M4 Malayalam
Connect with us

Latest news

ആദ്യം എക്‌സൈസ് സംഘത്തെ എതിരിട്ടത് കൂറ്റൻ നായ,പിന്നാലെ അക്രമിച്ച് തുരത്താനും ശ്രമം;ലിയോൺ റെജി പിടിയിൽ

Published

on

കൊച്ചി:കാക്കനാട് തുതിയൂരിൽ ലഹരി മാഫിയക്കെതിരെ എക്‌സൈസിന്റെ സർജിക്കൽ സ്‌ട്രൈക്ക്.ലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനി പിടിയിൽ.

തുതിയൂരിൽ തമ്പടിച്ച് ലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനി കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്.

പിടികൂടുടാൻ എത്തുമ്പോൾ സൈബീരിയൻ ഹസ്‌കി എന്ന ഇനത്തിൽപ്പെട്ട നായ ഇയാൾക്കൊപ്പം മുറിയിൽ ഉണ്ടായിരുന്നു.മുറിയിൽ പ്രവേശിച്ചയുടൻ ലിയോണിന്റെ നിർദ്ദേശത്തെത്തുടർന്ന് നായ ഉദ്യോസ്ഥരെ ആക്രമിയ്ക്കാൻ കുരച്ചുചാടി.ആദ്യം ഒന്ന് പകച്ചെങ്കിലും ഉദ്യമത്തിൽ നിന്നും ഉദ്യോഗസ്ഥർ പിൻമാറിയില്ല.

തുടർന്ന് തന്ത്രപരമായി നായയെ മറ്റൊരുമുറിയിലേയ്ക്ക് എത്തിച്ച് ,അകത്താക്കി കതകടച്ചശേഷം ലിയോണിനെ പിടികൂടുകയായിരുന്നു.ലഹരി ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്നതിനാൽ ശക്തമായ ചെറുത്തുനിൽപ്പാണ് ലിയോണിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നുമാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.

ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.അഞ്ച് ദിവസം മുൻപാണ് തുതിയൂർ സെന്റ് ജോർജ്ജ് കപ്പേള റോഡിലെ ഒരു വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇയാൾ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാൾ താമസിക്കുന്ന മുറിയിൽ തന്നെയാണ് നായയെയും പാർപ്പിച്ചിരുന്നത്.

ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ഇയാളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നു.ഇയാൾ തുതിയൂരിൽ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും എവിടെയെന്ന് കൃത്യമായി കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇയാൾ താമസം തുടങ്ങിയ അന്നുമുതൽ റൂമിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ഓൺലൈൻ മുഖേന ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചിരുന്ന ഇയാളെ ആരും തന്നെ വീടിന് പുറത്ത് ഇറങ്ങി കണ്ടിട്ടില്ല.നായെ പേടിച്ച് ആരും ഇയാളെ അന്വേഷിച്ച് ചെല്ലാറുമില്ല.

മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകി കഴിഞ്ഞാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽ വച്ച് തന്നെ ഇടപാട് നടത്തിവരികയുമായിരുന്നു.ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും നടത്തിയ അന്വേഷമണത്തിലാണ് ഇയാൾ താമസിയ്ക്കുന്ന സ്ഥലം കണ്ടെത്താനായത്.

മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പിടിയിലായ ശേഷവും ഇയാൾ അക്രമം അഴിച്ചുവിട്ട് കൊണ്ട്,അലറി വിളിച്ചത്് കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി.നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.ലിയോണിന് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന വരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഗ്രാമിന് 2500 – ൽ പരം രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4000 മുതൽ 6000 രൂപ നിരക്കിൽ മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു ഇയാൾ.പാർട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ , സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി ഇ ഒ ടി.ആർ അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest news

ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നായി റിപ്പോർട്ട്‌ ; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

സംസ്ഥാനത്താകെ നടത്തിയ കോപ്പി‍യടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകള്‍ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണല്‍ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കാൻ തീരുമാനമായത്.

മാപ്പപേക്ഷ പരിഗണിച്ച്‌, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയില്‍ വിദ്യാർഥികള്‍ക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂള്‍ പ്രിൻസിപ്പല്‍മാർ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാൻ നേതൃത്വം നല്‍ണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തില്‍ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം: കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Published

on

By

പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്.

കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ ശ്രമിക്കവേ കാർ ഇടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Continue Reading

Latest news

മൂവാറ്റുപുഴയിലെ വളർത്തുനായ ആക്രമണം: പേവിഷബാധ സ്ഥിരീകരിച്ചു

Published

on

By

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ 8 പേരെ ആക്രമിച്ച വളർത്ത് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ അധികൃതർ. നായയുടെ ജഡം ഇന്നലെ കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ പഠനത്തിലാണ് നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റുപുഴ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ സുരക്ഷിതരാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്. കടിയേറ്റവർക്ക് അടിയന്തരമായി 2 തവണ വാക്സിനേഷൻ നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

മരിച്ച നായയുടെ പേവിഷബാധ സ്ഥിരീകരിച്ചതിനാൽ നഗരസഭയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാനാണ് തീരുമാനമെന്നും, നായയുടെ സഞ്ചാര പാത കണക്കാക്കി പ്രദേശത്തെ നായ്ക്കൾക്കും വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.

നഗരസഭയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
നാളെ രാവിലെ 6 മണിയോട് കൂടിയാണ് വാക്സിനേഷൻ ആരംഭിക്കുക.

ഇതിനായി സജ്ജമായ പ്രത്യേകസംഘം കോട്ടയത്ത് നിന്നും രാവിലെ എത്തിച്ചേരും. പേ വിഷബാധ കൂടുതലായി സ്ഥിരീകരിച്ച നായയുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർഡുകളിലെ തെരുവുനായ്ക്കളെയാണ് ഇപ്പോൾ പിടികൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും പി.പി എൽദോസ് അറിയിച്ചു.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Trending

error: