M4 Malayalam
Connect with us

Latest news

മാങ്കുളത്ത് പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന് പ്രചാരണം;പുലിയല്ല ,പൂച്ച പുലിയെന്ന് വനംവകുപ്പ്,നാട്ടുകാർ ഭീതിയിൽ

Published

on

ഇടുക്കി: മാങ്കുളം ആനക്കുളത്ത് 4 പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയതായി പ്രചാരണം.നാട്ടുകാർ ഭീതിയിൽ.

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 4 പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നായിരുന്നു ഇന്നലെ രാവിലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിവരം. പുലി കുഞ്ഞിന്റെതെന്ന് തോന്നിക്കുന്ന
ഒരു ചിത്രവും കുറിപ്പിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.

വിശദമായ പരിശോധന നടത്തിയെന്നും പുലി കുഞ്ഞുങ്ങളെ കണ്ടെത്താനായിട്ടില്ലന്നുമാണ് ഇത് സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.കുറിപ്പിനൊപ്പം നൽകയിയിട്ടുള്ള ചിത്രത്തിലുള്ളത് പൂച്ചപുലിയുടെ കുഞ്ഞാണെന്നും നാട്ടുകാർ ഭയപ്പെടേണ്ട കാര്യമില്ലന്നും അധികൃതർ വ്യക്തമാക്കുന്നു.

എന്നാൽ ഇത് മുഖ വിലയ്‌ക്കെടുക്കാൻ നാട്ടുകാരിൽ ഭൂരിപക്ഷം പേരും തയ്യാറായിട്ടില്ല.ഭീതി ഒഴിവാക്കാൻ അധികൃതർ യഥാാർത്ഥ വസ്തുത മറച്ചുവയ്ക്കുകയാണെന്നും കണ്ടെത്തിയത് പുലിയുടെ കുഞ്ഞിനെത്തന്നെയാണെന്നുമാണ് ഇവരിൽ ഏറെപ്പേരുടെയും വാദം.

പുലിയായലും പൂച്ചപ്പുലിയായലും അവയെ പ്രദേശത്ത് തിരച്ചിൽ നടത്തി കണ്ടെത്തി,പിടികൂടണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നു.

അടുത്തിടെ മാങ്കുളം ചിക്കണംകുടിയിലെ ഗോപാലനെ പുലി ആക്രമിച്ചിരുന്നു.പ്രതിരോധിയ്ക്കുന്നതിനിടെ ഗോപാലൻ വാക്കത്തി വീശുകയും വെട്ടേറ്റ് പുലി ചാകുകയും ചെയ്തിരുന്നു.ഇത് വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു.

അടുത്തിടെ മൂന്നാറിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളിക്കും പുലി ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

 

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖലകമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനം,മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ,   മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

നവജാതശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺസുഹൃത്തിന് പങ്കില്ലെന്ന് പോലീസ്

Published

on

By

കൊച്ചി ; പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവിൻ്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറിൽ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കുഞ്ഞിൻ്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്‌തു.

താൻ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂർ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നൽകി. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇയാളെ ചോദ്യം ചെയ്ത്.

കൊച്ചിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Latest news

കള്ളക്കടൽ പ്രതിഭാസം ; മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്ര മുന്നറിയിപ്പ്

Published

on

By

തിരുവനന്തപുരം ; കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി.

ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവരോട് ആവശ്യപ്പെട്ടത്.

ജാഗ്രതാനിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Trending

error: