Connect with us

News

ഒറ്റയാന്‍ കുട്ടിശങ്കരന്റെ ആക്രമണം ; വനംവകുപ്പ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്

Published

on

കോതമംഗലം; വൈദ്യുത കമ്പിവേലിയുടെ കേടുപാടുകള്‍ പരിശോധിയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം.വനംവകുപ്പ് വാച്ചര്‍ക്ക് ഗുരതര പരിക്ക്്.ഒപ്പമുണ്ടായരുന്ന സഹപ്രവര്‍ത്തകന്‍ ഓടി രക്ഷപെട്ടു.

ഇന്നലെ രാത്രി 9.30-തോടെ കോട്ടപ്പടി കുളങ്ങാട്ടുകുഴിയ്ക്കുസമീപം പാതയോരത്തെ വൈദ്യുതവേലിയുടെ കേടുപാടുകള്‍ പരിശോധിയ്ക്കുന്നതിനിടെ ഇരുളില്‍ നിന്നും ഓടിയെത്തിയ ആന ഫോറസ്റ്റ് വാച്ചര്‍ വാവച്ചനെ(സന്തോഷ്്)തുമ്പികൈക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.അടിയേറ്റ വാവച്ചന്‍ തെറിച്ചുവീണിരുന്നു.ഇവിടെ നിന്നും ഓടിമാറിയതാനാലാണ് ജീവന്‍ രക്ഷപെട്ടത്.

വാവച്ചന് നേരെ ആക്രമണം ഉണ്ടായതോടെ ഒപ്പമുണ്ടായിരുന്ന സണ്ണിയും ഓടി രക്ഷപെടുകയായിരുന്നു.9.10 ഓടെയാണ് സണ്ണിയും വാവച്ചനും കൂടി കുളങ്ങാട്ടുകുഴിയില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്നതിനായി പുറപ്പെട്ടത്.

കീരന്റെപടയ്ക്കല്‍ എത്തിയപ്പോള്‍ പാതയോരത്ത്് സ്ഥാപിച്ചിരുന്ന ഇലട്രിക് ഫെന്‍സിംഗിന്റെ ഭാഗമായുള്ള കമ്പികള്‍ സ്ഥാനംതെറ്റിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.ഉടന്‍ ഇവര്‍ ബൈക്ക് നിര്‍ത്തി കേടുപാടുകള്‍ പരിശോധിയ്ക്കാന്‍ തീരുമാനിച്ചു.

വാവച്ചനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.സണ്ണി കേടുപാടുകള്‍ പരിശോധിയ്ക്കാന്‍ പോയപ്പോള്‍ വാവച്ചന്‍ പാതയോരത്ത് ബൈക്കില്‍ ഇരിയ്ക്കുകയായിരുന്നു.പെട്ടെന്നാണ് ഇരുളില്‍ നിന്നും ആന പാഞ്ഞെത്തി ഇയാളെ ആക്രമിച്ചത്.

ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവച്ചനെ വിദഗധ ചികത്സയ്ക്കായി രാത്രി തന്നെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക മാറ്റി.ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ കാലില്‍ ആനയുടെ ചവിട്ടേറ്റന്നും സ്ഥിരികരിച്ചു.

തുടര്‍ന്ന് ശസ്ത്രക്രീയക്ക് വിധേയനാക്കി.ആന്തരീക അവയവങ്ങള്‍ക്ക് പരിക്കുണ്ടോ എന്നറിയാന്‍ ഇന്ന് വിശദമായ പരിശോധന നടത്തും.ഇതിനുശേഷമെ വാവച്ചന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാവു എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.ആന ബൈക്കും തകര്‍ത്തു.

പ്രദേശത്ത് പലതവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള, നാട്ടുകാര്‍ കുട്ടിശങ്കരന്‍ എന്ന് പേരിട്ടിട്ടുള്ള ഒറ്റയാനാണ് ആക്രമിച്ചതെന്ന്് വാവച്ചന്റെയും സണ്ണിയുടെയും വിവരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന്് നാട്ടുകാര്‍ അറിയിച്ചു.

മുമ്പ് വീടിന്റെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ഈ ആന തകര്‍ത്തിരുന്നു.ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ള കാലുകള്‍ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതില്‍ കുട്ടിശങ്കരന്‍ വിരുതനാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

സംഭവം മേഖലയില്‍ പരക്കെ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.വര്‍ഷങ്ങളായി വന്യമൃഗ ശല്യം നേരിടുന്നവരാണ് ഇവിടുത്തുകാര്‍.കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ തുരത്താന്‍ രാത്രി കാലങ്ങളില്‍ ഫോറസ്റ്റ് വാച്ചര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം സജീവമായി രംഗത്തുണ്ട്.

വന്യമൃഗ ശല്യത്തില്‍ നിന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഇക്കാര്യത്തില്‍ നാമമാത്രമായ ഇടെപടലുകളാണ് ഇതുവരെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളു.

ഇക്കാര്യത്തില്‍ ഇനിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടാവണം.ഇല്ലങ്കില്‍ ഒരു പക്ഷേ ഇന്നലെ രാത്രിയില്‍ വാവച്ചന് നേരിടേണ്ടിവന്നതുപോലുള്ള ദുരനുഭവം ആവര്‍ത്തിച്ചേക്കാം.ഒരു പക്ഷേ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാം.നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: