Connect with us

Film News

“മരയ്ക്കാർ “ചരിത്രം തിരുത്തും;ആദ്യദിവസം 16000 അധികം പ്രദർശനങ്ങൾ

Published

on

കൊച്ചി: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഇതുവരെയുള്ള മലയാള സിനിമ ചരിത്രം തന്നെ തിരുത്തിയേക്കുമെന്ന് സൂചന.

കളക്ഷനിൽ പുലിമുരകനേയും ലൂസിഫറിനേയും മരയ്ക്കാർ കടത്തിവെട്ടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഫാൻസ് ഷോ കഴിഞ്ഞിറങ്ങിയ കാണികളുടെ ആവേശം അത്രവലുതാണ്.

മലയാളത്തിലെ ഇതുവരെയുള്ള കളക്ഷൻ റിക്കോർഡുകളെ ഭേതിച്ച് ചിത്രം മുന്നേറാനിടയുണ്ടെന്നാണ്് ആദ്യറിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

ഇതിനകം 100 കോടി ക്ലെബ്ബിൽ ഇടം പിച്ചിട്ടുണ്ട്.ആദ്യദിവസം തന്നെ 16000 പ്രദർശനങ്ങൾ നടക്കും.
മോഹൻലാൽ, ഭാര്യ സുചിത്രാ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ആദ്യ ഷോ കാണാൻ കൊച്ചി സരിത സവിത സംഗീത തിയേറ്ററിലെത്തിയിരുന്നു.

ആരാധകരുടെ സ്‌നേഹപ്രകടനം മൂലം അരമണിക്കൂറോളം പുറത്തേയ്ക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ താരം കാറിൽ ഇരിയ്‌ക്കേണ്ടി വന്നു.പ്രദർശനത്തിന് മുന്നോടിയായി എല്ലായിടത്തും ഫാൻസ് പ്രവർത്തകർ വിപുലമായ ആഷോഘപരിപാടികൾ ഒരുക്കിയിരുന്നു.

മറ്റ് തിയേറ്ററുകളിൽ 12.01ന് ആദ്യ പ്രദർശനം തുടങ്ങിയപ്പോൾ സരിതയിൽ ഇത് 12.30 തോടടുത്തിരുന്നു.നടന്മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും സരിതയിൽ എത്തി ചിത്രം കണ്ടു.2020 മാർച്ച് 26ന് ചിത്രം തിയേറ്ററിൽ എത്തേണ്ടതായിരുന്നു.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇതിനുള്ള അണിയറ പ്രവർത്തകരുടെ നീക്കം പാളി.ചിത്രം ഒ ടി ടി റിലീസിന് വീടുന്നതിനുള്ള നിർമ്മാതാവ് നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ സിനിമ പ്രേമികളെ വിഷമിപ്പിച്ചിരുന്നു.

തുടർന്ന പ്രശ്‌നത്തിൽ മന്ത്രി സജി ചെറിയാൻ ഇടപെടുകയും ചിത്രം തീയറ്ററിൽ തന്നെ റിലീസിന് സാഹചര്യം സൃഷിടിയ്ക്കുകയുമായിരുന്നു. ഇക്കാര്യത്തിൽ
മോഹൻലാലിന്റെ ഇടപെടലും നിർണ്ണായകമായി.

Film News

കരാറിൽ “കുടുക്കി”അശ്ലില ചിത്രത്തിൽ അഭിനയിപ്പിച്ചു; വീട്ടുകാർ കയ്യൊഴിഞ്ഞു, നായകനും നായികയും പോലീസിൽ പരാതി നൽകി

Published

on

By

കൊച്ചി;ഭീഷിണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് നായികയും നായകനും.വിവരം പുറത്തായതിനെത്തുടർന്ന് താനും കുഞ്ഞും വീട്ടിൽ നിന്ന് പുറത്തായെന്നും റെയിൽവെ പ്ലാറ്റ് ഫോമിലാണ് ഉറങ്ങുന്നതെന്നുമാണ് മലപ്പുറം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.

സിനിമയിൽ അഭിനയിച്ചതോടെ വീട്ടുകാർ കയ്യൊഴിഞ്ഞെന്നും സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നതെന്നും ആത്മഹത്യയുടെ വക്കിലെന്നുമാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ പറയുന്നത്.ഇരുവരും പോലീസിൽ പരാതി നൽകി,നീതിയ്ക്കായി കാത്തിരിയ്ക്കുകയാണ്.

എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെയാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്.എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്നാണ് യുവതി പറയുന്നത്.

ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയൽ അല്ലെന്നും വെബ്സീരീസ് ആണെന്നും അറിയുന്നത്. ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു.

എഴുതാനും വായിക്കാനും അറിയാത്തതിനാൽ പേപ്പറിൽ എഴുതിയിരുന്നത് എന്താണെന്ന് അപ്പോൾ മനസ്സിലായില്ല.തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്.അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തത്.

മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞപ്പോൾ തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമായിരുന്നു അണിയറപ്രവർത്തകരുടെ ഭീഷിണി.

ഞാനും ഒരു സ്ത്രീയല്ലേ.മുഖം കാണില്ല,സ്വകാര്യ ഭാഗങ്ങളും മറച്ചായിരിയ്ക്കും റിലീസ് ചെയ്യൂക എന്നൊക്കെ സംവിധായിക ഉറപ്പ് നൽകിയിരുന്നു.ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു.

മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിയായി.സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായത്.

ഇതോടെ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു.പൊലീസുമായും മന്ത്രിമാരും എംഎൽഎമാരുമായും ബന്ധമുണ്ട്,നീ ഒന്നും ചെയ്യില്ലന്നായിരുന്നു സംവിധായികയുടെ വെല്ലുവിളി.

സ്‌കൂളിൽ പോയിട്ടില്ലാത്തതിനാൽ പേരെഴുതി ഒപ്പിടാൻ മാത്രമാണ് ആകെ അറിയുന്നത്. മേൽവിലാസം പോലും ഐഡി കാർഡ് നോക്കിയാണ് എഴുതുന്നത്.സിനിമ പുറത്തുവന്നതോടെ എല്ലാവരും എന്നോട് പോയി ചാവാനാണ് പറയുന്നത്.

എന്റെ മാതാപിതാക്കൾ നേരത്തേ മരിച്ചതാണ്.ഭർത്താവിന്റെ വീട്ടുകാരാണ് ആകെ ഉള്ളത്.അദ്ദേഹത്തിന് സ്വന്തം നാട്ടിലേയ്ക്ക് പോകാനാവാത്ത സാഹചര്യമായി.വീട് കിട്ടാതെ അലഞ്ഞ് ജീവിതം മടുത്തു.

ഓരോ റെയിൽവെ സ്‌റ്റേഷനുകൾ മാറിമാറിയാണ്് ഇപ്പോൾ കുഞ്ഞിനോടൊപ്പം രാത്രി കഴിച്ചുകൂട്ടുന്നത്.സുഹൃത്തുക്കൾ ആരെങ്കിലും 200 രൂപയോ മുന്നൂറു രൂപയോ അയയ്ക്കും.അതുകൊണ്ടാണ് ജീവിക്കുന്നത്.യുവതി വിശദമാക്കി.

കരാറിന്റെ പേരിൽ ഭീഷിണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ വെളിപ്പെടുത്തുന്നത്.ഇത് സംബന്ധിച്ച് ഇയാൾ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് തന്നെ അണിയറ പ്രവർത്തകർ സമീപിച്ചതെന്നും ഉടൻ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ എത്തുമെന്നാണ് മനസ്സിലായിട്ടുള്ളതെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവ് പറയുന്നു.

അരുവിക്കരയിൽ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിംങ്.അവിടുന്ന് പുറത്ത് പോകണമെങ്കിൽ ഒരുകിലോമീറ്റകൾ നടക്കണം.ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ കരാറിൽ ഒപ്പിടണമെന്ന് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു.

തിരക്കിൽ കരാർ മുഴുവൻ വായിച്ച് നോക്കിയിരുന്നില്ല.ഒപ്പിട്ട് നൽകുകയും ചെയ്തു.പിന്നീട് ഇതെ കരാർ ചൂണ്ടികാട്ടി സംവിധായകയും കൂട്ടരും ഭീഷിണിപ്പെടുത്തി.ഇതെത്തുടർന്ന് തുടർന്ന് അഭിനയിക്കാൻ നിർബന്ധിതനാവുകയായിരുന്നു.ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.ഇതിനിടയിൽ ആത്മഹത്യക്കും ശ്രമിച്ചു.പൊലീസാണ് പിന്തിരിപ്പിച്ചത്.യുവാവ് വിശദമാക്കി.

 

Continue Reading

Film News

അജയന്റെ രണ്ടാം മോഷണം,ടൊവിനോ ട്രിപ്പിൾ റോളിൽ; കാരക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു

Published

on

By

കൊച്ചി;യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കാരക്കുടിയിൽ നടന്നു.

കാരക്കുടി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.കാരക്കൂടിയിൽ ചിത്രീകരണം അരംഭിച്ചു.

യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാൽ ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.

നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്‌നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാർ എഴുതുന്നു.

കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

അഡിഷനൽ സ്‌ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്‌സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ.

ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്‌സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

 

Continue Reading

Film News

പ്രതാപ് പോത്തൻ അന്തരിച്ചു; വിടപടഞ്ഞത് 80-കളിലെ നടന വിസ്മയം, സംവിധായകൻ ,തിരക്കഥകൃത്ത് എന്നീനിലകളിലും തിളങ്ങി

Published

on

By

ചെന്നൈ ;നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അഭിനയകമ്പം തുടങ്ങിയത് കോളേജ് വിദ്യാഭ്യസ കാലത്ത്

1952 ൽ തിരുവനന്തപുരത്തായിരുന്നു ജനനം.ഊട്ടിയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യസം.മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിന് പഠിക്കുന്ന കാലത്താണ് അഭനയ മോഹം മനസ്സിൽക്കയറിക്കൂടിയത്.മുബൈയിൽ പരസ്യ ഏജൻസിയിൽ ജോലി ചെയ്തിട്ടുണ്ട്.

ആരവത്തിലൂടെ തുടക്കം

1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ആരവ ത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ മിന്നും താരമായിരുന്നു.ഭരതന്റെ തകരയിലെ പ്രകടനം മലയാളത്തിൽ ബിഗ്ഗ് ബ്രേക്കായി.പിന്നീട് മലയാള ചിത്രങ്ങളിലെ അഭിഭാജ്യഘടകമായി.

ചാമരം, അഴിയാത്ത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.

കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി.

12 സിനിമകളുടെ സംവിധായകൻ

ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്.

1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു.ഈ ബന്ധത്തിൽ ഒരു മകളുണ്ട് , പേര് കേയ

 

Continue Reading

Trending

error: