M4 Malayalam
Connect with us

Latest news

18.5 സെന്റ് സ്ഥലം വേണമെന്ന് ടി യു കുരുവിള,നടപടികൾ മരവിപ്പിച്ച് റന്യുവകുപ്പ്; 3 പതിറ്റാണ്ടിന് ശേഷം വാർത്തകളിൽ നിറഞ്ഞ് അടിമാലി പഞ്ചായത്തിന്റെ ഭൂമി വാങ്ങൽ

Published

on

അടിമാലി;താൻ വിൽപ്പന നടത്തിയ സ്ഥലം പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുൽ ഉണ്ടെന്നും മിച്ചം സ്ഥലം തിരികെ വേണമെന്നും മുൻ മന്ത്രി ടിയു കുരുവിള.ആവശ്യം ഉയരുന്നത് സ്ഥലം ആധാരം ചെയ്ത മൂന്നുദശാബ്ദത്തിലേറെ പിന്നിടുമ്പോൾ.തർക്കം പരിഹരിക്കാതെ രേഖകൾ നൽകാനാവില്ലന്ന് റവന്യുവകുപ്പ്.അടിമാലി പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പോക്കുവരവ് അനിശ്ചിതത്വത്തിൽ.

1988-ൽ ബസ്സസ്റ്റാന്റ് നിർമ്മാണത്തിനായി അടിമാലി പഞ്ചായത്ത് തന്നിൽ നിന്നും വാങ്ങിയ സ്ഥലം നിശ്ചിത അളവിനെക്കാൾ കൂടുതൽ ഉണ്ടെന്നും അതിനാൽ കൂടുതലായി കണ്ടെത്തിയിട്ടുള്ള സ്ഥലം തനിക്ക് തിരികെ നൽകണമെന്നുമാണ് ടി യു കരുവുളയുടെ ആവശ്യം.

പ്രശനം കീറാമുട്ടിയായി അവശേഷിക്കുന്നതിനാൽ ഇത് പരിക്കാതെ തണ്ടപേര് മാറ്റി ,കരം സ്വീകരിയ്ക്കാനാവില്ലന്നാണ് റവന്യൂവകുപ്പിന്റെ നിലപാട്.ഇതുമൂലം സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം സ്ഥിരീകരിയ്ക്കുന്നതിനുള്ള പ്രധാന നടപടിയായ പോക്കുവരവ് എന്ന് നടക്കുമെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

സ്ഥലം വാങ്ങി 34 വർഷത്തോളം എത്തുമ്പോഴും റവന്യു രേഖകൾ കൃത്യമാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ആവശ്യമായ നീക്കം ഉണ്ടായില്ലന്നാണ്് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

1988-ൽ മന്നാംകണ്ടം പഞ്ചായത്ത് എന്നപേരിലാണ് ഇന്നത്തെ അടിമാലി പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്.ബസ്സസ്റ്റാന്റ് നിർമ്മാണം ലക്ഷ്യമിട്ടാണ് അന്ന് ടിയു കുരുവിളയിൽ നിന്നും സ്ഥലം വാങ്ങിയതെന്നായിരുന്നു പ്രചാരണം.എന്നാൽ ഈ സ്ഥലം ബസ്്റ്റാന്റിനായി ഉപയോഗിച്ചില്ല.പിന്നീട് ഇവിടെ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുകയായിരുന്നു.

തന്നോട് പഞ്ചായത്ത് വാങ്ങിയ സ്ഥലം പിന്നീട് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ 18.5 സ്ഥലം അധികം ഉണ്ടെന്ന് സ്ഥിരീകരിച്ചെന്നും ഇത് വിട്ടുകിട്ടണമെന്നുമാണ് ടിയു കുരുവിളയുടെ ആവശ്യം.ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ടിയു കുരുവിള രേഖമൂലം നേരത്തെ അപേക്ഷ നൽകിയിട്ടുണ്ട്.

അടുത്തിടെ പഞ്ചായത്ത് ഭരിച്ചിരുന്ന എൽഡിഎഫ് ഭരണസമതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ച് യൂഡിഎഫ് പഞ്ചായത്തിന്റെ ഭരണം കൈക്കലാക്കിയിരുന്നു.ഇതിന് പിന്നാലെ യൂഡിഎഫ് ഭരണനേതൃത്വം നടത്തിയ നീക്കമാണ് സ്ഥലത്തെ സംബന്ധിച്ച് നടന്നുവരുന്ന അവകാശതർക്കം പൊതുസമൂഹത്തിൽ ചാർച്ചയാവുന്നതിന് വഴിതെളിച്ചിട്ടുള്ളത്.

എൽഡിഎഫ് ഭരണസമതി പഞ്ചായത്തിന്റെ കൈവശത്തിലുള്ള സ്ഥലം ചട്ടവിരുദ്ധമായി ടിയു കുരുവിളക്ക് കൈമാറാൻ നീക്കം നടത്തിയെന്നായിരുന്നു യൂഡിഎഫ് ഭരണനേതൃത്വത്തിന്റെ പ്രധാന ആരോപണം.

എൽഡിഎഫ് ഭരണസമതി ടിയു കുരുവിളക്ക് അനുകൂലമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നെന്നും ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നെന്നും ഇത് റദ്ദാക്കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമതിയുടെ നിലപാട്.ഇക്കാര്യം പഞ്ചായത്ത ഭരണസമതി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറയിക്കുകയും ചെയ്തിരുന്നു.

ഔദ്യോഗിക അജണ്ടയിൽ ഉൾപ്പെടുത്താതെ കഴിഞ്ഞ മാർച്ച് 15 ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം അധികമായി പഞ്ചായത്തിന്റെ കൈവശം ഉണ്ടെന്ന് കുരുവിള അവകാശപ്പെട്ട ഭൂമി വിട്ടു കൊടുക്കാൻ സർക്കാരിന്റെ അനുവാദത്തിനുവേണ്ടി മുൻ ഭരണ സമിതി കത്ത് നൽകിയെന്നാണ് യൂഡിഎഫ് ഭരണ സമതിയുടെ വെളിപ്പെടുത്തൽ.

പഞ്ചായത്ത് ഭരണം കഴിഞ്ഞ മാസം തങ്ങൾ പിടിച്ചെടുത്ത ശേഷം രേഖകൾ പരിശോധിച്ചപ്പോഴാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്തെ 18.5 സെന്റ് ടിയു കുരുവിളക്ക് നൽകാൻ മുൻ ഭരണസമിതി തീരുമാനം കൈക്കൊണ്ട് വിവരം അറിയുന്നതെന്നാണ് ഇപ്പോഴാത്തെ ഭരണ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

15-3-2022 കുടിയ കമ്മിറ്റിയിൽ ഇങ്ങിനെയെരു അജണ്ടയില്ലയിരുന്നുവെന്നും കമ്മിറ്റി തിരുമാനങ്ങൾ പലപ്പോഴും താമസിച്ചാണ് എഴുതി ചേർക്കുന്നതെന്നും ഇത് മുതലെടുത്ത് മുൻ ഭരണസമിതിയും സെക്രട്ടറി ചേർന്ന്് ഇതുസംബന്ധിച്ച തിരുമാനം എഴുതിചേർക്കുകയായിരുന്നെന്നുമാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം.

സെന്റിന്് ലക്ഷങ്ങൾ വിലവരുന്ന സ്ഥലം ചട്ടപ്രകാരമുള്ള കമ്മറ്റി തുരുമാനം കുടാതെ വിട്ടുനൽകുന്നതിന് ന എടുത്തത് സാമ്പത്തീക ലാഭം മുന്നിൽക്കണ്ടാണെന്നും ഇക്കാര്യത്തിൽ സത്യവസ്ഥ കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സനിത സജീ,വൈസ് പ്രസിഡന്റ് കെ എസ് സയാദ്, ബാബു പി കുര്യക്കോസ് , ടി എസ സിദ്ദിഖ് മറ്റും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രശ്‌നത്തിൽ നിയമ നടപടികൾ നീളുമെന്നും വിഷയത്തിൽ സർക്കാർ നിലപാട് നിർണ്ണായകമാകുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്

 

1 / 1

Advertisement

Latest news

സുഗന്ധഗിരി മരംമുറി;ഡിഎഫ്ഒ അടക്കം 3 പേരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചെന്ന് സൂചന,പിന്നില്‍ ബാഹ്യ ഇടപെടല്‍ എന്നും ആക്ഷേപം

Published

on

By

കോഴിക്കോട്; സുഗന്ധഗിരി മരംമുറി സംഭവത്തില്‍ നടപടി താഴെത്തട്ടില്‍ ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം.

സംഭവത്തില്‍ കല്‍പറ്റ ഡിഎഫ്ഒ ഷജ്‌ന, കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) ബീരാന്‍ കുട്ടി എന്നിവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ മന്ത്രി ഇടപെട്ട് മരവിപ്പിച്ചതായി സൂചന.

സസ്‌പെന്‍ഷ്ന്‍ ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളതെന്നും ഇതിന് പിന്നില്‍ ശക്തമായ ബാഹ്യഇടപെടല്‍ ഉണ്ടെന്നുമാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷജ്‌ന ഉള്‍പ്പെടെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

വയനാട് സുഗന്ധഗിരിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

18 ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്‌ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടി ശുപാര്‍ശ ചെയ്തിരുന്നത്.

ഫലത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പരിശോധനകളില്ലാതെ മരം മുറിക്കാന്‍ അനുമതി നല്‍കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ മരം കടത്തി, പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

 

1 / 1

Continue Reading

Latest news

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

Published

on

By

ന്യൂഡല്‍ഹി ; ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്.നിതിൻ ഗഡ്കരി (നാഗ്പുർ), അർജുൻ റാം മേഘ്‍വാള്‍, കിരണ്‍ റിജിജു (അരുണാചല്‍ വെസ്റ്റ്), ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി, കാര്‍ത്തി ചിദംബരം, കെ അണ്ണാമലൈ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും രാജസ്ഥാനിലെ 12 മണ്ഡലങ്ങളും ഉള്‍പ്പെടെയാണ് ഇന്ന് വിധിയെഴുതുക.16.63 കോടി വോട്ടർമാർ ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 1.87 ലക്ഷം പോളിങ്‌സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ മാറ്റമുണ്ടാവാം. 102 മണ്ഡലങ്ങളിലുമായി 1625 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

തമിഴ്നാട്ടില്‍ 950 സ്ഥാനാർഥികളാണ് 39 സീറ്റുകളില്‍ ജനവിധി തേടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച്‌ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 51 ഇടത്ത് എൻഡിഎയും 48 ഇടത്ത് ഇന്ത്യാ സഖ്യം പാർട്ടികളുടെയും സിറ്റിങ് സീറ്റാണ്. കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരുമുന്നണികളും പ്രചാരണം നടത്തിയത്.

ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നതില്‍ മോദി സർക്കാരിലെ എട്ട് കേന്ദ്രമന്ത്രിമാരാണ് ഉള്‍പ്പെടുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറും ഇന്ന് ജനവിധി തേടുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പൂർ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്നു.

1 / 1

Continue Reading

Latest news

ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍

Published

on

By

റാന്നി;യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനേയാണ് (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാളുടെ പോരില്‍ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിയ്ക്കാന്‍ തീരുമാനിച്ചെന്നും സൗമ്യയ്ക്ക് ജീവനൊടുക്കാന്‍ ഫാനില്‍ കയര്‍ കെട്ടികൊടുത്ത് ശേഷം സുനില്‍കുമാര്‍ തീരുമാനത്തില്‍ നിന്ന്് പിന്‍മാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തിട്ടുള്ളതെന്നുമാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Latest news

മോഷണകേസില്‍ “കുടുക്കി”,പിന്നാലെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം; മനോവിഷമം മൂലം ഡ്രൈവര്‍ ജീവനൊടുക്കി

Published

on

By

കൊല്ലം;മോഷണകുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യുകയും നിരപരാധി എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.

പോലീസിന്റെ ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യവും കേസ് നടത്തിപ്പുമൂലം വന്‍തുകയും നഷ്ടപ്പെട്ടിരുന്നെന്നും ഇതെത്തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കുകയായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.

കേസില്‍ രതീഷ് മാസങ്ങളോളം റിമാന്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് മോഷണ കേസില്‍ കുടുക്കിയത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവശനായി രതീഷ് സെല്ലില്‍ തളര്‍ന്ന് വീണെന്നും മറ്റുമുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. രരതീഷിനെതിരെ തട്ടിക്കൂട്ടിയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയതെന്നും മറ്റുമുള്ള ആരോപങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം കുടുംബത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല.നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും മൂലം രതീഷിന്റെ ഭാര്യയും കുട്ടികളും അനുഭവിച്ച മനോവിഷമം വിവരണാതീതമാണ്.ഉറ്റവരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിച്ചു.ഇതും രതീഷിന്റെ മാനസിക വിഷമം വര്‍ദ്ധിയ്ക്കുന്നതിന് കാരണമായി എന്നാണ് ചൂണ്ടികാണിയ്്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Trending

error: