Connect with us

Local News

13 പേരുടെ ജീവനെടുത്തു, കെട്ടിടങ്ങൾ നശിപ്പിയ്ക്കുന്നതും പതിവ്; അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

Published

on

മൂന്നാർ;കാടിറങ്ങിയെത്തി,ജനവാസമേഖലകളിൽ നാശം വിതയ്ക്കുകയും ഭീതി പരത്തുകയും ചെയ്യുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടയ്ക്കും.

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.കുറച്ചു നാളുകളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. വയനാട്ടിൽനിന്നുള്ള പ്രത്യേക സംഘമാണ് ആനയെ പിടികൂടുക.

അടുത്തിടെ വിദഗ്ധസംഘം മൂന്നാറിലും പരിസരപ്രദേശങ്ങളിലും എത്തി ആനയെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ വീട് തകർന്നിരുന്നു. എമിലി ജ്ഞാനമുത്തുവിന്റെ വീടിന്റെ പിൻവശമാണ് കഴിഞ്ഞദിവസം പുലർച്ചെ 4ന് അരിക്കൊമ്പൻ ഇടിച്ച് തകർത്തത്. ഇവർ കിടന്നിരുന്ന കട്ടിലിനോട് ചേർന്നുള്ള ഭിത്തി പൂർണമായും തകർന്നു. ഒറ്റയാൻ ഭിത്തിയിലിടിക്കുന്ന ശബ്ദം കേട്ട് എമിലി വീടിന്റെ മുൻഭാഗത്തേക്ക് ഓടി മാറിയതിനാൽ ദുരന്തമൊഴിവായി.

30 വയസ്സ് പ്രായം വരുന്ന അരിക്കൊമ്പൻ ഇതിനു മുൻപും നിരവധി തവണ വീടുകൾ തകർത്ത് ജനങ്ങൾക്കു നാശം വിതച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ 13 പേരെ ആന കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു കണക്ക്. അരിക്കൊമ്പനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്.

 

 

Latest news

അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത് ;ഓംകാര്‍ നാഥിന്റെ ജീവനെടുത്തത് വാഹനയാത്രക്കാരുടെ കൊടുംക്രൂരത ?

Published

on

By

കോതമംഗലം;കായിക താരം ഓംകാര്‍ നാഥിന്റെ ജീവനെടുത്ത ബൈക്ക് അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത്.

വേഗത്തില്‍ വരുന്ന ബൈക്ക് പാതയോരത്തെ മരത്തില്‍ ഇടിയ്്ക്കുന്നു.രണ്ട് യുവാക്കള്‍ തെറfച്ച് പാതയോരത്ത് വീഴുന്നു.ഇരുവരും അനക്കമറ്റ നിലയിലായി എന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തം.

അപകടത്തിന് തൊട്ടുപിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.ഒരു കാര്‍ അപകടത്തില്‍പ്പെട്ടവര്‍ കിടന്നിരുന്നതിന് സമീപം നിര്‍ത്തി,എതിര്‍വശത്തുനിന്നും വരുന്ന വാഹനത്തിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കുന്നതും ദൃശ്യത്തിലുണ്ട്്.

പക്ഷെ ഇവരില്‍ ഒരാള്‍ പോലും വാഹനത്തില്‍ നിന്നിറങ്ങി എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ശ്രമിയ്ക്കുന്നില്ല എന്നത് പരക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.റോഡില്‍ ചലനമറ്റ് കിടക്കുന്നത് സഹിജീവിയാണെന്ന തോന്നല്‍ പോലും ഇക്കൂട്ടര്‍ക്കില്ലന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യം.

എത്ര സമയം ഈ സ്ഥിതി തുടര്‍ന്നു എന്ന് വൃക്തമല്ല.പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് പരിചരണം ലഭ്യമാക്കാന്‍ ഇവരില്‍ ഒരാള്‍ പോലും ശ്രമിച്ചില്ല എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുത്തത്.

കരുണയും ,സഹാനുഭൂതിയും ഇല്ലാത്ത ഇക്കൂട്ടരുടെ പ്രവൃത്തിയാണ് ഓംകാറിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലന്നാണ് ദൃശ്യം കണ്ടവരില്‍ ഒട്ടുമിക്കവരുടെയും വിലയിരുത്തല്‍.

പുനലൂര്‍ ഓംകാരത്തില്‍ രവീന്ദ്ര നാഥിന്റെയും മിനി ആര്‍.നാഥിന്റെയും മകനായ ഓംകാര്‍ നാഥ്.കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 നായിരുന്നു അപകടം.

അത്ലറ്റിക്സില്‍ നൂറു മീറ്ററായിരുന്നു ഓംകാര്‍ നാഥിന്റെ ഇഷ്ട ഇനം.അതിവേഗതയില്‍ ഓടി സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാര്‍ നാഥ് സര്‍വ്വകലാശാല മത്സരങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവില്‍ദാറാര്‍ ആയിരുന്നു ഓംകാര്‍നാഥ്.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ഇയാള്‍ അപകടനില പിന്നിട്ടിട്ടുണ്ട്.

 

Continue Reading

Latest news

വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്തു; മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ അടക്കം 4 പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Published

on

By

കോതമംഗലം:ഫയര്‍ വാച്ചര്‍മാരുടെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്ന് സര്‍ക്കാരിന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.

മുന്‍ നേര്യമംഗലം റേഞ്ച് ഓഫീസര്‍ സുനില്‍ലാല്‍ , നേരത്തെ വാളറ ഫോറസ്റ്റ് സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍മാരായ പി എസ് ലാലു അരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്.

ഇതില്‍ അരുണ്‍ കുമാര്‍ ഒഴികെ ഉള്ളവര്‍ സസ്‌പെന്‍ഷനിലാണ്. 2023 ജനുവരി , ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സര്‍ക്കാരിന്റ 2 ലക്ഷത്തിലേറെ തുക വ്യാജ പേരുകളില്‍ ഇവര്‍ തട്ടിയെടുത്തതായി വിജിലന്‍സ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫയര്‍ വാച്ചര്‍മ്മാരെ നിയമിക്കാതെ സ്വന്തക്കാരുടെ പേരുകളില്‍ രജിസ്റ്റര്‍ സൃഷ്ടിച്ച്, അവരുടെ അക്കൗണ്ട് വഴിയാണ് ബില്‍ മാറിയെടുത്തത്.അന്വേഷണത്തില്‍ ശമ്പളം കൈപ്പറ്റിയവര്‍ ആരും ഇവിടെ ഫയര്‍ വാച്ചര്‍മാരായി ജോലി നോക്കിയിട്ടില്ലെന്നും വ്യക്തമായി.

വിദൂര സ്ഥലങ്ങളില്‍ ഉള്ളവര്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ടാണ് സംശയം ഉയര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പഴംമ്പിള്ളിച്ചാല്‍, കുളമാംകുഴി വനം കൊള്ളയുമായി ബന്ധപ്പെട്ട് ഇവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

ഇവര്‍ക്കെതിരെ നേരത്തെയും നിരവധി ആക്ഷേപങ്ങള്‍ ഉണ്ട്. കോതമംഗലം വിജിലന്‍സ് ഡി. എഫ്. ഒ ആണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

 

Continue Reading

Latest news

അബിഗേല്‍ സാറായെ കണ്ടെത്താനായില്ല, എങ്ങുംപ്രാര്‍ത്ഥനകള്‍,3 പേര്‍ കസ്റ്റഡിയില്‍ എന്നും സൂചന;അന്വേഷണം ഊര്‍ജ്ജിതം

Published

on

By

കൊല്ലം; ഓയൂരില്‍ നിന്നും  6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചന.രണ്ടുപേരെ തീരദേശത്തുനിന്നും ഒരാളെ ശ്രീകാര്യത്തുനിന്നും കണ്ടെത്തിയെന്നാണ് പ്രാഥമീകമായി പുറത്തുവന്നിട്ടുള്ള വിവരം.കാര്‍ കസ്റ്റഡിയില്‍ എടുത്തതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ ഇക്കാര്യം ഇനിയും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കുട്ടിയെ കണ്ടെത്താന്‍ ഉറ്റവരും അടുപ്പക്കാരും നാട്ടുകാരും പോലീസും പലവഴിയ്ക്ക് അന്വേഷണം നടത്തിവരികയാണ്.കുട്ടിയെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും പുറത്തുവന്നിട്ടല്ല.

ഇന്നലെ വൈകിട്ട് നാലേകാലിനും നാലരയ്ക്കും മധ്യേയാണ് ഓയൂര്‍ ഓട്ടുമല റെജിഭവനില്‍ റെജി ജോണ്‍-സിജി തങ്കച്ചന്‍ ദമ്പതികളുടെ ഇളയമകള്‍ അബിഗേല്‍ സാറ റെജിയെ കാറില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരന്‍ ജൊനാഥന്‍ റെജിയും സ്‌കൂള്‍ വിട്ട്,സ്‌കൂള്‍ ബസില്‍ വീട്ടിലെത്തി.തുടര്‍ന്ന് ഭക്ഷണം കഴിച്ച് അല്‍പനേരം വിട്ടിലിരുന്നു.

തുടര്‍ന്ന് ഇവര്‍ ഇരുവരും വീട്ടില്‍ നിന്നു കഷ്ടിച്ച് 100 മീറ്റര്‍ മാത്രം ദൂരെയുള്ള ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ടു.ഈ സമയത്താണ് പാതയോരത്തുനിന്നും കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.ഈ സമയം റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു.റെജിയുടെ അച്ഛനും അമ്മയും മാതമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

ഇന്നലെ രാത്രിയില്‍ മോചനദ്രവ്യം ചോദിച്ച് കുട്ടിയുടെ അമ്മയുടെ മൊബൈലിലേയ്‌ക്കെത്തിയ കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോയിരുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഒരു സ്ത്രീയുണ്ടായിരുന്നെന്ന് സഹോദരന്‍ പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും വെളിപ്പെടുത്തിയിരുന്നു.ഈ സ്ത്രീയായിരിക്കാം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്നാണ് പരക്കെ ഉയരുന്ന സംശയം.

ആദ്യം 5 ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കാമെന്നായിരുന്നു സ്ത്രീ അറിയിച്ചത്.ഇവര്‍ വിളിച്ച നമ്പറിലേയ്ക്ക് ബന്ധു തിരികെ വിളിച്ചപ്പോള്‍ 10 ലക്ഷം നല്‍കിയാല്‍ രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്നായിരുന്നു സ്ത്രീയുടെ പ്രതികരണം.

കുട്ടിയുടെ ബന്ധുവിന്റെ മൊബൈലില്‍ നിന്നാണ് സ്ത്രീവിളിച്ച നമ്പറിലേയ്ക്ക് വിളിച്ചത്.ഈ കോള്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കോളിന്റെ ശബ്ദരേഖ വാര്‍ത്ത മാധ്യമങ്ങളിലുടെ ഇതിനകം പുറത്തുവന്നിട്ടുണ്ട് .

ഒരു പോറല്‍ പോലുമേല്‍ക്കാതെ കുട്ടിയെ തിരിച്ചു കിട്ടണമെ  എന്ന പ്രാര്‍ത്ഥനയിലാണ് വിവരമറിഞ്ഞവരില്‍ ഒട്ടുമിക്കവരും.പണത്തിന് വേണ്ടിയാണോ തട്ടിക്കൊണ്ടുപോകല്‍,ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നിങ്ങിങ്ങെയുള്ള വിഷയങ്ങളിലും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്.

ഇതിനിടെ സംഘത്തിലെ ഒരാളുടെ രേഖചിത്രം ഇന്നലെ പോലീസ് പുറത്തുവിട്ടു.പാരിപ്പിള്ളിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് സ്ത്രീ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

ഈ സമയം സ്ത്രീയ്‌ക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്റേതാണ് പുറത്തുവന്നിട്ടുള്ള രേഖചിത്രം.അപ്പൂപ്പന്‍പാറയിലെ ക്വാറിയിലുള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും  പോലീസ് സംഘം തിരച്ചില്‍ നടത്തിവരികയാണ്. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ തുടരുകയാണ്.

 

Continue Reading

Local News

മറിയക്കുട്ടിക്ക് വീടുവച്ചു നൽകുമെന്ന് കെപി സിസി പ്രസിഡന്റ് കെ സുധാകരൻ

Published

on

By

തിരുവനന്തപുരം; ക്ഷേമപെൻഷൻ കുടിശികയ്ക്കായി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടിക്ക് കെപിസിസി വീടുവച്ചു നൽകുമെന്ന് കെപി സിസി പ്രസിഡന്റ് കെ സുധാകരൻ.

രണ്ടുമാസം കൊണ്ട് വീടുനിർമാണം പൂർത്തിയാക്കും.മറിയക്കുട്ടിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.പ്രിഷേധം വൈറലായതോടെ പ്രമുഖർ മറയിക്കുട്ടിയെ സന്ദർശിച്ച് വിവരങ്ങൾ ആരായുകയും പിൻതുണ അറയിക്കുകയും ചെയ്തു.കഴിഞ്ഞ നടൻ സുരേഷ് ഗോപി മറിയക്കുട്ടിയുടെ വിട്ടിലെത്തി, പിൻതുണ അറയിച്ചിരുന്നു.

 

 

Continue Reading

Local News

“അന്ന് എന്റെ കണ്ണ് നിറയാന്‍ പാടില്ലായിരുന്നു”; മനസ് തുറന്ന് നടി നവ്യാനായര്‍

Published

on

By

കാലടി :സ്‌കൂള്‍ പഠന കാലത്ത് സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകപ്പട്ടം കൈവിട്ടതിന്റെ വിഷമത്തില്‍ മനസ് തകര്‍ന്ന് , കരഞ്ഞ സംഭവത്തില്‍ മനസുതുറന്ന് നടിയും നര്‍ത്തകിയുമായ നവ്യാനായര്‍.

‘അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു’ എന്ന തുടക്കത്തോടെയാണ് അന്നത്തെ സംഭവത്തെക്കുറിച്ച് താരം പറഞ്ഞുതുടങ്ങിയത്.

എന്റെ കണ്ണു നിറയാന്‍ പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തില്‍ മത്സരത്തില്‍ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാന്‍ വിളിച്ചു പറയുകയും ചെയ്തു. സത്യത്തില്‍ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാന്‍ അന്ന് അങ്ങനെ പെരുമാറിയത്.നവ്യ കൂട്ടിച്ചേര്‍ത്തു.

കാലടിയില്‍ സിബിഎസ്ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് 2001ലെ തൊടുപുഴ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടകീയ രംഗങ്ങള്‍ താരം സദസുമായി പങ്കിട്ടത്.

പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നില്‍ക്കുന്നതിനിടെ മോണോ ആക്ടില്‍ ബി ഗ്രേഡ് മാത്രം കിട്ടിയതാണ് കലാതിലകപ്പട്ടം കൈവിട്ടതിനെക്കാള്‍ അന്നു സങ്കടപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു.

എന്നാല്‍, അന്നു ജയിച്ച അമ്പിളി പിന്നീട് അടുത്ത സുഹൃത്തായെന്നും വിവാഹത്തിന് അമ്പിളിയുടെ അമ്മ തനിക്കായി ക്ഷേത്രത്തില്‍ വഴിപാട് നടത്തിയെന്നും നവ്യ പറഞ്ഞു.

അന്നത്തെ കരച്ചില്‍ പക്ഷേ, ജീവിതത്തില്‍ വഴിത്തിരിവായി. കരയുന്ന ചിത്രം പത്രത്തില്‍ കണ്ടു കണിയാര്‍കോട് നിന്നും ശിവശങ്കരന്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തി പോസ്റ്റ്കാര്‍ഡില്‍ കത്തയച്ചു.

തോല്‍വിയില്‍ തളരരുതെന്നും ആ ചിത്രത്തില്‍ തനിക്കു മഞ്ജുവാരിയരെ പോലെ കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് വളര്‍ന്ന നടിയെയാണ് കാണാന്‍ കഴിഞ്ഞതെന്നും കുറിച്ചിരുന്നതായി നവ്യ പറഞ്ഞു.

 

Continue Reading

Trending

error: