M4 Malayalam
Connect with us

News

കുട്ടമ്പുഴയില്‍ പ്രതിഷേധത്തിന് ഒരുങ്ങി യൂഡിഎഫും എല്‍ഡിഎഫും;ഇടപെടല്‍ ശക്തിപ്പെടുത്തി പോലീസും

Published

on

കോതമംഗലം;കുടുബശ്രീ പ്രവര്‍ത്തകരെ ജീപ്പ് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ എല്‍ഡിഎഫും യൂഡിഎഫും പ്രതിഷേധപരിപാടികളുമായി രംഗത്ത്.

ഇന്ന് രാവിലെ ഇരുകൂട്ടരും കൂട്ടമ്പുഴയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന.ഒരു കാരണവശാലും ഒരു സ്ഥലത്ത് ഇരുകൂട്ടര്‍ക്കും പ്രതിഷേധ പരിപാടികള്‍ക്ക് അവസരം നല്‍കില്ലന്നാണ് പോലീസ് നിലപാട്.

കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിന്റെ മുറ്റത്തു സമരം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരെ ജീപ്പിടിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്.

ആനന്ദവല്ലി ശ്രീധരന്‍, ഷൈബി ഐസക് എന്നിവര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.സംഘര്‍ഷാവസ്ഥയെതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ തളര്‍ന്നുവീണു.ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്ത് ഓഫിസില്‍ കുടുംബശ്രീക്ക് അധിക സൗകര്യം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കുനേരെ പഞ്ചായത്തിന്റെ ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിയ്ക്കുന്നത്.ഇന്നലെ വൈകിട്ടാണ് വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്.

എന്നാല്‍,സമരക്കാരുടെ മുന്‍പിലെത്തിയ ജീപ്പ് വലിയ ശബ്ദത്തില്‍ ഇരപ്പിച്ചെന്നും ഇടിച്ചിട്ടില്ലെന്നുമാണ് പൊലീസ് നിലപാട്.സംഭവത്തില്‍ കേസെടുക്കുമെന്ന്
പൊലീസ് അറിയിച്ചു.

 

1 / 1

Advertisement

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

അമേരിക്ക:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം: കായംകുളത്ത് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published

on

By

കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം. ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംഗ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായിരുന്നു.

കായംകുളം എം.എസ്.എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

1 / 1

Continue Reading

Latest news

ഓടിവന്ന് കെട്ടിപ്പിടിച്ചു,ഭക്ഷണം കഴിച്ചതും ഒരുമിച്ച്, മടക്കം ഉള്ളുനുറുങ്ങും വേദനകളോടെ; നിമഷപ്രിയയയെ ജയിലില്‍ കണ്ട അനുഭവം പങ്കിട്ട് അമ്മ പ്രേമകുമാരി

Published

on

By

സന; നേരില്‍ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു,സങ്കടം പങ്കിട്ടു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേട്ടത് നല്ലതുമാത്രം.തഹതടവുകാരെയും പരിചയപ്പെടുത്തി.മനസിലുള്ളത് മകളുടെ ജീവന്‍ രക്ഷിയ്ക്കണമെ എന്ന പ്രാര്‍ത്ഥന മാത്രം.

യെമന്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ ജയിലില്‍ കണ്ട ശേഷം മാധ്യമങ്ങളുമായി പങ്കുവച്ച വിവരങ്ങള്‍ ഇങ്ങിനെ.

സനയിലെ ജയിലില്‍ കഴിയുന്ന മകളെ സന്ദര്‍ശിച്ച ശേഷം സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.മകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കുംനന്ദി അറയിച്ചാണ് പ്രേമകുമാരി ഇവിടെ നിന്നും മടങ്ങിയത്.

മകളെ കാണാന്‍ സാധിച്ചതില്‍ അവര്‍ യെമന്‍ ഭരണകര്‍ത്താക്കള്‍ക്ക്  നന്ദിയര്‍പ്പിച്ചു.ജയില്‍ അധികൃതര്‍ നന്നായിട്ടാണ് പെരുമാറുന്നതെന്ന് മകള്‍ പറഞ്ഞെന്നും ഉദ്യോഗസ്ഥരുടെ കനിവില്‍ മകളുമായി കുറച്ചുസമയം ചിലവഴിയ്ക്കാന്‍ അവസരം ലഭിച്ചെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ അമ്മയും മകളും കണ്ടുമുട്ടിയത്.സന്ദര്‍ശകര്‍ക്കുള്ള ഇടത്തില്‍ തന്നെ കണ്ടപ്പോള്‍ മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചെന്നും സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

2012-ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നുമാണ് പ്രേമകുമാരി സനയിലെത്തിയത്.മകളെ കാണാന്‍ പ്രേമകുമാരി സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്,ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

 

1 / 1

Continue Reading

Trending

error: