M4 Malayalam
Connect with us

Latest news

മോശമായി പെരുമാറി,ഷട്ടർ അടച്ചിട്ടു,ഞാൻ പേടിച്ചുകരഞ്ഞു; ടെലികോം സേവന കേന്ദ്രത്തിലെ ദുരനുഭം വിവരിച്ച് നടി അന്നാ രാജൻ

Published

on

കൊച്ചി:ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്.അവർ കുറച്ച് മോശമായി പെരുമാറി.അവർ ഷട്ടറൊക്കെ അടച്ചിട്ടു.ഞാൻ ആകെ പേടിച്ചു പോയി.ഞാൻ കരയുകയായിരുന്നു.ഞാൻ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്.ഇതായിരുന്നു ഇന്നലെ ആലൂവയിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് മലയാളികളുടെ “ലിച്ചി”യായ അന്നാ രാജന്റെ ആദ്യ പ്രതികരണം.

അവർ മാപ്പൊക്കെ പറഞ്ഞു.25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്.അത് കൂടുതൽ പ്രശ്നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇനി ആർക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്.

അവർ പിടിച്ചു വലിച്ചപ്പോൾ എന്റെ കൈയിൽ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടർ അടച്ചിട്ടപ്പോൾ ഞാൻ വലതും മോഷ്ടിച്ചോ അല്ലെങ്കിൽ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നൽ വന്നു.അവർക്ക് ഒരു ജീവിതമുണ്ട്.അത് തകരാൻ പാടില്ല. അതിനാൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്. അന്ന രാജൻ വിശദമാക്കി.

അമ്മയുടെ സിം ആയിരുന്നു.രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസിൽ പറഞ്ഞപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു.അവർ കുറച്ച് ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചപ്പോൾ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു.

അത് ഇഷ്ടമാകാതെ വന്നപ്പോൾ അവർ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു.മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്.അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുവാനാണ് ഞാൻ ഫോട്ടോ എടുത്തത്.അതിന്റെ പേരിൽ ഷട്ടർ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോൾ ഞാൻ പേടിച്ചു പോയി.

ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു.അവർ സ്ഥലത്തെത്തി.തുടർന്ന് പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പരാതി നൽകിയില്ല.ആക്രമിച്ച പെൺകുട്ടി മാപ്പു പറഞ്ഞു.25 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചു.അന്നാ രാജൻ കൂട്ടിച്ചേർത്തു.

2017 ൽ പുറത്തെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. ചിത്രത്തിലെ ലിച്ചിയെന്ന കഥാപാത്രം തന്നെ അന്നയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിക്കൊടുത്തത്.

വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടേതായി റീലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ.

ആലുവ സ്വദേശിയായ അന്ന സിനിമയിലേക്ക് എത്തുന്നതിന് മുൻപ് നഴ്സിങ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കുന്ന സമയത്ത് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിന്റെ ശ്രദ്ധയിൽ പെട്ടതാണ് അന്നയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

1 / 1

Latest news

എ.ഐ ക്യാമറ: കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തി

Published

on

By

തിരുവനന്തപുരം: എഐ ക്യാമറകൾ വഴി മോട്ടോര്‍വാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസ് അയക്കുന്നത് നിർത്തിയത് എന്നാണ് കെൽട്രോണിന്റെ വാദം.

തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാൻ അയക്കുന്നുണ്ടെങ്കിലും ആരും പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല.
ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങളാണ് ക്യാമറയിൽ കണ്ടെത്തിയതെങ്കിലും 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനങ്ങൾ കുറച്ച് നിയമലംഘകരിൽ നിന്നും പണം ഈടാക്കി കരാറുകാരന് നൽകുക  എന്നതായിരുന്നു ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാൽ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ജൂണ്‍ 5ന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 4 മുതൽ 5 ലക്ഷംവരെയായി അത് കുടുകയും ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷമായി കവിയുകയും ചെയ്തു.

പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രണിന് നൽകിയ കരാറിൽ പറയുന്നത്.
പിന്നാലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറെ അറിയിച്ച്, നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തിയത്.ഇ-ചെല്ലാൻ അയച്ചിട്ടും പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഇത് വഴിയുള്ള  പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

1 / 1

Continue Reading

Latest news

മതരഹിത കുടുംബ സംഗമം നാളെ

Published

on

By

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എന്‍ ആര്‍ സിയുടെ ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള  മതരഹിത കുടുംബ സംഗമം നാളെ  കോഴിക്കോട് നടക്കും.

കോഴിക്കോട് ഈസ്റ്റിഹില്‍ ആര്‍ട്ട് ഗ്യാലറി ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 2ന് തുടങ്ങുന്ന പരിപാടി,  പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ച് സംസാരിക്കും. ഗര്‍ഭധാരണവും, ആധുനിക വൈദ്യശാസ്ത്രവും എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ വി കെ ശിവദാസന്‍ സംസാരിക്കും. ജോഷ്ന കുറ്റിപ്പുറമാണ് ഡോക്ടറുമായി സംവദിക്കുന്നത്.

തുടര്‍ന്ന് “മതം വിട്ട സ്ത്രീകള്‍ സംസാരിക്കട്ടെ ”  എന്ന സെഷനില്‍ ജാമിദ ടീച്ചര്‍, മരിയ കിരണ്‍, സോയ എന്നിവര്‍ സംസാരിക്കും.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരരെയാണ് ആദരിക്കുന്നത്.

തുടര്‍ന്ന് “അന്യായവൈകല്യങ്ങള്‍ ” എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമത്തോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം റിജു- 9645006727, അബ്ദുല്‍ നാസര്‍-9645927860

1 / 1

Continue Reading

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Trending

error: