Connect with us

News

അതിഥിത്തൊഴിലാളി ആക്രമണം ; കരുതലില്ലങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് പരക്കെ ആശങ്ക

Published

on

പ്രത്യേക ലേഖകന്‍

കൊച്ചി; കിഴക്കമ്പലത്ത് ഉണ്ടായത് ഒരിയ്ക്കലും ഉണ്ടാകാന്‍ പാടില്ലാത്ത് അനിഷ്ടസംഭവം തന്നെ.ഇക്കാര്യത്തില്‍ നിയമവ്യവസ്ഥയെ അനുകൂലിയ്ക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

പോലീസിനെപ്പോലും അക്രമിക്കാന്‍ ധൈര്യം കാണിച്ച അതിഥിത്തൊഴിലാളികള്‍ ആരുടെയെങ്കിലും ചട്ടുകങ്ങളാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ ഇതൊന്നുമല്ല ചര്‍ച്ചചെയ്യണ്ടതെന്നും അന്യസംസ്ഥാനത്തൊഴിലാളികള്‍ അക്രമകാരികളായി മാറിയതിന്റെ പശ്ചാത്തലത്തെക്കുറിച്ച് പഠിയ്ക്കണമെന്നുമാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

പോലീസിനോട് എതിരിടാനും അവരെ തീയിട്ടുകൊല്ലാനും തൊഴിലാളികള്‍ക്ക് മനോധൈര്യം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തി, ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലങ്കില്‍ ഇവരുടെ കടന്നുകയറ്റം പൊതുസമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കൂട്ടത്തിലുള്ളവരെ പോലും മൃഗീയമായി കൊലപ്പെടുത്താന്‍ ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് അതിഥിത്തൊഴിലാളികള്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു.സമീപകാലത്ത് കൊലപാത കേസുകളിലും അക്രസംഭവങ്ങളിലുമായി ഇവിരില്‍ പലരും ഇരുമ്പഴിയ്ക്കുള്ളിലായിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയുണ്ടായ അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട അന്യസംസ്ഥാനത്തൊഴിലാളികള്‍ ലഹരിയ്ക്കടിമളായിരുന്നെന്നാണ് പോലീസ് വാദം.അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ ഹരി ഉപയോഗം നടക്കുന്നുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.

ലഹരിവസ്തുക്കളുടെ ലഭ്യതയാണ് ഇതിന് പ്രാധന അനുകൂല ഘടകം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനത്തൊഴിലാളികളുള്ള പ്രദേശങ്ങളിലൊന്നാണ് പെരുമ്പാവൂര്‍.

ഇവിടെ പരസ്യമായിപ്പോലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന വിവരമാണ് കിഴക്കമ്പലത്തെ അക്രസംഭവങ്ങള്‍ക്ക് പിന്നാലെ പുറത്തുവന്നിട്ടുള്ള വിവരം.ഇത് ശരിയാണെങ്കില്‍ ഇത്തരം ഒരു സാഹചര്യം സംജാതമായതിന്റെ കാരണവും കണ്ടെത്തെണ്ടതുണ്ട്.

പോലീസിന്റെയും എക്‌സൈസിന്റെയും വേണ്ടെത്ര ഇടപെടലുകള്‍ ഇല്ലാതിരുന്നതാണ് ഇതിനുകാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പ്രദേശീകമായി രൂപംകൊണ്ടിട്ടുള്ള ലഹരിമാഫിയയുടെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണ്ണായക ഘടകമാണ്.

അന്യസംസ്ഥാനത്തൊഴിലാളികളികളെ ഉപയോഗപ്പെടുത്തി ഇക്കൂട്ടര്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും ലഹരിവസ്തുക്കളുടെ വിതരണവും കടത്തലും നടത്തുന്നുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു.

ദിവസം ലക്ഷങ്ങള്‍ മറിയുന്ന ഇവിടുത്തെ കഞ്ചാവ് വില്‍പ്പനയെക്കുറിച്ചോ ഇതിന് നേതൃത്വം നല്‍കുന്ന കണ്ണികളെക്കുറിച്ചോ ഇതുവരെ കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കഞ്ചാവ് എത്തിയ്ക്കുന്നതില്‍ പ്രാധന പങ്കുവഹിയ്ക്കുന്നത് അന്യസംസ്ഥാനത്തൊഴിലാളികളാണെന്നത് പരക്കെ അംഗീകരിയ്ക്കപ്പെടുന്ന വസ്തുതയായി മാറിക്കഴിഞ്ഞു.

തൊഴിലാളി ക്യാമ്പുകളിലെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെത്തുടര്‍ന്നുള്ള പ്രതിഷേധമാണ് അവര്‍ പോലീസിനെതിരെ തിരിഞ്ഞതിന് കാരണമെന്ന അഭിപ്രായവും ഇന്നലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.അക്രമിത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെങ്കില്‍ തൊഴില്‍ വകുപ്പും ഇക്കാര്യത്തില്‍ പ്രിതിക്കൂട്ടിലാവും.

 

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Latest news

സിഗരറ്റ് വലിക്കരുത്..ഇത് വലിക്കാം..കുഴപ്പമില്ല; വീഡിയോകളിലുടെ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ച മട്ടാഞ്ചേരി മാർട്ടിൻ റിമാന്റിൽ

Published

on

By

കൊച്ചി;മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34) റിമാന്റിൽ.

കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.സ്ഥരിം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ തന്നെ വീഡിയോകൾ വഴി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതെത്തുടർന്നാണ് ഇയാൾ കഞ്ചാവ് കൈവശം സൂക്ഷിക്കുണ്ടെന്ന് വിലയിരുത്തി എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.മട്ടാഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ വി എസ് പ്രദീപും സംഘവും വീട്ടിൽ നിന്നുമാണ് മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്.

വീട്ടിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും കഞ്ചാവിന്റെ തരിപോലും ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചില്ല.തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്.വേണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് സ്‌റ്റേഷൻ ജാമ്യത്തിൽ മാർട്ടിനെ വിട്ടയക്കാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇയാൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.പ്ലസ്ടു വിദ്യർത്ഥിനിയോട് പുകയടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ലൈവ് ചാറ്റ് വൈറലായിരുന്നു.

ഇതെത്തുടർന്നാണ് കേസ് എടുത്ത് മാർട്ടിനെ കോടതിയിൽ ഹാജരാക്കാൻ അധികൃതർ തീരുമാനിച്ചത്.ഇന്നലെ മട്ടാഞ്ചേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്യപ്പെട്ട മാർട്ടിനെ മട്ടാഞ്ചേരി സബ്ബ് ജയിലേക്കാണ് മാറ്റിയിട്ടുള്ളത്.

 

 

Continue Reading

Latest news

കുണ്ടളയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു; കൂടുതൽ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി

Published

on

By

മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ പ്രദേശത്തുനിന്നും കൂടുതൽ താമസക്കാർ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറി.

ഉരുൾപൊട്ടലിൽ രണ്ട് രണ്ട് വീടുകളും രണ്ട് ചായക്കടകളും പാതയോരത്തുണ്ടായിയുന്ന ഗണപതി ക്ഷേത്രവും മണ്ണിനടിയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും ബന്ധപ്പെട്ട അധികൃതർ ആളുകളെ മാറ്റിപ്പാർച്ചിരുന്നത് തുണയായി.പുലർച്ചെ 4 മണിക്കും രാവിലെ 7 മണിക്കുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്.ദുരന്തസ്ഥലത്തുനിന്നും തൊഴിലാളികളെ മാറ്റിപാർപ്പിച്ചിരുന്ന ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞ് വീണത് ദുരിതമായി.റോഡിലൂടെ യാത്ര തടസ്സപ്പെട്ടതോടെ ക്യാമ്പിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യവസ്തുകൾ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറി.വീണ്ടും മണ്ണിച്ചിൽ ഉണ്ടായേക്കാമെന്ന ഭീതിയിൽ നിരവധി തൊഴിലാളികൾ താമസ സ്ഥലത്തുനിന്നും വീട്ടുപകരണങ്ങളും അത്യാവശ്യസാധനങ്ങളും എടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.

കൂറ്റൻ പാറകളും ചെളിയും വന്നടിഞ്ഞ് മൂന്നാർ-വട്ടവട റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.ഇത് പുനസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്

അപകട സാധ്യത മുന്നിൽ കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയിന്റിൽ വാഹനങ്ങൾ പോലീസ് തടഞ്ഞു. അപകട മേഖല സന്ദർശിക്കുവാൻ എത്തിയവരെയാണ് പോലീസ് തടഞ്ഞത്.

അഡ്വ. എ.രാജാ എം.എൽ.എ യുടെ നേതൃത്വത്തിൽ ദുതാശ്വസപ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു.ഇന്നോ നാളെയോ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.ഡീൻ കുര്യാക്കോസ് എം.പി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

 

Continue Reading

Trending

error: