Connect with us

News

ആനക്കൂട്ടം കോതമംഗലത്തേയ്ക്ക് ; ഭയാശങ്കള്‍ വ്യാപകം

Published

on

(പുന്നേക്കാട് -തട്ടേക്കാട് പാതയില്‍ കാറിനടുത്തേയ്ക്ക് ആനയും കുഞ്ഞുങ്ങളും , ഭയന്ന് നിലവിളിച്ച് കുട്ടികള്‍ -വീഡിയോ കാണാം)

കൊച്ചി ; കാട്ടാനകളുടെ കടന്നുകയറ്റം കോതമംഗലം നഗര അതിര്‍ത്തിയോട് അടുക്കുന്നു.ഭയാശങ്കള്‍ വ്യാപകം.പിണ്ടിമന പഞ്ചാത്തിലെ മുത്തംകുഴി,കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം, കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തുടങ്ങി നഗര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി പ്രദേശങ്ങള്‍ കാട്ടാനക്കൂട്ടത്തിന്റെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു.

നിലവില്‍ നഗരപരിധയ്ക്ക് 5 കിലോമീറ്റര്‍ അകലെ വരെ ആനകൂട്ടം എത്തുന്നുണ്ട്.ഈ സ്ഥിതി തുടര്‍ന്നാണ് സമീപ ഭാവിയില്‍ നഗരസഭ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലേയ്ക്കും ആനകൂട്ടം എത്തുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുന്നേക്കാട് ജനവാസ മേഖലയ്ക്ക് സമീപത്ത് തേക്ക് പ്ലാന്റേഷനില്‍ ആനക്കൂട്ടം എത്തുന്നുണ്ട്്.ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തിയിരിയ്ക്കുന്ന ആനക്കൂട്ടത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആനക്കൂട്ടത്തിന്റെ കടന്നുകയറ്റം പുന്നേക്കാട്- തട്ടേക്കാട് പാത വഴിയുള്ള യാത്രയ്ക്കും ഭീഷിണിയായിരുയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം ആനകള്‍ റോഡ് കുറുകെ കടക്കുന്നതിനുവേണ്ടി എസ് വളവ് ഭാഗത്ത് ഇരുഭഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു.ഇപ്പോള്‍ പുന്നേക്കാടിന് സമീപം ചേലമല ഭാഗത്താണ് ഈ അനകൂട്ടം തമ്പടിച്ചിരിയ്ക്കുകയാണെന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണ്ടെത്തല്‍.

മാസങ്ങള്‍ക്ക് മുമ്പ് പുന്നേക്കാട് തേക്ക് പ്ലാന്റേഷനില്‍ എത്തിയ ആനക്കൂട്ടത്തെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചുവിട്ടിരുന്നു.ഇതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇവിടേയ്ക്ക് ആനക്കൂട്ടം എത്തിത്തുടങ്ങിയത്.തുണ്ടം റെയിഞ്ചില്‍ നിന്നും കുട്ടംമ്പുഴ റെയിഞ്ചില്‍ നിന്നും പെരിയാര്‍ നീന്തിക്കടന്ന് ആനക്കൂട്ടം തേക്കപ്ലാന്റേഷനിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.

കോട്ടപ്പടി കോട്ടപ്പാറ വനമേഖലയില്‍ നിന്നെത്തുന്ന ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിയ്ക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴിയ്ക്ക് സമീപത്തുവച്ച് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കുനേരെ ആനയുടെ ആക്രണമണം ഉണ്ടായി.ഇലട്രിക് ഫെന്‍സിംഗിന്റെ തകരാര്‍ പരിശോധിയ്ക്കാനിറങ്ങിയ വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ച(43)നാണ്(സന്തോഷ് )പരിക്കേറ്റത്.

രാത്രി 9.30 തോടടുത്ത് കോതമംഗലം കോട്ടപ്പടി കുളങ്ങാട്ടുകുഴിയ്ക്ക് സമീപത്തുവച്ചാണ് ആന വാവച്ചനെ ആക്രമിച്ചത്.തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റിരുന്നു.ആലുവ രാജഗിരിയില്‍ അടയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയ വാവച്ചന്‍ സുഖം പ്രാപിച്ച് വരുന്നതെയുള്ളു.ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ സണ്ണി ഓടിമാറിയതിനാണ് ജീവന്‍ രക്ഷപെട്ടത്.

വാവച്ചനും സണ്ണിയും കൂടി ഭക്ഷണം കഴിയ്ക്കുന്നതിനായിട്ടാണ് കുളങ്ങാട്ടുകുഴി പള്ളിപ്പടിയില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ടത്.വാവച്ചനാണ് െൈബെക്ക് ഓടിച്ചിരുന്നത്.ഇവിടെ നിന്നും അല്‍പം മാറിക്കഴിഞ്ഞപ്പോള്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന ഇലട്രിക് ഫെന്‍സിംഗ് സംവിധാനത്തിന്റെ കമ്പിക്ക് സ്ഥാനചലമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് ഇത് പരിശോധിച്ചിട്ട് പോകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.ബൈക്ക് നിര്‍ത്തിയ ഉടന്‍ സണ്ണി തകരാര്‍ പരിശോധിയ്ക്കാന്‍ നീങ്ങി.വാവച്ചന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയില്ല.ഈ സമയത്താണ് ഇരുളില്‍ നിന്നും ആന ഓടിയെത്തി ആന വാവച്ചനെ ആക്രമിയ്ക്കുന്നത്.

തുമ്പിക്കൈയ്ക്ക് അടിച്ചപ്പോള്‍ തെറിച്ചുവീണ വാവച്ചന്റെ കാലില്‍ ആനയുടെ ചവിട്ടും ഏറ്റിട്ടുണ്ട്.ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് വാവച്ചന്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
നാട്ടില്‍ കുട്ടിശങ്കരന്‍ എന്ന പേരില്‍ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.

മുമ്പ് വീടിന്റെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ഈ ആന തകര്‍ത്തിരുന്നു.ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ള കാലുകള്‍ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതില്‍ കുട്ടിശങ്കരന്‍ വിരുതനാണെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചര്‍ക്കുനേരെ ഉണ്ടായ ആനയുടെ ആക്രമണം മേഖലയിലാകെ ഭീതി പരത്തിയിരിയ്ക്കുകയാണ്.വന്യമൃഗ ശല്യത്തില്‍ നിന്നും രക്ഷിയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിയ്ക്കാന്‍ രാത്രി കാലങ്ങളില്‍ ഫോറസ്റ്റ് വാച്ചര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളില്‍ കാവലുണ്ട്.

വന്യമൃഗ ശല്യത്തില്‍ നിന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കിയില്ലങ്കില്‍ ഇന്നലെ രാത്രിയില്‍ വാവച്ചന് നേരിടേണ്ടിവന്നതുപോലുള്ള ദുരനുഭവം ആവര്‍ത്തിച്ചേക്കാമെന്നും ഒരു പക്ഷേ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാമെന്നുമാണ് ഇക്കാര്യത്തില്‍ നാട്ടുകാരുടെ പ്രതികരണം.

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Latest news

സിഗരറ്റ് വലിക്കരുത്..ഇത് വലിക്കാം..കുഴപ്പമില്ല; വീഡിയോകളിലുടെ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ച മട്ടാഞ്ചേരി മാർട്ടിൻ റിമാന്റിൽ

Published

on

By

കൊച്ചി;മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34) റിമാന്റിൽ.

കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.സ്ഥരിം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ തന്നെ വീഡിയോകൾ വഴി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതെത്തുടർന്നാണ് ഇയാൾ കഞ്ചാവ് കൈവശം സൂക്ഷിക്കുണ്ടെന്ന് വിലയിരുത്തി എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.മട്ടാഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ വി എസ് പ്രദീപും സംഘവും വീട്ടിൽ നിന്നുമാണ് മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്.

വീട്ടിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും കഞ്ചാവിന്റെ തരിപോലും ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചില്ല.തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്.വേണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് സ്‌റ്റേഷൻ ജാമ്യത്തിൽ മാർട്ടിനെ വിട്ടയക്കാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇയാൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.പ്ലസ്ടു വിദ്യർത്ഥിനിയോട് പുകയടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ലൈവ് ചാറ്റ് വൈറലായിരുന്നു.

ഇതെത്തുടർന്നാണ് കേസ് എടുത്ത് മാർട്ടിനെ കോടതിയിൽ ഹാജരാക്കാൻ അധികൃതർ തീരുമാനിച്ചത്.ഇന്നലെ മട്ടാഞ്ചേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്യപ്പെട്ട മാർട്ടിനെ മട്ടാഞ്ചേരി സബ്ബ് ജയിലേക്കാണ് മാറ്റിയിട്ടുള്ളത്.

 

 

Continue Reading

Latest news

കുണ്ടളയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു; കൂടുതൽ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി

Published

on

By

മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ പ്രദേശത്തുനിന്നും കൂടുതൽ താമസക്കാർ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറി.

ഉരുൾപൊട്ടലിൽ രണ്ട് രണ്ട് വീടുകളും രണ്ട് ചായക്കടകളും പാതയോരത്തുണ്ടായിയുന്ന ഗണപതി ക്ഷേത്രവും മണ്ണിനടിയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും ബന്ധപ്പെട്ട അധികൃതർ ആളുകളെ മാറ്റിപ്പാർച്ചിരുന്നത് തുണയായി.പുലർച്ചെ 4 മണിക്കും രാവിലെ 7 മണിക്കുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്.ദുരന്തസ്ഥലത്തുനിന്നും തൊഴിലാളികളെ മാറ്റിപാർപ്പിച്ചിരുന്ന ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞ് വീണത് ദുരിതമായി.റോഡിലൂടെ യാത്ര തടസ്സപ്പെട്ടതോടെ ക്യാമ്പിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യവസ്തുകൾ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറി.വീണ്ടും മണ്ണിച്ചിൽ ഉണ്ടായേക്കാമെന്ന ഭീതിയിൽ നിരവധി തൊഴിലാളികൾ താമസ സ്ഥലത്തുനിന്നും വീട്ടുപകരണങ്ങളും അത്യാവശ്യസാധനങ്ങളും എടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.

കൂറ്റൻ പാറകളും ചെളിയും വന്നടിഞ്ഞ് മൂന്നാർ-വട്ടവട റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.ഇത് പുനസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്

അപകട സാധ്യത മുന്നിൽ കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയിന്റിൽ വാഹനങ്ങൾ പോലീസ് തടഞ്ഞു. അപകട മേഖല സന്ദർശിക്കുവാൻ എത്തിയവരെയാണ് പോലീസ് തടഞ്ഞത്.

അഡ്വ. എ.രാജാ എം.എൽ.എ യുടെ നേതൃത്വത്തിൽ ദുതാശ്വസപ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു.ഇന്നോ നാളെയോ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.ഡീൻ കുര്യാക്കോസ് എം.പി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

 

Continue Reading

Trending

error: