M4 Malayalam
Connect with us

Sports

സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരം ഡിസംബര്‍ 28 ന് കോതമംഗലത്ത്

Published

on

കോതമംഗലം:കേരള അത് ലറ്റിക്‌സ് അസോസിയേഷന്റെ 28 മത് സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരം ഡിസംബര്‍ 28ന് കോതമംഗലം തങ്കളം നാലു വരി പാതയില്‍ നടക്കും

ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷനാകും.
മത്സരങ്ങള്‍ രാവിലെ 6.30 ന് ആരംഭിക്കും.

14 ജില്ലകളില്‍ നിന്നായി 600 ഓളം താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുകളാണ് ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

മത്സരങ്ങളുടെ വീഡിയോ പകര്‍ത്തുമെന്നും ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രഫ: പി ഐ ബാബു ,ജില്ലാ പ്രസിഡന്റ് ജെയിംസ് മാത്യു ,സെക്രട്ടറി പി ജെ ജെയ്‌മോന്‍ എന്നിവര്‍ പങ്കെടുത്തു.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

പ്രായം കുറഞ്ഞ ഇന്ത്യൻ താരം: ഡിഡേറ്റ്സ് ചെസിൽ ചരിത്രം കുറിച്ച് ഡി. ഗുകേഷ്

Published

on

By

കാനഡ: ടൊറന്റോയിലെ ലോക ചെസ് ചാംപ്യന്റെ എതിരാളികളെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ്സ് ചെസിൽ ജേതാവായി ഇന്ത്യൻ താരം ഡി.ഗുകേഷ്. ഇത്  ചരിത്രനേട്ടമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടൂർണമെന്റിൻ്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാംപ്യനാണ് 17കാരനായ ഗുകേഷ്. 13 റൗണ്ടുകൾ പിന്നിട്ടപ്പോൾ 14-ാം റൗണ്ടിൽ അമേരിക്കൻ താരം ഹികാരു നകാമുറയെ സമനിലയിൽ തളച്ചതോടെയാണ് ഗുകേഷ് ഈ വർഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിന് അവസരം നേടിയത്.

ഗുകേഷിന അഭിനന്ദിച്ച മുൻ ചാംപ്യൻ വിശ്വനാഥൻ ആനന്ദ് അഭിമാനകരമായ നോട്ടമാണ് സ്വന്തമാക്കിയത് എന്ന് എക്സിൽ കുറിച്ചു.

1 / 1

Continue Reading

Sports

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളി താരങ്ങളും

Published

on

By

ധാക്ക: ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളി താരങ്ങളെയും ഉള്‍പ്പെടുത്തി കേരള മുന്‍ ക്യാപ്റ്റന്‍ സജന സജീവനും. പോണ്ടിച്ചേരി ക്യാപ്റ്റന്‍ മലയാളി താരം ആശ ശോഭനയുമാണ് 16 അംഗ ടീമില്‍ ഉള്‍പ്പെടുന്നത്.

ആദ്യമായാണ് ഇരുവര്‍ക്കും ദേശീയ ടീമില്‍ അവസരം കിട്ടുന്നത്. അഞ്ച് മത്സര പരമ്ബര ഈ മാസം 28ന് ആരംഭിക്കും.കഴിഞ്ഞ രണ്ട് ഡ.ബ്ലി.യു. പി.എല്‍. സീസണുകളിലെ പ്രകടനമാണ് ആശയ്ക്ക് സഹായകമായത്. ഈ സീസണില്‍ മുംബയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സജനയ്ക്ക് ഗുണമായത്.

കേരളത്തിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ആശ നിലവില്‍ പോണ്ടിച്ചേരി ടീമിലാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ആശ ഇക്കുറി ടീമിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗളുരുവിനെതിരെ താന്‍ നേരിട്ട ആദ്യ പന്തില്‍, ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സര്‍ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ് സജന.

1 / 1

Continue Reading

News

ഐഎസ്‌എല്‍ മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം

Published

on

By

ഹൈദരാബാദ് ;  ഐ എസ്‌എല്ലില്‍ വിജയവഴിയില്‍ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിലെ 34 ആം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഐമനിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഡെയ്സുകെയും നിഹാലുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ബാക്കി രണ്ട് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാനം ജാവോ വിക്ടറാണ് ഹൈദരബാദിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് 19ന് പ്ലേ ഓഫില്‍ ഒഡീഷയെ നേരിടും.

1 / 1

Continue Reading

Latest news

എതിർ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ച് റൊണാൾഡോ: പിന്നാലെ റെഡ് കാർഡ്, 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ

Published

on

By

അബുദാബി: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ ഉള്ള മത്സരത്തിൽ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി.

61–ാം മിനിറ്റിൽ സലീം അൽ ദൗസ്റിയും, 72–ാം മിനിറ്റിൽ മാക്കോമും ആണ് അൽ ഹിലാലിനായി ഗോൾ നേടിയത്. 86–ാം മിനിറ്റിൽ എതിർ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ റോണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒട്ടാവിയോ അൽ നസ്റിനായി വലകുലുക്കി. എന്നാൽ പാസ് നൽകിയ റൊണാൾഡോയ്ക്കെതിരെ റഫറി ഓഫ്സൈഡ് വിളിച്ചത് തർക്കത്തിനും റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് നൽകാനും ഇടയാക്കി.

രണ്ടാം പകുതിയിൽ അൽ ഹിലാൽ 2 ഗോൾ നേടിയ ശേഷം കളിയുടെ ഗതിമാറിയെങ്കിലും എതിർ ടീമിലെ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ച് വീഴ്ത്തിയ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾസാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ റോണാൾഡോയ്ക്കെതിരെ ട്രോളുകൾ പുറത്തിറങ്ങുകയും ചെയ്തു.

 

 

1 / 1

Continue Reading

Trending

error: