M4 Malayalam
Connect with us

Latest news

ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂ ഡൽഹി ; കേന്ദ്രസര്‍ക്കാര്‍ ജീവിനക്കാർക്ക് ഇനി ആശ്വസിക്കാം.ക്ഷാമബത്ത നാലു ശതമാനമാക്കി വർധിപ്പിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലാണ്   ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചത് . പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക

 

ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലായിരുന്നു  തീരുമാനം. ഇതോടെ ക്ഷാമബത്ത് 50 ശതമാനമായി ഉയര്‍ന്നു. 48.87 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

 

ഇതിന് മുന്‍പ് ഒക്ടോബറിലായിരുന്നു ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അത് 46 ശതമാനമായിരുന്നു. ക്ഷാമബത്ത 50 ശതമാനത്തില്‍ എത്തിയാല്‍ ഹൗസ് റെന്റ് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് എന്നിവ വര്‍ധിപ്പിക്കണമെന്ന് ഏഴാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Latest news

കുഞ്ഞ് കാറിനുള്ളിൽ: താക്കോൽ മറന്നു, രക്ഷയായത് അഗ്നിശമനസേനയുടെ ഇടപെടൽ

Published

on

By

കൊച്ചി:അബദ്ധത്തിൽ കാറിനുള്ളിൽ കുടിങ്ങിയ കുരുന്ന് ജീവന് രക്ഷയായി അഗ്നിശമനസേനയുടെ ഇടപെടൽ. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസിക്കുന്ന ഷാജുവിന്റെ മകൻ ഋതിക് (2) ആണ് ഇന്ന് രാവിലെ 8 മണിയോടെ കാറിനുള്ളിൽ കുടുങ്ങിയത്.

താക്കോൽ കാറിൽ നിന്നും ഊരാൻ മറന്നതും സ്പെയർ കീ ഇല്ലാതിരുന്നതും രക്ഷാദൗത്യത്തിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ട്ടിച്ചു. സംഭവത്തിന് പിന്നാലെ ഏലൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഇളക്കിമാറ്റിയത്.

കുട്ടിക്ക് ആരോഗ്യ പ്രേശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി. ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എം.വി സ്റ്റീഫൻ, എസ്.എസ് നിതിൻ, വി.പി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതുന്നത് ഇത്തരം സാഹചര്യങ്ങളിൽ സഹായകരമായിരിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

Latest news

കോതമംഗലം നെല്ലിക്കുഴിയിൽ ഹജ്ജ് യാത്രയയപ്പും ദുആ:മജ്ലിസും സംഘടിപ്പിച്ചു

Published

on

By

കോതമംഗലം:ഹജ്ജ് യാത്രയയപ്പും ദുആ:മജ്‌ലിസും സംഘടിപ്പിച്ചു.കോതമംഗലം നെല്ലിക്കുഴിയിലെ കെ ടി എൽ ഓഡിറ്റോറിയത്തിൽ കൂട്ടുങ്ങൽ കുടുംബ അംഗങ്ങളിൽ നിന്നും ഹജ്ജിന് പോകുന്നവർക്കായി കുടുംബ യോഗത്തിൻ്റെ നേതൃത്വത്തിൽ ഹജ്ജ് യാത്രയയപ്പും ദുആ:മജ്‌ലിസും സംഘടിപ്പിച്ചു.

കുടുംബയോഗം പ്രസിഡന്‍റ് പി.എച്ച് ഷിയാസ് പടിഞ്ഞാറേച്ചാലിൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സംഗമം കുടുംബയോഗം രക്ഷാധികാരി മക്കാർ ആലക്കട ഉദ്ഘാടനം നിർവഹിച്ചു.

നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൾ സത്താർ ബാഖഫി ദുആ :മജ്‌ലിസിന് നേതൃത്വം നൽകി. സെക്രട്ടറി മൈതു നാറാണകോട്ടിൽ, ബാവു ചാലാങ്ങൽ, ഫാത്തിമ്മ അൽമാസ് ഇളംബ്രകുടി,അനസ് മറ്റപ്പിള്ളികുടി, പി വി ഹസ്സൻ, ബാവ പിള്ള, പരീകുട്ടി എൻ എം തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Health

ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ മരണം ; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

By

മലപ്പുറം ;  ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ 41 വയസുകാരനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഇന്നലെ രാവിലെ മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച്‌ 19 ന് യുവാവിന്‍റെ വീട്ടിലുള്ള ഒമ്ബതു വയസുകാരി പെണ്‍കുട്ടിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു.

ഏപ്രില്‍ 22ന് ഈ വ്യക്തിക്ക് ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഏപ്രില്‍ 26 ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്‍റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് രോഗിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ഇരിക്കവേ അണുബാധ ഉണ്ടായി ഇന്നലെ മരണപ്പെടുകയുമായിരുന്നു.

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ 3184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും ഉണ്ടായി.

മാര്‍ച്ച്‌ മാസത്തില്‍ ഒരു മരണവും ഏപ്രില്‍ മാസത്തില്‍ നാലു മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.

Continue Reading

Latest news

കനാലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു

Published

on

By

കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു. ആശാരികണ്ടി വാഴയിൽ സ്വദേശി യെദുവാണ് (24)മരിച്ചത്.

കുട്ടുക്കാരുമൊത്ത് മാറുകരയിലേയ്ക്ക് നിന്തുമ്പോഴായിരുന്നു അപകടം. അഗ്നിരക്ഷാസേനയുടെയും നീന്തൽ വിദഗ്ധരുടെയും പോലീസിന്റെയും മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യെദുവിനെ കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍

Published

on

By

കോതമംഗലം;അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നിട്ടും ഭാവ ഭേതമില്ല.അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലന്ന മട്ടില്‍ നടപ്പും ഭാവഭേതങ്ങളും.ശാപവാക്കുകള്‍ക്കും പുല്ലുവില.

ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മകന്‍ ജിജോയെ അടിവാട് വെളിയംകുന്ന് കോളനിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള നേര്‍കാഴ്ചകള്‍ ഇങ്ങിനെ.

3 പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടിയാണ് താന്‍ അമ്മയെ കൊന്നതെന്ന് ജിജോ ചോദ്യം ചെയ്യലിനിടെ പോലീസില്‍ സമ്മതിച്ചതിക്കുകയായിരുന്നു.

മരണം സ്ഥിരീകരിയ്ക്കാന്‍ പഞ്ചായത്തംഗം വിളിച്ചു
കൊണ്ടുവന്ന ഡോക്ടറുടെ ഇടപെടലാണ് അരുംകൊല പുറത്തറിയുന്നതിന് വഴിയൊരുക്കിയത്.

സംഭവത്തില്‍ കലൂര്‍ക്കാട് പോലീസ്
കൗസല്യയുടെ ആണ്‍മക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവെ ഇളയമകന്‍ ജിജോ പോലീസ് മുമ്പാകെ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.റിമാന്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി, കലൂര്‍ക്കാട് പോലീസ് തെളിവെടുപ്പ് നടത്തി.

അടിവാട്, വെളിയാംകുന്ന് കോളനിയിലെ ജിജോയുടെ വീട്ടില്‍ ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വെളിയംകുന്ന് കോളനിയിലെ വീട്ടിലെത്തി, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ അഴിച്ചിട്ടശേഷം മൃതദ്ദേഹം കാണപ്പെട്ട കലൂര്‍ക്കാട്ടെ തറവാട്ടുവീട്ടിലേയ്ക്ക് പോവുകയായിരുന്നു.

കല്ലൂര്‍ക്കാട് സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ഐ എഡിസണ്‍ മാത്യു, ജിഎഎസ്ഐ ഗിരീഷ് കുമാര്‍, കെ ആര്‍ ബിനു, പോത്താനിക്കാട് എസ്ഐ ശരണ്യ എസ് ദേവന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

 

 

Continue Reading

Trending

error: