M4 Malayalam
Connect with us

Health

ചെറുവട്ടൂരിൽ മാതൃക കൃഷിത്തോട്ടം നിർമ്മാണത്തിന് തുടക്കമായി

Published

on

കോതമംഗലം ; ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്‌ക്കൂൾ വളപ്പിൽ കാട് കയറി തരിശായി കിടക്കുന്ന ഏഴര ഏക്കർ ഭൂമിയിൽ മാതൃക കൃഷി തോട്ടവും ഫലവൃക്ഷ തോട്ടവും ഒരുക്കുന്നു.

കോതമംഗലം താലൂക്കിലെ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാകുന്ന തരത്തിലാണ് പി ടി എ യുടെ നേതൃത്വത്തിൽ മാതൃക കൃഷി തോട്ടം ഒരുക്കുന്നത്.

അന്യം നിന്ന് പോകുന്ന കൃഷികളായ കാച്ചിൽ,ചെറുകിഴങ്ങ്, ചേന ,ചേബ്,വിവിധയിനത്തിൽ പെട്ടവാഴകൾ ,മറ്റ് പച്ചക്കറി ഉൽപ്പന്നങ്ങൾ ,മൂന്നാം വർഷം കായ്ഫലങ്ങൾ നൽകുന്ന മുന്തിയ ഇന്നം ഫലവൃക്ഷങ്ങൾ തെങ്ങ് തുടങ്ങിയ കൃഷി രീതികൾ ആണ് ആവിശ്ക്കരിച്ചിട്ടുളളത്.

ഹയർസെക്കൻററി ഹൈസ്‌ക്കൂൾ ടി ടി ഐ ക്യാബസുകളുടെ സഹായങ്ങളും നെല്ലിക്കുഴി കൃഷിഭവൻറെയും പൂർവ്വ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സ്‌ക്കൂൾവിദ്യാർത്ഥികൾ തുടങ്ങിയവരുടെസഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

നിർമ്മാണ ജോലികളുടെ ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻററി പ്രിൻസിപ്പാൾ നൗഫൽ ആർ,ഹൈസ്‌ക്കൂൾ പ്രധാന അധ്യാപിക ശ്രീരഞ്ജിനി,പി ടി എ പ്രസിഡൻറ് അബുവട്ടപ്പാറ വാർഡ് മെംബർ വൃന്ദ  മനോജ്,ടി ടി ഐ സീനിയർ അധ്യാപകൻ ഹുസൈൻ,പിടിഎ അംഗങ്ങൾ ആയ എൻ എ സുബൈർ ,മനോജ് കാനാട്ട് ,ജലീൽ തുടങ്ങിയവർ സംബന്ധിച്ചു

 

Health

നിർത്തിയിട്ട കാറിൽ മിനി ലോറിയിടിച്ച് 2 വയസ്സുകാരൻ മരിച്ചു: ഒരു കുട്ടിയടക്കം 7 പേർക്ക് പരുക്കേറ്റു

Published

on

By

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളം ദേശിയ പാതയിലുണ്ടായ അപകടത്തിൽ 2 വയസ്സുകാരന് ദാരുണാന്ത്യം. ടയർ പഞ്ചറായതിനെ തുടർന്ന് വഴിയോരത്ത് നിർത്തിയിട്ട വടകര സ്വാദേശികളുടെ കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടം.

അപകടത്തിൽ രണ്ടര വയസ്സുകാരനായ മുഹമ്മദ് ഈസയാണ് മരിച്ചത്. ഒരു കുട്ടിയടക്കം 7 പേർക്ക് പരുക്കേറ്റു.നിർത്തിയിട്ടിരുന്ന കാറിലേയ്ക്കും സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനിലേക്കും മിനി ലോറി ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.

കുട്ടിയെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള കൊയിലാണ്ടി സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു

Continue Reading

Health

താപനില വരും ദിവസങ്ങളിലും ഉയരും ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.

കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Health

ഇളനീർ കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം:15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ, ഫാക്ടറി പൂട്ടി അധികൃതർ

Published

on

By

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർ കുടിച്ചതിനെത്തുടർന്ന് 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടിയുമൾപ്പെടെ ഉള്ളവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയ ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

പരാതിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീർന്റെ സാമ്പിളുകൾ ശേഖരിക്കുകയും ഫാക്ടറി പൂട്ടി വൃത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും.

അഡയാറിലെ ഫാക്ടറിൽ നിന്നും ഇളനീർ കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇവർ ഇത് വാങ്ങിയതെന്നും ആളുകൾ പറഞ്ഞു.3 പേർ ആശുപത്രി നിരീക്ഷണത്തിലും ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

വേനൽക്കാലത്തെ ചൂടിൽ ശീതള പാനീയങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുകയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസം കൊണ്ടാണ് കൂടുതൽ പേരും ഇളനീർ വെള്ളം തിരഞ്ഞെടുക്കുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Continue Reading

Health

വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റ് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം :സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടും സംയുക്തമായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബസ്റ്റാന്‍ഡ് പരിസരത്തെ ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം കെ എം അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികളായ കെ എ നൗഷാദ്, എം യു അഷ്‌റഫ്, പി എച്ച് ഷിയാസ്, ഏരിയ ഭാരവാഹികളായ ജോഷി അറയ്ക്കല്‍, ശാലിനി കെ വി , സി ഇ നാസര്‍, അബ്ദുല്‍ കരീം,തമ്പി നാഷണല്‍ ,ബിനുരാജ്,മിനി മോനപ്പന്‍ , പത്മ മനോജ്തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സജി മാടവന സ്വാഗതവും കമ്മിറ്റി അംഗം സ്വപ്ന ടിന്റു നന്ദിയും പറഞ്ഞു.കോതമംഗലം ടൗണിലെ വ്യാപാര മേഖലയിലെ ജീവനക്കാരടക്കം നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

 

Continue Reading

Health

നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്, ഒരാൾ പേ വിഷബാധ ലക്ഷണത്തോട ആശുപത്രിയിൽ ; ആശങ്ക വ്യാപകം

Published

on

By

കോതമംഗലം; നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. ഒരാൾ പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ ആശങ്ക വ്യാപകം .

കവളങ്ങാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന നേര്യമംഗലം മേഖലയിലാണ് തെരുവുനായ ശല്യം ഭീതി പരത്തിയിട്ടുള്ളത്.
നേര്യമംഗലത്ത് താമസിച്ചു വന്നിരുന്ന കട്ടപ്പന സ്വദേശി  രാജനെ  (50 )യാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
തെരുവുനായ ശല്യം പെരുകിയിട്ടുണ്ടെന്നും  ഇത് ജനങ്ങളിൽ ഭീതി പരത്തിയിരിയ്ക്കുകയാ
ണെന്നും സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ലന്നും കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈജന്റ് ചാക്കോ , മുൻ  വൈസ് പ്രസിഡന്റ് ജിംസിയ  ബിജു ,പഞ്ചായത്തംഗം
സൗമ്യ ശശി,  എന്നിവർ പ്രതികരിച്ചു.നേര്യമംഗലത്തും സമീപപ്രദേശങ്ങളിലുമായിട്ടാണ് ഇവർ മൂവരും താമസിക്കുന്നത്.
ഇതിൽ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജന്റെ സ്ഥിതി ദയനിയമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
അവശനിലയിലായ നായെ രക്ഷിക്കാന്‍ ഉടമയാണ് രാജനെ കൂടെ കൂട്ടിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം.കട്ടപ്പന കാഞ്ചിയാര്‍ മുട്ടുമണ്ണില്‍ രാജനെ(50)യാണ് വിഷബാധയേറ്റ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
വര്‍ഷങ്ങളോളം പുതുപ്പാടിയല്‍ കുടുംബ സമേതം താമസിച്ചിരുന്ന രാജന്‍ കുറച്ചുകാലമായി വീട്ടില്‍ നിന്നും മാറി,നേര്യമംഗലത്ത് ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നു.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് ഭര്‍ത്താവ് അവശനിലയിലാണെന്ന കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും രണ്ടാഴ്ച മുമ്പ് കളമശേരി മെഡിയ്ക്കല്‍ കോളേജില്‍ എത്തിച്ച് ചികത്സ ലഭ്യമാക്കിയിരുന്നെന്നും ഇപ്പോള്‍ വീണ്ടും വായില്‍ നിന്നും നുരയും മറ്റും പുറത്തേയ്ക്ക് ഒഴുകുന്ന നിയിലാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും രാജന്റെ ഭാര്യ റാണി വെളിപ്പെടുത്തി.

നേര്യമംഗലം സ്വദേശി  പ്രതീപ് കഴുത്തില്‍ നായുടെ തുടല്‍ കഴുത്തില്‍ കുടുങ്ങിയെന്നും അഴിച്ചുമാറ്റാന്‍ സഹായിക്കണണമെന്നാവശ്യപ്പെട്ട്  തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കൃത്യത്തിനിടെ കഴുത്തില്‍ വൃണം രൂപപ്പെട്ട നിലയിലായ നായ തന്നെ ആക്രമിച്ചെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.അവശനിലയിലാണെന്ന് നാട്ടുകാര്‍ അറയിച്ചതിനെത്തുടര്‍ന്ന് താന്‍ ഇടപെട്ടാണ് രാജനെ ആമ്പുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്ന് കവളങ്ങാട് പഞ്ചായത്തംഗം സൗമ്യ ശശി പറഞ്ഞു.

കിട്ടുന്ന ജോലി ചെയ്താണ് രാജന്‍ നിത്യചിലവുകള്‍ക്കായി പണം കണ്ടെത്തിയിരുന്നതെന്നും ബസ് സ്റ്റാന്റിലും കടത്തിണ്ണകളിലുമൊക്കെയാണ് രാത്രികാലം കഴിച്ചുകൂട്ടിയിരുന്നതെന്നുമാണ് നേര്യമംഗലം സ്വദേശികള്‍ പങ്കുവയ്ക്കുന്ന വിവരം.

സംഭവത്തില്‍ നീതി തേടി ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഭക്ഷണവും മരുന്നും വാങ്ങുന്നതിനുപോലും ബുദ്ധിമുട്ടുന്ന സഹചര്യമാണ് നിലനില്‍ക്കുന്നത്.റാണി വിശദമാക്കി.

Continue Reading

Trending

error: