Latest news
അറ്റലസ് രാമചന്ദ്രൻ അന്തരിച്ചു;ജന്മനാട്ടിൽ എത്തണമെന്ന മോഹം ബാക്കിയാക്കി മടക്കം,അന്ത്യകർമ്മങ്ങൾ ദുബായിൽ
ദുബായ്:പ്രവാസി വ്യവസായ പ്രമുഖൻ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു.
വാർദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു മരണം.ഹൃദയാഘാതമാണ് മരണകാരണം.
അന്ത്യകർമ്മങ്ങൾ ഇന്ന് വൈകിട്ട് ദുബായിൽ നടക്കും.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ജൂവലറി പരസ്യവുമായാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ രാമതന്ദ്രൻ ഇടംപിടിച്ചത്.
വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യംമരണ സമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
1942 ജൂലൈ 31-ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ബാങ്ക് ജീവനക്കാരനായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് ജോലി രാജിവെച്ച് ഗൾഫിലേക്ക് പറക്കുകയായിരുന്നു.
അവിടെയും ആദ്യം ബാങ്ക് ജോലിയിൽ പ്രവേശിച്ചു.പിന്നീട് ശ്രദ്ധ വ്യാപാര മേഖലയിലായി.ആദ്യത്തെ ചുവടുവയ്പ്പ് ജ്വലറി രംഗത്തായിരുന്നു..അലറ്റലസ് എന്ന പേരിൽ ജ്വലറി ശ്യംഘല പടർന്ന് പന്തലിച്ചുഅങ്ങിനെ അറ്റലസ് രാമചന്ദ്രൻ എന്ന് അറിയപ്പെടാനും തുടങ്ങി.
സിനിമ രംഗത്തും സജീവമായിരുന്നു.നിർമ്മാതാവ് സംവിധായകൻ, വിതരണക്കാരൻ ,അഭിനേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു.വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി 13 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
ഹോളിഡെയ്സ് എന്ന ഒരു സിനിമ സംവിധാനം ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു.2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായി.
2018-ൽ മോചിതനായി.കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജയിൽ മോചിതനായ ശേഷം കേരളത്തിലെത്താൻ സാധിച്ചിരുന്നില്ല.
ജന്മനാടണയണമെന്നുള്ള മോഹം ബാക്കിയാക്കി അദ്ദേഹം യാത്രയാവുകയായിരുന്നു.ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു.മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
Latest news
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.
വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.
യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.
ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര് പ്രശ്നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.
Latest news
പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന് വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.
പൊലീസും അഗ്നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.
രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
Latest news
കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി
തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.
മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.
അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.
ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.
ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര് യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.
തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.
ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Latest news
അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു
കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.
രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.
തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.
മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.
വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
Latest news
കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി