M4 Malayalam
Connect with us

Local News

കാട്ടാന കിണറ്റിൽ വീണു ; സംഭവം കോതമംഗലം കോട്ടപ്പടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

Published

on

കോതമംഗലം ; കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാർ പറഞ്ഞു .കോട്ടപ്പടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

ഇതിൽ ഒരു കൊമ്പനാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണത്.  അരിക് ഇടിച്ച് കാട്ടാനയെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.അതിനിടെ പ്രദേശത്ത് നിന്ന് കാട്ടിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്.

അതുകൊണ്ട് കാട്ടാനയെ പുറത്ത് എത്തിച്ച് തുറന്നുവിട്ടാൽ വീണ്ടും ജനവാസകേന്ദ്രത്തിൽ എത്തുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. അതിനാൽ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Local News

69 പവൻ സ്വർണ്ണം കവർന്ന പ്രതികൾ അറസ്റ്റിൽ

Published

on

By

കൊടുങ്ങല്ലൂർ ; പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു.

സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്. മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞത്.

പോലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു. മോഷണത്തിനായി എത്തിച്ചേർന്ന സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. റൂറൽ ജില്ലയിൽ മാത്രം 10 കേസ്സുകൾ നിലവിൽ ഉണ്ട്. നിസാറിനെതിരെ 4 കേസുകളുണ്ട്.

പ്രതികൾക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. അന്വേഷണ സംഘത്തിൽ ഡി.വൈ എസ്.പി വി. എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി.എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ.എസ്, രാജേഷ് കെ.കെ, ജി.ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, അഖിൽ.പി.ആർ, കെ.ജി.ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നിട്ടുകൂടി 5 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടാൻ കഴിഞ്ഞത് പോലീസിൻ്റെ അന്വേഷണമികവാണ്. പ്രതികളുമായി പോലീസ് കൊടുങ്ങല്ലൂരിൽ തെളിവെടുപ്പ് നടത്തി . ഫിങ്കർപ്രിൻ്റ ഫോറൻസിക്, സൈബർ സെൽ, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു.

Continue Reading

Local News

മുവാറ്റുപുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

Published

on

By

മുവാറ്റുപുഴ ; ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫ് (84 ) നെയാണ് മൂവാറ്റുപുഴ പോലീസ് അറസറ്റ് ചെയ്തത്.ഭാര്യ കിടപ്പു രോഗിയായതിലുള്ള ദേഷ്യം നിമിത്തമാണ് കൊലപ്പെടുത്തിയത്.

കത്തികൊണ്ട് കഴുത്തറത്താണ് കൊല ചെയ്തത്. ഇൻസ്പെക്ടർ ബി.കെ അരുൺ , എസ്.ഐ മാരായ വിഷ്ണു രാജു , ദിലീപ് കുമാർ , എം.എം ഉബൈസ്, സീനിയർ സി പി ഒ മാരായ പി.എ ഷിബു, ധനേഷ് ബി നായർ ,ഷക്കീർ , ഷിഹാബ്, അജിംസ്, കെ.കെ അനിമോൾ , ദിലീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്

Continue Reading

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Latest news

അബുദാബിയിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദ്ദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തി

Published

on

By

അബുദാബി:അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാർച്ച് 31ന് കാണാതായ തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിൻ്റെ(28) മൃതദ്ദേഹമാണ് മുസഫ സായിദ് സിറ്റിയിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ  കണ്ടെത്തിയത്.

എംകോം ബിരുദധാരിയായ ഷെമീൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരികെ എത്തിയില്ല.

തുടർന്ന് സംശയം തോന്നിയ കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

കൂടാതെ,  മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Trending

error: