Connect with us

News

വാളറയില്‍ മറിഞ്ഞ ടോറസിന് അടിയില്‍പ്പെട്ടത് തലക്കോട് സ്വദേശികള്‍ ? രക്ഷപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു.

Published

on

( വീഡിയോ കാണാം )
അടിമാലി ; വാളറ കുത്തിന് സമീപം ടോറസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടത് തലക്കോട് സ്വദേശികളെന്ന് സൂചന.ഒരാള്‍ക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാള്‍ സംസാരിയ്ക്കുന്നില്ലന്നുമാണ് സംഭവസ്ഥലത്തെത്തിയ രക്ഷപ്രവര്‍ത്തകരില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

മുകളില്‍ റോഡില്‍ നിന്നും വലിയവടം വിലിച്ചുകെട്ടിയാണ് 300 അടിയോളം താഴെ ടോറസ് കിടക്കുന്ന ദേവിയാറിന്റെ തീരത്ത് രക്ഷപ്രവര്‍ത്തകര്‍ എത്തിയത്.പോലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനില്‍ പങ്കെടുക്കുന്നുണ്ട്.ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തിയാലെ ഉള്ളിലുള്ളവരെ പുറത്തെടുക്കാന്‍ കഴിയു എന്നതാണ് നിലവിലെ സ്ഥിതി.

കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്.രാത്രി 7.30 തോടെയായിരുന്നു അപകടം. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് 300 അടി താഴ്ചയില്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

1 / 1

Latest news

വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ

Published

on

By

കോതമംഗലം :വാഹനാപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു. പിന്നാലെ മാതാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴിയിലാണ് ദാരുണ സംഭവം.

രണ്ട് മാസം മുമ്പ് ചിറയിൻകീഴിലുണ്ടായ  വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ യൂസി കോളേജ് എംബിഎ  വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(24) (സോനു )ഇന്നലെ രാത്രിയിലാണ് മരണപ്പെട്ടത്.

മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്നേഹയുടെ മാതാവ് ഗായത്രി( 45)നെല്ലിക്കുഴി കമ്പനിപ്പടിയിൽ  താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ മുപ്പതു വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയിൽ
ജീവനക്കാരനായിരുന്നു ഹനുമന്ത്.
കമ്പ്യൂട്ടർ വിദ്യാർത്ഥി
ശിവകുമാർ ഹനുമന്ത് സ്നേഹയുടെ സഹോദരനാണ്.

അയൽവാസികളും, നാട്ടുകാരുമായി വളരെ സൗഹൃദത്തിൽ കഴിഞ്ഞിരുന്ന സ്നേഹയുടെയും, ഗായത്രിയുടെയും മരണ വാർത്ത നാടിനെ ഒന്നാകെ ദുഃഖതിലാഴ്ത്തി.

രണ്ടു പേരുടെയും മൃദദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

1 / 1

Continue Reading

Latest news

അടിമാലിയിൽ വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവം; പ്രതികൾ പിടിയിൽ

Published

on

By

അടിമാലി: അടിമാലിയിൽ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ.

കൊല്ലം കിളികൊല്ലൂർ സേവ്യർ
കോട്ടേജിൽ അലക്സ്, ഇയാൾക്കൊപ്പം താമസിച്ചുവരുന്ന കവിത എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
അടിമാലി കുരിയൻസ് പടിക്ക്  സമീപം താമസിക്കുന്ന  നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) യെയാണ് ഇവർ കൊലപ്പെടുത്തിയത്.
സ്വർണ്ണാഭരണം കവർച്ച ചെയ്യുന്നതിനാണ്
കൊല നടത്തിയതെന്ന് അലക്സ് പോലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന. കൊലയ്ക്കുശേഷം ഫാത്തിമ ധരിച്ചിരുന്ന വളകളും മാലയും മറ്റും ഇവർ ഊരിയെടുത്തു.
ഇതിൽ ഒന്നരപവൻ അടിമാലിയിലെ പണമിടപാട് സ്ഥാപനത്തിൽ പണയ
പ്പെടുത്തി 60000 രൂപ തരപ്പെടുത്തി , കാറിൽ കോതമംഗലം വരെയെത്തി ഇവർ പാലക്കാട് ഭാഗത്തേയ്ക്ക് ബസിൽ യാത്ര തിരിയ്ക്കുകയായിരുന്നു.
പാലക്കാട് കുഴൽമന്ദം ഭാഗത്തുവച്ചാണ് ഇരുവരെയും പോലീസ് കസ്റ്റ
ഡിയിൽ എടുത്തതെന്നാണ് അറിയുന്നത്. അലക്സ് മുമ്പ് മോഷണം അടക്കം 6 കേസുകളിൽ പ്രതിയാണെന്നാണ് സൂചന.
ഇന്നലെ  വൈകിട്ട് 5 മണിയോടെ വീട്ടിലെത്തിയ ഇവർ കുറച്ച് സമയം വീടിൻ്റെ മുൻവശത്ത് ഇരുന്ന്  ഫാത്തിമയുമായി സംസാരിച്ച ശേഷം തന്ത്രത്തിൽ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറക്കുക
യായിരുന്നു. കൊലയ്ക്കു ശേഷം മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ഇവർ സ്ഥലം വിട്ടത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഇവർ അടിമാലിയിൽ ഉണ്ടായിരുന്നെ
ന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ കോതമംഗലത്തെത്തിച്ച കാർ
ഡ്രൈവർ നൽകിയ സുചനകളാണ് പോലീസിന് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്.
മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു.
തിരിച്ച്  ഏഴുമണിയോടെ ഇയാൾ  വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
ബെഡ്റൂമിൽ നിലത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി  പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
1 / 1

Continue Reading

Latest news

ജസ്നയുടെ തിരോധാനം:വസ്ത്രത്തെ ചുറ്റിപ്പറ്റി ദുരൂഹത ആരോപിച്ച് പിതാവ് കോടതിയിൽ

Published

on

By

കോട്ടയം: മുക്കൂട്ടുതറയിൽനിന്ന് 6 വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്ന മരിയ ജയിംസിന്റെ(21)  വസ്ത്രത്തെ ചുറ്റിപ്പറ്റി ദുരൂഹത.

രക്തക്കറ പുരണ്ട ജെസ്നയുടെ മുറിക്കുള്ളിൽ നിന്നും കണ്ടെടുത്ത വസ്ത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടായില്ലെന്നാണ് പിതാവ് ജെയിംസ് ജോസഫ് കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന വാദം.

ജസ്ന ധരിച്ചിരുന്ന വസ്ത്രങ്ങളിലുള്ളത് ആർത്തവ രക്തമാണോ അതോ ഗർഭകാല രക്തമാണോ എന്ന് പരിശോധിക്കണമെന്നും പിതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു.കാണാതായതിന് പിന്നാലെ ജെസ്നയുടെ മുറിയിൽ നിന്നും കണ്ടെടുത്ത വസ്ത്രത്തില്‍ അമിതമായ രക്തക്കറയുണ്ടായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ഈ വസ്ത്രം ശേഖരിച്ചെങ്കിലും കൃത്യമായി തെളിവുകൾ ശേഖരിച്ചില്ലെന്നും പിതാവ് ഹർജിയിൽ ആരോപിച്ചു. കാണാതാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുന്‍പ് അമിതമായ വയറുവേദനയെ തുടർന്ന് ജെസ്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും ഈ സാഹചര്യത്തിൽ ജെസ്നയുടെ വസ്ത്രങ്ങളിലുള്ളത് ആര്‍ത്തവ രക്തമാണോ ഗര്‍ഭകാല രക്തമാണോ എന്ന് പരിശോധിക്കണമെന്നും പിതാവ് നൽകിയ ഹർജിയിൽ പറയുന്നു.

അതേസമയം പിതാവ് ആരോപിക്കുന്ന ജെസ്നയുടെ അജ്ഞാത സുഹൃത്ത് ബന്ധുവായ യുവാവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അജ്ഞാത സുഹൃത്തുമായി എല്ലാ വ്യാഴാഴ്ചകളിലും ജെസ്ന കൂടിക്കാഴ്ച നടത്തിയിരുന്നതായുള്ള വിവരം പിതാവ് വെളിപ്പെടുത്തിയിരുന്നു.

ഈ ആരാധനാലയം പ്രദേശത്തെ ഒരു ക്രിസ്ത്യൻ പള്ളിയാണ് എന്നാണ് മുൻപ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും അവകാശവാദം.

എന്നാൽ  രക്തക്കറ പുരണ്ട വസ്ത്രം ലഭിച്ചതായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം നിലപാട് വ്യക്തമാക്കിയപ്പോൾ വസ്ത്രം ലഭിച്ചിരുന്നില്ലെന്നും ജെസ്നക്ക് ഗർഭകാല ലക്ഷണങ്ങളോന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നൽകിയതായി സിബിഐ പറഞ്ഞു.

2 അന്വേഷണ സംഘങ്ങളും വ്യത്യസ്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കരുത് എന്ന ആവശ്യവുമായി പിതാവ് കോടതിയെ സമീപിച്ചത്.

1 / 1

Continue Reading

Latest news

അടിമാലിയിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published

on

By

അടിമാലി: വീട്ടിൽ വയോധികയുടെ മൃതദ്ദേഹം. അടിമാലി കുരിയൻസ് പടിക്ക്  സമീപം താമസിക്കുന്ന  നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) യെ യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ നിന്നും രക്തം വാർന്നിരുന്നു.
ഇന്ന്  വൈകിട്ട് ഏഴരയുടെയാണ്  സംഭവം പുറംലോകം അറിയുന്നത്.
മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു.
തിരിച്ച്  ഏഴുമണിയോടെ ഇയാൾ  വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
ബെഡ്റൂമിൽ നിലത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
1 / 1

Continue Reading

Latest news

വിഷു ആഘോഷം; ഗുരുവായൂരിലും ശബരിമലയിലും വിപുലമായ ക്രമീകരണങ്ങൾ

Published

on

By

കൊച്ചി: കണിക്കൊന്നയും കണിവെള്ളരിയുമായി തയ്യാറായിരിക്കുകയാണ് മലയാളികൾ. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല വിഷുവിനെ വരവേൽക്കാൻ .

കനത്ത ചൂടും തിരഞ്ഞെടുപ്പ് തിരക്കുകളും മലയാളിയുടെ വിഷു ആഘോഷങ്ങൾക്ക് അല്പം പോലും മാറ്റം വരുത്തിയിട്ടില്ല. വിഷുദിനത്തിൽ പായസങ്ങളടക്കം സദ്യ വിളമ്പാൻ ഹോട്ടലുകളിലും കേറ്ററിങ് സ്ഥാപനങ്ങളിലും തയാറെടുപ്പുകൾ പൊടി പെടിക്കുകയാണ്.

വേനൽ മഴയുടെ അകമ്പടിയോടെ വിഷുവിനെ വരവേൽക്കാം എന്നാണ് മലയാളികളുടെ പ്രതീക്ഷ.

പുലർച്ചെ 2:42 മുതൽ 3:42 വരെയാണ് ഗുരുവായൂരിൽ വിഷുക്കണി ദർശനം.
ശനിയാഴ്ച രാത്രി തൃപ്പുകക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും.

ഓട്ടുരുളിയില്‍ നാളികേരം, ചക്ക, ഉണക്കലരി, മാമ്പഴം, ഗ്രന്ഥം,സ്വര്‍ണം, വാല്‍ക്കണ്ണാടി, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണി ഒരുക്കുന്നതിനായി തിരഞ്ഞെടുക്കുക.

മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും.തുടർന്ന് അലങ്കാരത്തോടെയുള്ള സ്വർണ്ണത്തിടമ്പ് പൊൻവീടത്ത് എഴുന്നള്ളിച്ച് വയ്ക്കും.

ശ്രീലക വാതിൽ തുറക്കുന്നതോടെയാണ് ഭക്തർക്കും ദർശിക്കാനുള്ള അവസരം ലഭിക്കുക. ശബരിമലയിൽ പുലർച്ചെ 3 മണി മുതൽ 7 മണി വരെയാണ് വിഷുക്കണി ദർശനം.

13ന് പുലർച്ചെ 3ന് വിഷുക്കണി ഒരുക്കി അത്താഴ പൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട 14ന് പുലർച്ചെ 3ന് തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം അയ്യപ്പനെ കാണിക്കും. ഭക്തർക്ക്  തന്ത്രിയും മേൽശാന്തിയും  വിഷുക്കൈനീട്ടം നൽകും.

1 / 1

Continue Reading

Trending

error: