M4 Malayalam
Connect with us

News

മണിക്കൂറുകളുടെ വ്യത്യസത്തില്‍ പിതാവും മകനും തീ കൊളുത്തി മരിച്ചു

Published

on

ജോണ്‍ കാലടി
അങ്കമാലി:മകന്‍ ഉച്ചയ്ക്ക് 12 മണിയോടെ ആളൊഴിഞ്ഞ പാടത്ത് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.വൈകിട്ട് 5.30 തോടെ മകന്റെ ഭാര്യ വീട്ടിലെത്തി പിതാവും തീകൊളുത്തി മരിച്ചു.

അങ്കമാലിയാലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും മകനും തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70) മകന്‍ ആന്റോ (32) എന്നിവരാണ് ജീവിന്‍വെടിഞ്ഞത്.മരോട്ടിച്ചോട് തേന്‍മാലി ഭാഗത്തെ പാടത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ ഇയാളെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈകീട്ട് 5.30 ഓടെ അന്തോണി ആന്റോയുടെ കുന്നുകരയിലെ ഭാര്യവീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.കുടുംബ പ്രശ്നങ്ങളാണ് അത്മഹത്യകള്‍ക്ക് കാരണമെന്ന് കരുതുന്നു.ആന്റോയുടെ ഭാര്യ ഭര്‍ത്താവിനും ഭര്‍ത്തൃപിതാവിനും എതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്.ഭാര്യ:നിയ.രണ്ട് മക്കളുണ്ട്.അങ്കമാലി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

 

1 / 1

Advertisement

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: