M4 Malayalam
Connect with us

Latest news

അയ്യപ്പഭക്തരുടെ വാഹനം 50 അടിയോളം താഴ്ചയിൽ പതിച്ചു;8 പേർ മരിച്ചു,ഒരാളുടെ നില ഗുരുതരം,7 വയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു

Published

on

ഇടുക്കി; കുമളിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം 50 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു.ഒരാളുടെ നില ഗുരുതരം.തെറിച്ചുവീണ് 7 വയസുകാരന് പരിക്കില്ല.ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് ജീവൻ വെടിഞ്ഞത്.

നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ(45)ഷണ്മുഖസുന്ദര പുരം സ്വദേശി വിനോദ് കുമാർ (43) ചൊക്കൻ പെട്ടി സ്വദേശിയും ഡ്രൈവറുമായ ഗോപാൽ സ്വാമി (50) ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60) കലാശെൽവൻ(50)എന്നിവരാണ് മരിച്ചത്.

തേനി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലുള്ള രംഗനാഥപുരം സ്വദേശി രാജീവിന്റെ നില ഗുരുതരമായി തുടരുന്നു.ന്നത്.തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ള രാജീവ് തീവ്രപരിചരണ വിഭാഗത്തിൽ ചിക്തസയിലാണ്.

കുമളിയിൽ നിന്നും 3 കിലോമീറ്ററോളം അകലെ ഇന്നലെ രാത്രി 9.30 തോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര -ദിണ്ഡുകൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴെ മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിന് മുകളിലേയ്ക്ക് പതിയ്ക്കുകയായിരുന്നു.

7 വയസുകാരൻ ഉൾപ്പെടെ 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.പാലത്തിൽ ഇടിച്ചപ്പോൾ ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.

ഈ സമയം അതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറുടെ ഇടപെടലിലാണ് വിവരം പുറത്തറിയുന്നത്.ഇയാൾ വിവരം കുമളി പോലീസിൽ അറയിച്ച ശേഷം അപകടസ്ഥലത്ത് കണ്ടെത്തിയ കുട്ടിയെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

വിവരം അറിഞ്ഞ് കുമളി സിഐ ജോബിൻ ആന്റിണിയിടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.വീഴ്ചയുടെ ആഘാതത്തിൽ ഒട്ടുമുക്കാലും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിയാണ് രക്ഷപ്രവർത്തകർ പുറത്തെടുത്തത്.

തമിഴ്‌നാട് പോലീസും ഫയർഫോഴസും രക്ഷാപ്രവത്തനങ്ങളിൽ പങ്കാളികളായി.ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടൻ തന്നെ കമ്പത്തുള്ള ആശപത്രിയിൽ എത്തിച്ചു.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.ഇവരിൽ ഒരാൾ പിന്നാലെ മരണപ്പെട്ടു.

കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിഹരനെയും രാജീവിനെയും രാത്രി തന്നെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജിൽ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

 

Latest news

കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം

Published

on

By

തിരുവനന്തപുരം ; കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം നിലവില്‍വരും. ഇനി മുതല്‍ റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും ‘H’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ റോഡ് ടെസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ രീതിയിലേക്ക് മാറുക.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ് എന്നതും ഒപ്പം റോഡ് ടെസ്റ്റില്‍ കര്‍ശന രീതികള്‍ എന്നിവയുമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ആദ്യം നല്‍കിയ നിര്‍ദേശം.

മന്ത്രിയുടെ ഈ തീരുമാനത്തില്‍ ഇളവ് വരുത്തിയാണ് പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 30ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാന്‍ ‘H’ ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി മോട്ടാര്‍വാഹന വകുപ്പ് പരീക്ഷയും നടത്തിച്ചു.

 

15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇത്തരത്തില്‍ പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഐമാരെയാണ് തിരുവനന്തപുരം മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്.

സമയക്രമം സംബന്ധിച്ച്‌ ഇവര്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് മന്ത്രി തന്നെ ആരോപിച്ചിരുന്നത്. അതേസമയം പരസ്യപരീക്ഷയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗംപേരും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെടുകയും ചെയ്തു.

Continue Reading

Latest news

കാർ പരസ്യബോർഡിൽ ഇടിച്ച്, മറിഞ്ഞു: ഒരു മരണം, 3 പേർക്ക് പരുക്ക്

Published

on

By

പാലക്കാട്: കണ്ണൂർ ദേശിയ പാതയിലെ പരസ്യബോർഡിൽ കാർ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഒരു മരണം. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച 3 പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിട്ട് തിരികെവരുബോഴാണ് അപകടമുണ്ടായത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയവർ. ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Continue Reading

Latest news

അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം

Published

on

By

കോതമംഗലം;മലമുകളിലെത്തുമ്പോള്‍ ലഭിക്കുക ഭൂമിയുടെ നെറുകയിലെത്തിയ അനുഭൂതി.സദാസമയലും ഇളംകാറ്റ്.ചുറ്റും മനംമയക്കും ഹരിതഭംഗി.തൊട്ടുമുന്നില്‍ എന്നപോലെ സൂര്യാസ്തമയവും കാണാം.അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം.

കോതമംഗലം നഗരസഭയിലെ ആറാംവാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ആയ്യപ്പന്‍മുടി.സാധാരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടുത്തെ പാറക്കൂട്ടത്തിന്റെ നെറുകയിലെത്താം.ഏതാണ്ട് ആയിരം ഏക്കറിലേറെ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ പാറക്കൂട്ടം ഇന്ന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദമായി മാറിക്കഴിഞ്ഞു.

മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.വിദൂരതയില്‍ വ്യാപിച്ചുകിടക്കുന്ന പച്ചപുതച്ച താഴ്‌വാരങ്ങളും മലനിരകളുമാണ് മുഖ്യ ആകര്‍ഷക ഘടകം.നട്ടുച്ചവെയിലിലും ഇവിടെ ഇളംകാറ്റ് വീശുന്നുണ്ട്.മലമുകളിലെ സായാഹ്ന കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല എന്നാണ് സന്ദര്‍ശകരില്‍ ഏറെപ്പേരുടെയും വിലയിരുത്തല്‍.

മലമുകളില്‍ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.മാസത്തില്‍ ഒരിയ്ക്കല്‍ മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടക്കുക.ക്ഷേത്ര പരിസരത്ത്,പാറപ്പുറത്ത് നീരുറവയും കാണാം.കൊടും വേനലിലും ഈ ഉറവ വറ്റില്ലന്നാണ് സമീപവാസികള്‍ പങ്കിട്ട വിവരം.അത്യുഷ്ണം ഉള്ള ഈ സമയത്തും ഇവിടെ വെള്ളമുണ്ട്.

വേട്ടയ്ക്കിടെ അയ്യപ്പസ്വാമി ഈ മലമുകളില്‍ വിശ്രമിച്ചു എന്നതാണ് പ്രദേശത്തെച്ചുറ്റിപറ്റി ഏറെ പചാരത്തിലുള്ള ഐതീഹ്യം.ഇവിടെ മുനിയറകള്‍ ഉണ്ടെന്നുള്ള പഴമക്കാരുടെ വെളിപ്പെടുത്തലുകള്‍ കണക്കിലെടുത്ത് നിരവധി ചരിത്ര അന്വേഷകരും ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ടൂറിസം രംഗത്ത് വന്‍ വികസന സാധ്യതകള്‍ ഇവിടെയുണ്ടെന്നും ഇത് സാധ്യാമായാല്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അയ്യപ്പന്‍മുടിയിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മറ്റുമുള്ള മാധ്യവാര്‍ത്തകള്‍ പലവട്ടം പുറത്തുവന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.

കോതമംഗലം -തട്ടേക്കാട് പാതയില്‍ ഇലവുംപറമ്പില്‍ എത്തി ,നാടുകാണിയ്ക്കുപോകുന്ന വഴിയില്‍ രണ്ടര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അയ്യപ്പന്‍ മുടയിലെത്താം.

 

Continue Reading

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Continue Reading

Trending

error: