M4 Malayalam
Connect with us

News

പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു

Published

on

കോതമംഗലം :കെ എസ് ആർ ടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ജംഗിൾ സഫാരിക്ക് വർണ്ണാഭമായ തുടക്കം.
ഇന്നലെ രാവിലെ 9 ന് ആദ്യട്രിപ്പ് പുറപ്പെടുമെന്നായിരുന്നു ഡിപ്പോ അധികൃതർ അറിയിച്ചിരുന്നത്.നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു അവസരം ലഭിയ്ക്കുക എന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
രാവിലെ 8 മണിയോടെ തന്നെ യാത്രക്ക് പാസ്സ് ലഭിച്ചിട്ടുള്ളവരും താൽപ്പര്യക്കാരായവരും ഡിപ്പോയിലേക്ക് എത്തി തുടങ്ങിയിരുന്നു.9.30 തോടെ ആദ്യയാത്രയുടെ ഫ്‌ലാഗ് ഓഫ് എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു.
ഈ സമയത്തും  നിരവധിപേർ യാത്ര പാസ്സിനായി ഉദ്യോഗസ്ഥരെ സമീപിയ്ക്കുന്നത് കാണാമിയിരുന്നു.അടുത്ത ഞായറാഴ്ചത്തെ യാത്രയിൽ പരിഗണിയ്ക്കാമെന്നും പറഞ്ഞ് ഉദ്യഗസ്ഥർ ഇവരെ ആശ്വസിപ്പിച്ച് അയക്കുകയായിരുന്നു.ഈ സമയം മൊബൈൽ നമ്പറുകൾ വഴിയുള്ള അന്വേഷണവും തുടർന്നിരുന്നു.
ഫ്‌ലാഗ് ഓഫിന് ശേഷം കോതമംഗലം മുതൽ കുട്ടമ്പുഴ വരെ എൽ എയും യാത്രയിൽ പങ്കാളിയായി.
കാടിന്റെ സൗന്ദര്യം അസ്വദിയ്ക്കുന്നതിനും വന്യമൃഗങ്ങളെ അടുകാണുന്നതിനും ഈ യാത്ര സഹായകരമാണ്.ശുദ്ധവായുമാത്രം ലഭിയ്ക്കുന്ന വനപാതകളിലൂടെയാണ് സഫാരി വാഹനത്തിന്റെ സഞ്ചാരപഥം നിശ്ചയിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ സഫാരി യാത്രക്കാർക്ക് നവ്യാനുഭൂതി പകരുന്നതായി മാറും.എം എൽ എ പറഞ്ഞു.
പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും വന്യമൃഗങ്ങളെ അടുത്തുകാണുന്നതിനും അവസമൊരുക്കുന്നതാണ് ജംഗിൾ സഫാരിയെന്നും ഇതിനകം തന്നെ സ്വദേശികളും വിദേശികളുമായ യാത്രക്കാരിൽ നിന്നും ട്രിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നതെന്നും കോതമംഗലം എ റ്റി ഒ എ ടി ഷിബു, ട്രിപ്പ് കോ-ഓർഡിനേറ്റർ രാജിവ് എന്നിവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മനസ്സിലുണ്ടെന്നും യാത്ര വ്യത്യസ്തമായ അനുഭൂതിയാണ് സമ്മാനിച്ചതെന്നുമായിരുന്നു സഫാരിയിൽ പങ്കാളികളായവക്ക് പറയാനുണ്ടായിരുന്നത്
വാഹനം കടന്നുപോയ പ്രധാനകേന്ദ്രങ്ങളിലെല്ലാം ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ സഫാരിക്ക് ഉജ്ജ്വല സ്വീകരണങ്ങളും ഒരുക്കിയിരുന്നു.യാത്രക്കാർക്കും ബസ്സ് ജീവനക്കാർക്കും മധുപലഹാര വിതരണവും ഉണ്ടായിരുന്നു.
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മനസ്സിലുണ്ടെന്നും യാത്ര വ്യത്യസ്തമായ അനുഭൂതി സമ്മാനിച്ചെന്നും മൂന്നാറിലെത്തിയപ്പോൾ സഫാരിയിൽ പങ്കാളികളായവർ പറഞ്ഞു.
ആദ്യമായിട്ടാണ് കോതമംഗലം ഡിപ്പോയിൽ നിന്നും ജംഗിൾ സഫാരി ട്രിപ്പ് ആരംഭിച്ചിട്ടുള്ളത്.ട്രിപ്പ് വിജയകരമെന്ന് കണ്ടാൽ കൂടുതൽ ബസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്തുന്നതിനാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്.
രാവിലെ 9 മണിയോടെ കോതമംഗലത്തുനിന്നും തിരിച്ച്,തട്ടേക്കാട്,കുട്ടംമ്പുഴ മാമലക്കണ്ടം,കൊരങ്ങാട്ടി,മാങ്കുളം, ലക്ഷമി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തി,വൈകിട്ട് 6 മണിയോടെ കോതമംഗലത്ത് അവസാനിയ്ക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിട്ടുള്ളത്.
പഴയ ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെയാണ് സഫാരി വാഹനം കടന്നുപോകുന്നത്.പാതയുടെ ഇരുവശവും വനമേഖലയാണ്.വന്യമൃഗങ്ങളെ അടുത്തുകാണാവും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിയ്ക്കാനും കഴിയുമെന്നതാണ് ഈ ജംഗിൾ സഫാരിയുടെ പ്രധാന സവിശേഷത.
ഉച്ച ഊണും വൈകുന്നേരത്തെ ചായയും ഉൾപ്പെടെ 500 രൂപയാണ് ഒരാളിൽ നിന്നും സഫാരിയ്ക്കായി കെ എസ് ആർ ടി സി ഈടാക്കുന്നത്.കെ എസ് ആർ ടി സി ജംഗിൾ സഫാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9447984511,9446525773 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

 

1 / 1

Advertisement

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Latest news

കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തുടര്‍ക്കഥയായി; നേര്യമംഗലത്ത് വനംവകുപ്പ് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് പരക്കെ ആക്ഷേപം

Published

on

By

കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കയ്യേറ്റവും മരം മുറിയ്ക്കലും നടക്കുന്നതായി വെളിപ്പെടുത്തല്‍.

ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയെടുത്തായിട്ടാണ് പൂറത്തുവന്നിട്ടുള്ള വിവരം.ഈ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇത്തരത്തില്‍ നിരവധി കൈയ്യേറ്റങ്ങള്‍ അടുത്തകാലത്ത് മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം.വന നിയമങ്ങള്‍ ലംഘിച്ചുള്ള റിസോര്‍ട്ട് മാഫിയയുടെ പ്രഹവര്‍ത്തനങ്ങള്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ ചെറുവിരലനക്കാന്‍ തയ്യാറാവുന്നില്ല എന്നുള്ള ആക്ഷേപവും ശക്തമാണ്.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഇഞ്ചത്തൊട്ടിയില്‍ ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനി്ന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

വന ഭൂമിയിലേയ്ക്ക് ഇറക്കികെട്ടിയ കയ്യാല പൊളിച്ചെന്നും സംഭവത്തില്‍ കേസെടുത്തെന്നുമാണ് ഇതെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ എം4മലയാളത്തോട് പ്രതികരിച്ചത്.വിഷുദിവസമാണ് കൈയ്യാല പൊളിച്ചതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ അവകാശവാദം.

എന്നാല്‍ രണ്ട് ദിവസം മുമ്പുവരെ കയ്യേറ്റം പൊളിച്ച് മാറ്റന്‍ പ്രദേശത്ത് ആരും എത്തിയിട്ടില്ല എന്നാണ് പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.ഉള്‍വനങ്ങളില്‍ നിന്നും വിലപ്പെട്ട മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കലോ അന്വേഷണമോ നടന്നിട്ടില്ലന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Latest news

അമ്മ പൊള്ളിച്ചു, രണ്ടാനച്ഛൻ പച്ചമുളക് തീറ്റിച്ച ശേഷം അടിച്ചു; 7 വയസുകാരൻ്റ വെളിപ്പടുത്തലിൽ ഞെട്ടി നാട്ടുകാർ

Published

on

By

തിരുവനന്തപുരം: 7 വയസുകാരനെ രണ്ടാനച്ഛനും മാതാവും ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപെട്ട് ആറ്റുകാൽ സ്വദേശി അനുവിനെതിരെയും അമ്മ അഞ്ജനയ്ക്കെതിരെയും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസെടുത്തു.

കുട്ടിയെ പതിവായി മർദ്ദിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂരമർദനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തിന് പിന്നാലെ കാലിൽ കെട്ടിത്തൂക്കി മർദ്ദിച്ചതിന് തെളിവായി കുട്ടി പറയുന്ന വിഡിയോയും ബന്ധുക്കൾ പുറത്ത് വിട്ടു.

ബന്ധുക്കൾ എടുത്ത വിഡിയോയിൽ കുട്ടി പറയുന്നത്:

‘‘നോട്ട് എഴുതാത്തതിന് അച്ഛൻ മുണ്ടെടുത്ത് കാലിൽ കെട്ടി. എന്നിട്ട് തലകുത്തി നിർത്തി. അതിന് ശേഷം അടിച്ചു. അമ്മ ചട്ടുകം പഴുപ്പിച്ച് വക്കുമെന്ന് പറഞ്ഞു. അച്ഛൻ പച്ചമുളക് തീറ്റിച്ചശേഷം അടിച്ചു.

അമ്മയാണ് മുളക് എടുത്ത് കൊടുത്തത്. അച്ഛൻ സ്പൂൺ എടുത്ത് അടിക്കാൻ വന്നു. കഴുത്തിലും കാലിലും ചങ്ങല കൊണ്ട് അടിച്ചു. ഫാനിന്റെ കമ്പിയിൽ തുണി ചുറ്റി കെട്ടിത്തൂക്കി.

ബെൽറ്റ് ഉപയോഗിച്ചും വയറുപയോഗിച്ചും അടിച്ചു. അമ്മയാണ് അടിക്കാൻ കൂട്ടുനിൽക്കുന്നത്. അച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കയ്യുംകെട്ടി നോക്കിനിൽക്കും.”

കുട്ടിയുടെ ദേഹത്ത് മർദ്ദനമേൽപിച്ചതിന് സമാനമായ നിരവധി പാടുകളും മുറിവുകളുമുള്ളതായി പരിശോധനയിൽ തെളിഞ്ഞു.

കൂടാതെ ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടും ശരീരത്തിൽ കണ്ടെത്തി . ഒരു വർഷമായി അമ്മയുടെ രണ്ടാം ഭർത്താവ് കുട്ടിയെ മർദ്ദിച്ചിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.സംഭവത്തിൽ അമ്മക്കും പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

1 / 1

Continue Reading

Latest news

ബാഹ്യ ഇടപെടൽ തടഞ്ഞില്ല:രഹസ്യസ്വഭാവം കാക്കുന്നതിലും വീഴ്ച, പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Published

on

By

കണ്ണൂർ: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ.

സ്പെഷൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തത്.

നിയമവിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ സ്വാകരിക്കുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ വഴി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ സമർപ്പിച്ചു.

കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18നാണ് സംഭവം.

എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ട്ടപ്പെടുന്ന തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മണ്ഡലം ഉപഭരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടതായും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128-ാം വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വക്തമാക്കിയിരുന്നു.

ഇവർക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തതോടൊപ്പം ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പിന്റെ ലംഘനവും നടന്നതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്  .

1 / 1

Continue Reading

Trending

error: