M4 Malayalam
Connect with us

Local News

ഗുരുശ്രേഷ്ഠർക്ക് കുട്ടിപ്പോലീസിന്റെ ആദരം

Published

on

കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിരമിച്ച അദ്ധ്യാപകരെ എസ് പി സി ആദരിച്ചു.അനേകം തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്ന് വെളിച്ചമായി ശോഭിച്ച അദ്ധ്യാപക,അനദ്ധ്യാപക ശ്രേഷ്ഠരെയാണ് ആദരിച്ചത്.

സ്‌കൂളിന്റെ ഉന്നതിക്കായി ക്രിയാത്മകമായ ഇടപെടൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന റിട്ടേർഡ് സ്റ്റഫ് സ്‌കൂളിന്റെ അഭിഭാജ്യ ഘടകമാണ്.കോവിഡ് 19 മഹാമാരിയുടെ കാലത്ത് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനും സ്മാർട്ട് ക്ലാസ് റൂം തയ്യാറാക്കുന്നതിനുമുണ്ടായ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്.എം എൽ എ പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ലത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ മുഖ്യാഥിതിയായി.ഡോക്ടർ സീന ജോൺ(എം എ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ)മുഖ്യ പ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ് ഷൈബി കെ എബ്രഹാം,എൽദോസ് എം എ,ഷെല്ലി പീറ്റർ,റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റും മുൻ പ്രിൻസിപ്പലുമായ ജോർജ്ജ് മാത്യു,മുൻ പ്രൻസിപ്പാൾ പി പി എൽസി,മുൻ ഹെഡ്മാസ്റ്റർ എൻ ഡി ഗീവർഗീസ് എന്നിവർ ഉൾപ്പെടെ 35 അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.

 

Latest news

കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി

Published

on

By

കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ  ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.

 

Continue Reading

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Local News

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി ; രണ്ട് പേർ മരിച്ചു

Published

on

By

കൊച്ചി ; എറണാകുളം ആലുവയില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയില്‍ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്.ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം.

ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തില്‍ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോള്‍ പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.

Continue Reading

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Local News

വീണ്ടും വരുന്നു ബാഹുബലി ; പ്രഖ്യാപനവുമായി രാജമൗലി

Published

on

By

ഹൈദരാബാദ് ;  പ്രഭാസിന്റെ ബാഹുബലി സീരീസ് അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി ബാഹുബലി സിനിമ വന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കുശേഷം വീണ്ടും ബാഹുബലി എത്തുകയാണ്. സിനിമ പ്രേമികള്‍ കാത്തിരുന്ന വമ്ബന്‍ പ്രഖ്യാപനവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മണ്ഡ സംവിധായകനാണ് എസ്‌എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ ബേസുണ്ട്.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോഴുമുള്ളത്. ഈ വേളയില്‍ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ക്കായി വമ്ബന്‍ പ്രഖ്യാപനമാണ് സംവിധായകന്‍ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് .

ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്‌എസ് രാജമൗലി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചു.

പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ. ‘മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്ബോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ‘ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്ബര ഉടന്‍ വരുന്നു! ‘ എന്നാണ് രാജമൗലിയുടെ കുറിപ്പ്.

Continue Reading

Trending

error: