Connect with us

News

കിഴക്കമ്പലം അതിഥി തൊഴിലാളി ആക്രമണം ; കൂടുതല്‍ അറസ്റ്റിന് സാധ്യത

Published

on

കൊച്ചി;കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് സൂചന.

ഇതിനകം രണ്ടുകേസുകളിലായി 164 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ കോടതിയില്‍ ഹാജരാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നുമാണ് ഇന്നലെ വൈകി പോലീസ് നല്‍കിയ വിവരം.

വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്.കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന പരിശോധയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിയക്കുന്നത്.2 ഇന്‍സ്‌പെക്ടമാരും 7 സബ് ഇന്‍സ്‌പെക്ടര്‍മാരും ടീമിലുണ്ട്.

റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

സംഭവമുണ്ടായതിന് പിന്നാലെ 156 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.അക്രണത്തില്‍ ഇവരുടെ ഓരോരുത്തരുടെയും പങ്ക് വിശദമായി പരിശോധിച്ചാണ് നടപടികളിലേയ്ക്ക് നീങ്ങുന്നതെന്നും പോലീസ് അറിയിച്ചിരുന്നു.

500 -ളം വരുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചെന്നും രണ്ട് പോലീസ് വാഹനങ്ങള്‍ നശിപ്പിച്ചെന്നും സി ഐ ഉള്‍പ്പെടെ 5 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് പുറത്തുവിട്ടിട്ടുള്ള വിവരം.

കുറ്റക്കാര്‍ക്കെതിരെ നടപടികളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് വ്യക്തമാക്കിയിരുന്നു.സംഭവസ്ഥലത്ത് പോലീസ് പിക്കറ്റിംഗ് തുടരുന്നുണ്ട്.

 

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Trending

error: