M4 Malayalam
Connect with us

Latest news

പുതുപ്പാടിയില്‍ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച്‌ 8 പേർക്ക് പരിക്ക്

Published

on

കോഴിക്കോട് ;   പുതുപ്പാടിയില്‍ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം. രാവിലെ 7.45ഓടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് സംഭവം.

സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസും കൊല്ലത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.

ആംബുലൻസില്‍ലെ നാലു  പേർ  ഉള്‍പ്പെടെ എട്ടു പേർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ആംബുലൻസിലെ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Latest news

ചെരുപ്പുകള്‍ കാണപ്പെട്ടു,പിന്നാലെ കിണറ്റില്‍ തിരച്ചില്‍,3 കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി; സംഭവം തമിഴ്‌നാട്ടില്‍

Published

on

By

ചെന്നൈ: കാണാതായ കൗമാരക്കാരായ 3 കൂട്ടികളുടെ മൃതദ്ദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലാണ് സംഭവം.അശ്വിന്‍(12), മാരിമുത്തു (13), വിഷ്ണു(13) എന്നിവരാണ് മരിച്ചത്.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് കുട്ടികളെ കാണാതായത്. കളിക്കാന്‍ പോയ കുട്ടികളെ ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികളുടെ ചെരിപ്പുകള്‍ കിണറിന് സമീപം കണ്ടെത്തി.പിന്നീട് അഗ്‌നിരക്ഷാ സേന എത്തി കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഒരാള്‍ കാല്‍വഴുതി കിണറ്റില്‍ വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനായി ചാടിയതാകാമെന്നാണ് സൂചന.

 

Continue Reading

Latest news

സംസഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്

Published

on

By

കോഴിക്കോട്: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം നഷ്ട്ടപെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് ഇന്ന് രാവിലെ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ അപകടത്തിൽ പെട്ടത്. മരത്തിലിടിച്ച ശേഷം നിയന്ത്രണം നഷ്ട്ടപ്പെട്ട് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന.

ഇടുക്കി: വണ്ടൻമേടിൽ ഏലക്കയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ മറിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു∙ വണ്ടൻമേടിനും ആമയാറിനും ഇടയിൽ കുമളി ആറാംമൈലിൽ നിന്ന് ഏലക്കയുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസെത്തി പുനർസ്ഥാപിച്ചു.

Continue Reading

Latest news

വാരണാസിയില്‍ മൂന്നാം അങ്കം; പ്രധാന മന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിച്ചു.

Published

on

By

വാരാണസി; കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,ആത്മവിശ്വാസത്തിന്റെ നിറവില്‍ പ്രധാന മന്ത്രി വാരണാസിയില്‍ പത്രിക നല്‍കി.ഇവിടെ മൂന്നാമൂഴത്തിനാണ് നരേന്ദ്രമോദി തുടക്കമിട്ടിട്ടുള്ളത്.

രാവിലെ ഇവിടുത്തെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്… അത് വാക്കുളിലൂടെ വിവരിക്കാന്‍ കഴിയില്ല’- എന്നാണ് പത്രികാ സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മുന്‍പ് മോദി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

 

Continue Reading

Latest news

കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Published

on

By

ഇരട്ടയാര്‍;കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി.

ഇടുക്കി ഇരട്ടയാറിലാണ് സംഭവം.കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.

രണ്ടു വര്‍ഷം മുന്‍പാണ് ഈ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടന്നുവരികയാണ്.

ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

Continue Reading

Latest news

വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം: തയ്യാറാകാതെ പോലീസ്, മുഖ്യമന്ത്രിക്ക് പരാതിയുമായി നവവധുവിന്റെ കുടുംബം

Published

on

By

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുബം. വധശ്രമത്തിനുള്ള സാധ്യതകൾ നിലനിന്നിട്ടും മർദ്ദനത്തിന് മാത്രമാണ് കേസെടുത്തത് എന്നാണ് കുടുബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം .

ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായതെന്നും, മകളെ കൊലപ്പെടുത്താൻ ശ്രമിച്ച രാഹുലിനെ രക്ഷപെടുത്താൻ മാത്രമാണ് പോലീസ് ശ്രമിക്കുന്നത് എന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

ഈ മാസം 5നായിരുന്നു എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയുമായി പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുലിന്റെ വിവാഹം. 12ന് ‘അടുക്കള കാണൽ’ ചടങ്ങിനെത്തിയ കുടുംബാംഗങ്ങളോട് യുവതി മർദനമേറ്റ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

“കുളിമുറിയിൽ വീണു” എന്നാണ് ആദ്യം യുവതി പറഞ്ഞനിരുന്നത്. പിന്നീട് കുടുംബക്കാർ സംശയം പ്രകടിപ്പിച്ചതോടെയാണ് മർദ്ദനമേറ്റ കാര്യം വെളിപ്പെടുത്താൻ തയാറായത്. പിന്നാലെ യുവതിയുടെ ശരീരത്തിലെ പാടുകൾ കാണിച്ച് കുടുബം പന്തിരക്കാവ് പോലീസിൽ പരാതി നൽകി.

യുവതിയുടെ നെറ്റിയിലും തലയിലും ഭർത്താവ് രാഹുൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റി വലിച്ചതായും കുടുബം നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിൽ ഭർത്താവിന്റെ കുടുംബത്തിലുള്ളവർ സ്ഥിരം യുവതിയോട് പരതികൾ പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു.

അതേസമയം ഭർത്താവായിരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും രാഹുൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

Trending

error: