M4 Malayalam
Connect with us

Film News

ഓടിയത് ആസ്വാദകരുടെ വലയത്തിൽ കുടുങ്ങുമോ എന്ന ഭീതിയിൽ, ആരും ഉപദ്രവിച്ചില്ല, വിളിച്ചാൽ ഇനിയും വരും; വിനീത് ശ്രീനിവാസൻ

Published

on

കൊച്ചി ;ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഒരുകൂട്ടം ആളുകൾക്കൊപ്പം ഓടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനാണ് താരം ഓടിയതെന്നായിരുന്നു സംഭവം സംബന്ധിച്ച് ഒരു വിഭാഗത്തിന്റെ പ്രചാരണം.പരിപാടി പൊളിഞ്ഞതിനെത്തുടർന്ന് അടുപ്പക്കാരുടെ സഹായത്തോടെ താരം ഓടി രക്ഷപെടുകയായിരുന്നു എന്ന രീതിയിലും പ്രചാരണം ശക്തിപ്പെട്ടിരുന്നു.

സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതോടെയാണ് വാദപ്രതിവാദങ്ങൾക്ക് അറുതിയായത്.

ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും ഓരോ പാട്ടും ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സു മുഴുവനെന്നും വിനീത് സമൂഹമാധ്യമത്തിൽ കുറിച്ചു.

വിനീത് ശ്രീനിവാസന്റെ കുറിപ്പ്

വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വിഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ അനിയന്ത്രിതമായ ജനത്തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായി.

ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.

ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്? സിനിമാ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും.

 

 

 

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Film News

ലോക്ക് n ലോൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

Published

on

By


കൊച്ചി ; യുവസംവിധായകൻ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന “ലോക്ക് n ലോൽ”(Lock & Lol) എന്ന ഹ്രസ്വചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

Love story(Short film),Who the unknown(Web series) നു ശേഷം 5d എന്റർടൈൻമെന്റ്ന്റെ ബാനറിൽ റിലീസ് ചെയ്യുന്ന അടുത്ത ചിത്രമാണ് lock n lol. ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ഷോർട് ഫിലിം.

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

Continue Reading

Film News

90 കോടി പിന്നിട്ട് ‘വര്‍ഷങ്ങള്‍ക്കു ശേഷം’

Published

on

By

കൊച്ചി ; വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചെത്തിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ 50 കോടി ക്ലബില്‍ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്.അടുത്ത 100 കോടിയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ചിത്രം ആഗോളതലത്തില്‍ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളില്‍ 100 കോടി ക്ലബ്ബില്‍ പടം എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ 21.31% ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.

മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസന്‍ സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Continue Reading

Trending

error: