി തിരക്കിയിരുന്നു.അറ്റുപോയ കൈപ്പത്തി 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തിരുന്നു.പരിക്കേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.

വിദ്യയെ ശനിയാഴ്ചയാണ് ഭർത്താവ് സന്തോഷ് (28) വെട്ടി പരിക്കേൽപ്പിച്ചത്.സംഭവത്തിനുശേഷം കഴിഞ്ഞ ദിവസം പുലർച്ചെ കൂടൽ പൊലീസ് ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിലാണ് ആക്രമണത്തിനുള്ള കാരണത്തെക്കുറിച്ച് സന്തോഷ് വെളിപ്പെടുത്തിയത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

വിവാഹമോചന കേസിന്റെ ഭാഗമായി നടന്ന കൗൺസലിങ്ങിനെ തുടർന്ന്, മാസത്തിൽ 2 തവണ നേരിലും 2 തവണ വിഡിയോ കോൺഫറൻസിലൂടെയും കുട്ടിയെ കാണാൻ സന്തോഷിനെ അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.എന്നാൽ ഒരാഴ്ച മുൻപ് മകനെ തനിക്ക് പൂർണമായും വിട്ടുതരണമെന്ന് സന്തോഷ് ഫോണിലൂടെ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം വിദ്യ നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം.

 

Latest news

കന്നി 20 പെരുന്നാൾ കൊടിയേറി; കോതമംഗലം ചെറിയ പള്ളിയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി.പള്ളിയിലും പരിസരത്തുമായി തിങ്ങിനിറഞ്ഞിരുന്ന വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി.

പള്ളിയിൽ കബറടങ്ങിയിട്ടുള്ള യൽദോ മോർ ബസോലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.ഈ വർഷം 337 -ാമത് ഓർമ്മപ്പെരുന്നാളാണ് ആഷോഷിക്കുന്നത്.

ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരും വികാരിക്കൊപ്പം കൊടി ഉയർത്തൽ ചടങ്ങിൽ പങ്കാളികളായി.

എം എൽ എ മാാരായ ആന്റണി ജോൺ ,മാത്യു കുഴൽ നാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസ്സി സാജു,ടി. കെ. ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർ മാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ,ഭാനുമതി രാജു എന്നിവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ സുഗമമായി നടത്തിപ്പിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായ -സഹകരങ്ങളുമായി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി. വി പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും എത്തിയിരുന്നു,

ആഷോഷ പരിപാടികൾ ഒക്ടോബർ 4-നാണ് സമാപിക്കുക.ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും സഭയിലെ മറ്റ് മെത്രപ്പോലീത്തമാരുടെ സഹ കാർമ്മികത്വത്തിലുമാണ് ആഷോഷ പരിപാടികൾ നടക്കുക.

മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് , അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് , ഏലിയാസ് മോർ യൂലിയോസ് അഭി.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് , മാത്യൂസ് മോർ ഈവാനിയോസ് ,മാത്യൂസ് മോർ അപ്രേം , മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.ഈ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിസ്വസി പ്രവാഹം വർദ്ധിയ്ക്കും.

കന്നി-19(ഒക്ടോബർ-2)ന് രാത്രി 10-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിൽ പള്ളിയിലെത്തുന്ന വിശ്വാസി സമൂഹം ഒന്നടങ്കം പങ്കാളികളാവും.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണിവരും.പെരുന്നാൾ കൊടിയേറിയതോടെ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലായിക്കഴിഞ്ഞു.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.

പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്ന്് പള്ളി അധികൃതർ അറയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Latest news

പ്രാർത്ഥന നിറവിൽ കോതമംഗലം;ചരിത്ര പ്രിസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ കോടിയേറും

Published

on

By

കോതമംഗലം;നാടും നഗരവും പ്രാർത്ഥന നിറവിൽ.മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ തുടക്കമാവും.

വൈകിട്ട് 5-ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റും.പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണസമതി ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം.337- മത് ഓർമ്മപ്പെരുന്നാളാണ് ഈവർഷം ആഘോഷിക്കുന്നത്.

ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ സഹ കാർമ്മികത്വത്തിലുമാണ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുക.സെപ്റ്റംബർ 14 ന് മെത്രാപോലിത്തയായി വാഴിക്കപ്പെട്ട മർക്കോസ് മാർ ക്രിസ്റ്റോഫോറസ് പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.2-ന് രാത്രി നഗരം ചുറ്റിനടക്കുന്ന പെരുന്നാൾ പ്രദക്ഷിണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവും.പ്രധാന പെരുന്നാൾ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിശ്വാസികൾ കൂട്ടത്തോടെ എത്തുകയും രാത്രി പ്രദക്ഷിണത്തിൽ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്.

പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുമെന്നതാണ് കോവിഡ് മുമ്പണ്ടായിരുന്ന പെരുന്നാൾ ദിനങ്ങളിലെ അവസ്ഥ.പെരുന്നാൾ കൊടിയേറുന്നതുമുതൽ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലാവും.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.അതുകൊണ്ട് തന്നെ വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്നാണ് പള്ളി അധികൃതർ അറയിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

Continue Reading

Latest news

സ്ഥലം മാറ്റം ലഭിച്ച പോലീസ് ഉദ്യഗസ്ഥൻ വാളറയിലെ വീട്ടിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് എസ്‌സിപിഒ രാജീവ്

Published

on

By

അടിമാലി;മുല്ലപ്പെരിയാറിലേയ്ക്ക് സ്ഥലം മാറ്റിയ പോലീസ് ഉദ്യഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുമ്പ് മറയൂർ സ്റ്റേഷനിൽ ജോലി ചെയ്ത് വന്നിരുന്നതും കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്ന എസ് സി പി ഒ വാളറ കോളനിപ്പാലം കാരക്കുടയിൽ രാജീവിനെ(44)യാണ് ഇന്ന് രാവിലെ 7.30 തോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വായിൽ നിന്നും മൂക്കിൽ നിന്നും മറ്റും രക്തം രക്തം പ്രവഹിച്ച നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടിട്ടുള്ളത്.അടിമാലി പോലീസ് സ്ഥലത്തെത്തി മേൽനപടികൾ ആരംഭിച്ചിട്ടുണ്ട്.രാജീവ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത്.

കുടുബപ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ 3 വർഷത്തിലേറെയായി ഭാര്യ രാശ്രീയുമായി വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു.ഇരട്ട സഹോദരന്മാരായ രോഹനും രോഹിതുമാണ് മക്കൾ.13 വയസാണ് ഇവരുടെ പ്രായം.

ഇന്നലെ രാവിലെയും അയൽവാസികളിൽ ചിലർ രാജീവിനെ വീടിന് പുറത്ത് കണ്ടിരുന്നു.ഇന്ന് നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റ് കെടുത്താതിരുന്നതെ ശ്രദ്ധയിൽപ്പെട്ട അയൽവാസി സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്.തുടർന്ന അയൽവാസികൾ വിവരം പോലീസ,ിൽ അറയിക്കുകയായിരുന്നു.ഹാളിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.്.

മറയൂർ സ്റ്റേഷനിലാണ് രാജീവ് ജോലി ചെയ്തുവന്നിരുന്നത് ഇക്കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് രാജിവിനെ സ്ഥലം മാറ്റി.എന്നാൽ ഇതുവരെ രാജീവ് ഇവിടെ ജോലിക്ക് ഹാജരായില്ലന്നാണ് അറിയുന്നത്.ഇതിന്റെ പിന്നിലെ കാരണം ഇനിയും പുറത്തുവന്നിട്ടില്ല.

വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമെ കൃത്യമായ മരണകാരണം വ്യക്തമാവു എന്നുമാണ് പോലീസ് നിലപാട്.

Continue Reading

Trending

error: