Connect with us

Local News

വിജയ് സിനിമ കാണണം,അച്ഛൻ കടം വാങ്ങിയ പണം തരുന്നില്ല;14 കാരൻ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ

Published

on

നെടുങ്കണ്ടം ; ”അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്ക് വിളിക്കേണ്ട,എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി”. 9 ക്ലാസുകാരന്റെ വാക്കുകൾ കേട്ടപ്പോൾ നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനുവിന് ആദ്യം തോന്നിയത് അത്ഭുതം.

മകന് അച്ഛനോടുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കിയ സിഐ പ്രശ്‌നം രമ്യമായി പരിഹരിയ്ക്കാമെന്ന് ഉറപ്പുനൽകിയപ്പോൾ വിദ്യാർത്ഥിയുടെ മുഖത്ത് പുഞ്ചിരിയുടെ തിളക്കം.

സിനിമ കാണാൻ ലക്ഷ്യമിട്ടപ്പോൾ പണം കയ്യിലില്ല.അച്ഛൻ കടമായി 300 രൂപ നേരത്തെ വാങ്ങിയിരുന്നു.ഇത് തിരികെ കിട്ടിയാൽ സിനിമ കാണാം.ഇതിന് സഹായം തേടിയാണ് വിദ്യാർത്ഥി സ്റ്റേഷനിൽ എത്തുന്നത്.

മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങുകയായിരുന്നെന്നും ചോദിച്ചിട്ട് തിരിച്ചകെ തരുന്നില്ലന്നുമായിരുന്നു വിദ്യാർത്ഥിയുടെ പരാതി. പൊലീസ് ഇടപെട്ടാൽ പണം കിട്ടുമെന്നുള്ള കൂട്ടുകാരുടെ വാക്കുകൾ വിശ്വസിച്ചാണ് താൻ സ്റ്റേഷിൻ എത്തിയതെന്നും കുട്ടി വെളിപ്പെടുത്തി.

ആദ്യം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തിയാണ് കുട്ടി പരാതിപ്പെട്ടത്.വിവരം കേട്ടപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കും കൗതുകമായി.തുടർന്നാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വിവരം സിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

വിദ്യാർത്ഥിയുടെ പിതാവിനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാണ് സിഐ വിദ്യാർത്ഥിയെ യാത്രയാക്കിയത്.

 

 

 

 

Latest news

കാല്‍മുട്ടുകൊണ്ട് തല തകര്‍ത്തു,വാരിയെല്ല് ഒടിഞ്ഞ നിലയിലും; കുട്ടിയുടെ മരണം ക്രൂരമായ ആക്രമണത്തിലെന്ന് പോലീസ്

Published

on

By

കൊച്ചി ;നെഞ്ചില്‍ മര്‍ദ്ദിച്ചു,പിന്നാലെ കാല്‍മുട്ടുകൊണ്ട് തല ഇടിച്ചുതകര്‍ത്തു.ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദേഹത്ത് കടിച്ച്  പരിക്കേല്‍പ്പിക്കലും .

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രയാമായ കുട്ടിയുടെ മരണപ്പെട്ടത് അതിക്രൂരമായി ആക്രണത്തെത്തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലമെന്ന് പോലീസ്.

സംഭവത്തില്‍ ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെ ഇന്നലെ രാത്രിയ എളമക്കര പൊലീസ് അറസ്റ്റുചെയ്തു.

ഷാനിഫും അശ്വതിയും നാലു മാസമായി അടുപ്പത്തിലാണെന്നും കുഞ്ഞിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തതെന്നും പൊലീസ് പറയുന്നു.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ അശ്വതി പോലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഷാനിഫും അശ്വതിയും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഒന്നിച്ചുതാമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോള്‍, മറ്റൊരു ബന്ധത്തില്‍ നിന്ന് അശ്വതി ഗര്‍ഭിണിയായിരുന്നുവെന്നാണ് ഷാനിഫ് പൊലീസിനോടു പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ കൊണ്ടുവന്നതാണെന്നുമാണ് ഇരുവരും ആശുപത്രി ജീവനക്കാരെ അറിയിച്ചത്.

കുഞ്ഞിന്റെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രിയിലെ ഡോക്ടര്‍ പോലീസില്‍ വിവരം അറയിക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.

ഇതിനകം ആശുപത്രിയില്‍ നിന്നു കടന്ന ഇരുവരെയും പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയെന്നും ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

തലയ്‌ക്കേറ്റ പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.കുഞ്ഞ് കയ്യില്‍ നിന്നു വീണതാണെന്നും ഷാനിഫ് ഇടയ്ക്ക് പറഞ്ഞിരുന്നു.

കാല്‍മുട്ടുകൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി. കുഞ്ഞ് മരിച്ചു എന്നുറപ്പുവരുത്താന്‍ വീണ്ടും ഉപദ്രവിച്ചു നോക്കുക വരെ ചെയ്തുവെന്നാണ് മൊഴി.

കുഞ്ഞിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. മുന്‍പുണ്ടായ മര്‍ദനത്തിലാണിതെന്ന് കരുതുന്നു. സംഭവം നടന്നത് എളമക്കര സ്റ്റേഷന്‍ പരിധിയിലായതിനാലാണ്.അതിനാല്‍ കേസ് അവിടേക്കു കൈമാറുകയായിരുന്നു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സിറ്റി പൊലീസ് അസി. കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്.

 

 

Continue Reading

Latest news

എംഡിഎംഎ പിടികൂടിയ ടീം അംഗങ്ങള്‍ക്ക് എസ് പി അഭിനന്ദന കത്ത് നല്‍കി അനുമോദിച്ചു

Published

on

By

ആലുവ;പറവൂരില്‍ രാസലഹരി വേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന അഭിനന്ദനക്കത്ത് നല്‍കി അനുമോദിച്ചു.

ടീമിന് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ഡി.വൈ.എസ്.പിമാരായ പി.പി ഷംസ് , എം.കെ.മുരളി, വി.എസ് നവാസ്, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐമാരായ പ്രശാന്ത് കെ. നായര്‍ ഷാഹുല്‍ ഹമീദ്, സി.ആര്‍ ബിജു, എ.എസ്.ഐ കെ. കെ.അജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി. നോബി, എന്‍.വി.രാജേഷ്, കെ.എസ് സരിന്‍ കുമാര്‍ , ബിനു വര്‍ഗിസ്, വി.എസ്. വിജിന്‍, സി.എ അന്‍സാര്‍, ഏ.എ ആദര്‍ശ് , കെ.വി പ്രമോദ് കുമാര്‍, ഇ. ഇ റിയാസ്, കെ. റോജിന്‍ ജിംസന്‍ , കെ.ടി മൃദുല്‍ , കെ.വി ശ്രീരാജ് , കെ.എ ജസീന, ഡാന്‍സാഫ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് അഭിനനന്ദനക്കത്ത് നല്‍കിയത്.

ഒരു കിലോ എണ്ണൂറ്റി എമ്പത്തിനാല് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. സമീപകാലത്തായി ജില്ലയില്‍ നടന്ന ഏറ്റവും വലിയ രാസലഹരി വേട്ടയായിരുന്നു പറവൂരിലേത്.

 

Continue Reading

Latest news

“പ്രേമം” ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

Published

on

By

കൊച്ചി;” പ്രേമം” ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാര്‍ത്ത വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

2015 മെയ് 29നാണ് “പ്രേമം” തിയറ്റര്‍ റിലീസ് ചെയ്തത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകര്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്.

ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയുമായ സായ് പല്ലവി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “പ്രേമം”ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തില്‍ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി.

ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

 

Continue Reading

Latest news

ആന ശല്യം;12 അടി ഉയരത്തില്‍ 3 ലയറായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന് മലയോര ജനസംരക്ഷണ സമിതി

Published

on

By

പെരുമ്പാവൂര്‍;മലയോര ജന സംരക്ഷണ സമിതി ജനകീയ കൂട്ടായ്മ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉല്‍ഘാടനം ചെയ്തു.

സമിതി പ്രസിഡന്റ് ഗോപകുമാര്‍ നടുക്കുടി അധ്യക്ഷത വഹിച്ചു. അനൂബ് കരാട്ടുകുടി ശിവന്‍ നങ്ങേലില്‍,ആന്റണി കളമ്പാടന്‍,ഫാദര്‍ ഏബിള്‍ ജോര്‍ജ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ,വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പിആര്‍ .നാരായണന്‍ നായര്‍, വേങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി കൃഷ്ണന്‍കുട്ടി,ബിജെപി കുറുപ്പംപടി മണ്ഡലം പ്രസിഡന്റ് രാകേഷ് പി ആര്‍ , വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ മാരായ ശ്രീജ ഷിജോ ശോഭന വിജയന്‍ ബേസില്‍ കോര ബിജു ,പിണ്ടിമന പഞ്ചായത്ത് മെമ്പര്‍ ഷിജി ആന്റണി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുപ്രവര്‍ത്തകരും അടക്കം വലിയ ജനക്കൂട്ടം പരിപാടിയില്‍ പങ്കെടുത്തു.

കാട്ടാന ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിയ്ക്കായി 12 അടി ഉയരത്തില്‍ 3 ലയറായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുക,
ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായാല്‍ ആ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാതെയുള്ള നഷ്ടപരിഹാരം നല്‍കുക,കര്‍ഷക സമിതികളും, കൃഷി ഓഫീസറും, ഫോറസ്റ്റ് ഓഫീസറും ചേര്‍ന്നുള്ള സമിതി കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും സമതി മുന്നോട്ടുവച്ചിട്ടുണ്ട്.

 

Continue Reading

Latest news

അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം

Published

on

By

കണ്ണന്‍ എം

കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക.

ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതുപ്രായത്തില്‍പ്പെട്ടവര്‍ക്കും അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറയിച്ചു.

ഓലയെഴുത്ത്, എഴുത്താണി എന്നിവയും ഇവിടെ പ്രദേശത്തിന് വച്ചിട്ടുണ്ട്.എഴുത്താണിയും ഓലയും പുതിയ തലമുറയ്ക്കും ഉപയോഗപ്രദമാകും എന്ന് വ്യക്തമാക്കുന്ന പ്രദര്‍ശനും മേള നഗരിയല്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ ടെക്‌നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത്, ഉപയോഗിക്കുന്ന ഓലകളും ഇവിടെ കാണാം.പുസ്തകോത്സവത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍, വിവിധതരം അച്ചാറുകള്‍, എന്നിവയും ലഭിക്കും.

പുസ്തക പ്രേമികള്‍ക്ക് ചായ കുടിക്കാന്‍ ടീസ്റ്റാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ മേളയിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

പുതുതലമുറയില്‍പ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് മേള നഗരിയില്‍ എത്തുന്നുള്ളു എന്നും ഇവരില്‍ ഭൂരി പക്ഷവും വായനയോട് വിമുഖത പ്രകടിപ്പിയ്ക്കുന്നവരായി മാറിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും സ്റ്റാള്‍ ഉടമകള്‍ പറഞ്ഞു.

ഇന്നലെ മേള നഗരിയില്‍ നടന്ന ചടങ്ങില്‍ ധനികരില്‍ ധനികന്‍ എന്ന പുസ്തകം കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ പ്രകാശനം ചെയ്തു.സാമ്പത്തീക മേഖലയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി റിസര്‍വ്വ് ബാങ്കും മേളയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

വായന സ്‌നേഹിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ഒരു വിഭവസദ്യ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Continue Reading

Trending

error: