Uncategorized
എതിര്‍പ്പുമായി കച്ചവടക്കാരും ഡ്രൈവര്‍മാരും ; സിയാലിന്റെ ഫുട്പാത്ത് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജോണ്‍ കാലടി
കാലടി; നെടുബശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നിലൂടെ കടന്ന് പോകുന്ന സര്‍വ്വീസ് റോഡിലെ ഫുട്പാത്ത് നിര്‍മ്മാണം നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു.
യാതൊരു മുന്നറിയിപ്പുമില്ലാതെ സിയാല്‍ നടത്തിയ ഫുട്പാത്ത് നിര്‍മ്മാണം സര്‍വ്വീസ് റോഡരികില്‍ കച്ചവടം നടത്തിവന്നിരുന്നവരും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും പ്രദേശവാസികളും ചേര്‍ന്നാണ് തടഞ്ഞത്.
സംഘര്‍ഷാവസ്ഥ സംജാതമായതോടെ നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി.പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നും എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്താമെന്നും പോലീസ് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.പോലീസ് ഇടപെട്ട് തല്‍ക്കാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്.
സിയാലിന്റെ പരിധിയിലുള്ള സ്ഥലത്തെ റോഡും അതിനോട് ചേര്‍ന്ന ട്രൈനേജ് പാത്തിനും പുറമേയാണ് ഒന്നേകാല്‍ അടി വീതിയിലും ഒന്നരയടി പൊക്കത്തിലും 400 മീറ്റര്‍ ദൂരത്തില്‍ ഫുട്പാത്ത് നിര്‍മ്മിക്കുന്നത്.നിലവിലുള്ള റോഡില്‍ ഇതിനായി ആഴ്ചകള്‍ക്ക് മുന്‍പ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തിരിച്ചിരുന്നു.
കാല്‍നടക്കാരുടെ സുരക്ഷിതത്വത്തെ കരുതിയാണ് ഫുട്പാത്ത് നിര്‍മ്മാണം നടത്തുന്നതെന്നാണ് സിയാലിന്റെ വിശദീകരണം.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ, ലക്ഷങ്ങള്‍ അഡ്വാന്‍സും, വന്‍തുക വാടകയും നല്‍കിയാണ് കച്ചവടം നടത്തിക്കൊണ്ടുപോകുന്നതെന്നും നിര്‍മ്മാണപ്രവര്‍ത്തനം മൂലം വ്യാപാരം മുടങ്ങുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്നും ഇത് അംഗീകരിയ്ക്കാന്‍ കഴിയില്ലന്നുമാണ് വ്യാപാരികളുടെ നിലപാട്.
വിമാനത്താവളത്തിലെ ഈ സര്‍വ്വീസ് റോഡിലൂടെ വന്‍ ടിപ്പര്‍ ലോറികളടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന കടന്ന് പോകുന്നുണ്ട്്.വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും ബീവറേജ് ഔട്ട് ലെറ്റിലെത്തുന്നവരുടെ തിരക്കും മൂലം വര്‍ഷങ്ങളായി തങ്ങള്‍ ദുരിതം അനുഭവിയ്ക്കുന്നതായുള്ള പരാതിയും നാട്ടുകാരുടെയും യാത്രക്കാരുയെയും ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
Uncategorized
കെ.ജി ജോര്‍ജിന് ആദരാഞ്ജലികള്‍; മോഹന്‍ലാലിന്റെയും മഞ്ജുവാര്യരുടെയും കുറിപ്പുകള്‍ വികാര നിര്‍ഭരം

കൊച്ചി ;അന്തരിച്ച ചലച്ചിത്ര പ്രതിഭ കെ.ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പുകള്‍ വികാര നിര്‍ഭരം.
പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്ന വാചകത്തോടെയാണ് മോഹന്‍ലാലിന്റെ കുറിപ്പ് അവസാനിയ്ക്കുന്നത്.കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ.
“മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകര്‍ന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോര്‍ജ് സര്‍.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്.പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍”
കെ ജി ജോര്‍ജ്ജിന്റെ സിനിമകളില്‍ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ല എന്നത് തന്റെ അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളിലൊന്നാണെന്ന് മഞ്ജു വാര്യര്‍ കുറുപ്പില്‍ വ്യക്തമാക്കി.
മഞ്ജുവാര്യര്‍ കുറിച്ചത്. “ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ചു നിന്ന നാളുകളില്‍ ജീവിക്കാനായിരുന്നുവെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ ആയിരുന്നു എനിക്ക് കെ.ജി ജോര്‍ജ് സര്‍.
അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളിലൊന്ന്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി”
English Description – Mohanlal and Manju Waryar shared an emotional post on social media paying tribute to the late film genius KG George
Uncategorized
വീട്ടുമുറ്റത്ത് ആള്‍പൊക്കത്തോളം വളര്‍ന്ന കഞ്ചാവ് ചെടി;രാജാക്കാട് സ്വദേശി അറസ്റ്റില്‍

അടിമാലി;വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.
രാജാക്കാട് പഴയവിടുതി കോളനി ഭാഗത്ത് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിക്കവല മാണിപ്പുറത്ത് സനീഷ് എം.ജി(27) പിടിയിലായത്.
ഇയാള്‍ നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന ചെടികളില്‍ ഒന്നിന് 246 സെന്റീമീറ്റര്‍ ഉയരവും മറ്റൊരുചെടിക്ക് 66 സെന്റീമീറ്റര്‍ ഉയരവും ഉണ്ടായിരുന്നു.
ഇത്തരത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി,റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കെ. വി, ദിലീപ് എന്‍.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
English description-A young man was arrested for growing cannabis plants in his backyard
Uncategorized
അടിമാലിയില്‍ ചപ്പാത്ത് കടക്കവെ നയന്ത്രണം വീട്ട് ബൈക്ക് തോട്ടില്‍ പതിച്ചു;യുവാവിന് ദാരുണാന്ത്യം

അടിമാലി;ബൈക്ക് യാത്രക്കാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.കല്ലാറുകൂട്ടി പുത്തന്‍പുരയ്ക്കല്‍ അനീഷ്(29)ആണ് മരണപ്പെട്ടത്.
അടിമാലി അപ്‌സരകുന്ന് ഭാഗത്ത് മലമുകളില്‍ താമസിക്കുന്ന സുഹൃത്ത് നൗഫലിനെ കണ്ട് മടങ്ങി വരും വഴി ചപ്പാത്തില്‍ നിന്നും ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടില്‍ പതിിയ്ക്കുകയായിരുന്നു.ഇന്നലെ പെയ്ത കനത്തമഴിയില്‍ പ്രദേശത്ത് നീരൊഴുക്കിന്റെ ശക്തി വര്‍ദ്ധിച്ചിരുന്നു.
ഇന്നലെ രാത്രി 8.30 തോടടുത്തായിരുന്നു അപകടം.ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലില്‍ തോട്ടില്‍ ബൈക്ക് കാണപ്പെട്ടതിനെത്തുടര്‍ന്ന് ഇതുവഴിയെത്തിയവര്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടടുത്താണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ ബൈക്ക് കണ്ടെത്തിയ ഭാഗത്തുനിന്നു 200 മീറ്ററോളം അകലത്തില്‍ പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.അടമാലി താലുക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.ഭാര്യയും 2 വയസായ മകളുമുണ്ട്.പെയിന്റിംഗ് തൊഴിലാളിയായ അനീഷ് അടിമാലിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
Latest news
ഓടുന്ന ലോറിയിൽനിന്നുവീണ കയറിൽ കുരങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം:ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ വീണ കയർ ശരീരത്തിൽ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.ദമ്പതികൾക്കും ശാന്തിക്കാരനും പരിക്ക്.ലോറി പിടിച്ചെ
ടുത്തെന്നും ഡ്രൈവർക്കെതിരെ
നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ്.
സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്‌ഷനിൽ പാറയിൽ വി.എസ്.മുരളി (50) ആണ് മരണപ്പെട്ടത്.
കയറിൽ ശരീരത്തിൽ കുരുങ്ങിയ മുരളിയെയും വലിച്ച് ലോറി 300 മീറ്ററോളം പോയി. കാൽ ശരീരത്തിൽനിന്ന് അറ്റുപോയി. അറസ്റ്റിലായ ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവരാജയ്ക്കെതിരെ കൊലപാതകമല്ലാത്ത മനഃപൂർവമുള്ള നരഹത്യയ്ക്കാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5 ന് എംസി റോഡിൽ സംക്രാന്തിക്ക് സമീപമായിരുന്നു ദുരന്തം. ലോഡ് ചുറ്റിക്കെട്ടിയ കയറിന്റെ ബാക്കി ഓട്ടത്തിനിടയിൽ എങ്ങിനെയോ റോഡിലേക്ക് വീഴുകയായിരുന്നു.
ഇതിൽ കുരുങ്ങിയ മുരളിയെ ലോറി മുന്നോട്ടു വലിച്ചുകൊണ്ടുപോയി. ഇതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും താമസിയാതെ മരണപ്പെടുകയുമായിരുന്നു.
മുരളി അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് കയർ ഹെൽമറ്റിൽ തട്ടി ,ബൈക്ക് മറിഞ്ഞ് പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾ ബിജുവിനും ജ്യോതിക്കും പരുക്കേറ്റിരുന്നു.
പിന്നാലെ ബൈക്കിലെത്തിയ പുന്നത്തറ ക്ഷേത്രം ശാന്തിക്കാരൻ ഹരിനാരായണനും അപകടത്തിൽപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതൊന്നുമറിയാതെ, റോഡിൽ വീണ കയർ അന്വേഷിച്ചെത്തിയ ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ചേർത്തല സ്വദേശിയുടേതാണ് ലോറി. നാഗമ്പടം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലി കുടുംബാംഗമാണ് മുരളി. കുടുംബം വർഷങ്ങളായി കട്ടപ്പനയിലാണ് താമസം.
രാവിലെ സംക്രാന്തി ജംക്‌ഷനിലെ കടയിൽ ചായ കുടിക്കാൻ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.
ഭാര്യ: മനോഹരി (സുനി), മക്കൾ:ശ്രീദേവി (ബിഫാം), ശ്രീഹരി. (പത്താം ക്ലാസ്).
Latest news
ഉറിയംപെട്ടിയിൽ മെഡിയ്ക്കൽ ക്യാമ്പ് നടത്തി

കോതമംഗലം :പീസ് വാലിയുടെയും കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഉൾ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഉറിയംപെട്ടി ആദിവാസി ഊരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ ലീഗൽ സർവീസ് അതോററ്റിയും കൊച്ചിൻ യൂണിവേഴ്സിറ്റി എൻ എസ് എസ് യൂണിറ്റും ക്യാമ്പ് നടത്തിപ്പുമായി സഹകരിച്ചു.
പെറിയാർ കടന്ന്,വനപാതയിൽക്കൂടി 4 മണിക്കൂറിലേറെ സഞ്ചരിച്ചാണ് മെഡിയ്ക്കൽ സംഘം ഊരിലെത്തിയത്.
-
News2 years ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News2 years ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News2 years ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news1 year ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
Latest news1 year ago
പക്ഷി എൽദോസ് യാത്രയായി;മൃതദ്ദേഹം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news1 year ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം