M4 Malayalam
Connect with us

News

അമൃതം പൊടിയില്‍ വിഷാംശം;വിതരണം നിര്‍ത്തി , പരക്കെ ആശങ്ക

Published

on

കൊച്ചി:അംഗന്‍വാടികളില്‍ വിതരണത്തിനെത്തിച്ച അമൃതം പൊടിയില്‍ വിഷാംശം.അംഗന്‍വാടി വഴി ആറ് മാസം മുതല്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം പൊടി.

കരളിലെ അര്‍ബുദത്തിന് കാരണമാകുന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ അമൃതം പാക്കറ്റുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നതുവരെ വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചില്‍ ഉള്‍പ്പെട്ട പാക്കറ്റുകളില്‍ വിതരണം ചെയ്തവ തിരിച്ചെടുക്കാനും ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വിഷാംശമുള്ള പൊടി കുട്ടികള്‍ക്ക് നല്‍കിയോ എന്ന ആശങ്കയിലാണ് മാതാപിതാക്കളില്‍ ഒരു വിഭാഗം.

എടയ്ക്കാട്ടുവയലിലെ യൂണിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പ്പെടെയുള്ളവയ്ക്കു കാരണമാകുന്ന അഫ്ളോടോക്സിന്‍ ബി1 എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഇതേ തുടര്‍ന്നാണ് അമൃതം പൊടിയുടെ വിതരണം താല്‍കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായത്. എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

എല്ലാ അമൃതംപൊടി നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.പരിശോധനാഫലം വേഗത്തിലാക്കാന്‍ കാക്കനാട്ടെ റീജനല്‍ അനലിറ്റിക്കല്‍ ലാബ് അധികൃതരോടും നിര്‍ദ്ദേശിച്ചു.

അമൃതം പൊടി നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയല്‍ യൂണിറ്റില്‍ നിര്‍മ്മിച്ച ബാച്ച് നമ്പര്‍ 98ല്‍ ഉള്‍പ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്.

ഇത് അടിയന്തരമായി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചു.അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ ഉടന്‍ തന്നെ പരിശോധന തുടങ്ങുന്നതിനാണ് അധികൃതരുടെ തീരുമാനം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമൃതം പൊടി ഉല്‍പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.

 

1 / 1

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Latest news

സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം

Published

on

By

കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും  പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.

പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം  അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.

1 / 1

Continue Reading

Latest news

ലോറിയെ മാറികിടക്കാൻ ശ്രമിക്കവേ അപകടം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരുക്ക്

Published

on

By

താമരശ്ശേരി:  മുക്കം സംസ്ഥാനപാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു.

അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന  ലോറിയെ മറിക്കിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.കാറുകളിലെ യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമിം (41), ജസീറ (35), സിയാൻ (13) ആയിഷ (75) ഷിഫ്ര(11 മാസം) ഷിബ (7) സലാഹുദ്ദീൻ നദിക്കുനി എന്നിവർക്കാണ് പരിക്കേറ്റത് .

സാരമായി പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഓമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

1 / 1

Continue Reading

Latest news

കേരളത്തിലെ ആദ്യ ഡബിൾ ടക്കർ ട്രെയിൻ:പരീക്ഷണ ഓട്ടം വിജയകരം

Published

on

By

കോയമ്പത്തൂർ: കേരളത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്പത്തൂർ – ബെം​ഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയൽ റൺ ഇന്ന് (ഏപ്രിൽ 17) നടത്തി.

ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കുന്നുണ്ട്.

ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.

1 / 1

Continue Reading

Latest news

കേരള സർവ്വകലാശാലയിലെ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം തടഞ്ഞ് വിസി: നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി

Published

on

By

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപി കേരള സർവ്വകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാൻസിലർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി.

‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം .ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 1:15ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്നാണ് യൂണിയൻ ഭാരവാഹികളുടെ നിലപാട്.

എല്ലാമാസവും പ്രഭാഷണം നടത്താറുള്ളതായും തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

1 / 1

Continue Reading

Trending

error: