M4 Malayalam
Connect with us

Latest news

ആനക്കുളത്ത് യുവാവ് ഒഴുക്കിൽപ്പെട്ടു ; കാണാതായത് ചാലക്കുടി ആളൂർ സ്വദേശി ക്രാസിൻ തോമസിനെ , തിരച്ചിൽ തുടരുന്നു

Published

on

ഇടുക്കി:അടിമാലി ആനക്കുളത്ത് പുഴയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു.

അൽപ്പം മുമ്പാണ് സംഭവം.മാങ്കുളം വലിയപാറക്ക് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെയാണ് കാണാതായത്.

9 അംഗ വിനോദയാത്ര സംഘത്തിനൊപ്പമാണ് ക്രാസിൻ മാങ്കുളത്തെത്തുന്നത്.കുളിയ്ക്കാനിറങ്ങിയപ്പോൾ ഇയാൾ മധ്യഭാഗത്തേക്ക് നീന്തുന്നത് കൂടെയുണ്ടായിരുന്നവർ കണ്ടു.

തിരിച്ചെത്താൻ വൈകിയതോടെയാണ് സുഹൃത്തുക്കൾ തിരച്ചിൽ ആരംഭിച്ചത്.ഇവർ ബഹളം വയ്ക്കുന്നത് കേട്ടാണ് നാട്ടുകാർ വിവരം അറയുന്നത്.താമസസ്ഥിരുന്ന റിസോർട്ടിന് തൊട്ടുമുന്നിലെ പുഴയിലാണ് ഇവരിലെ 3 പേർ കുളിക്കാൻ ഇറങ്ങിയത്.

പുഴ കലങ്ങിയ നിലയിൽ ആയതിനാൽ തിരച്ചിൽ ദുഷ്‌കരമാണെന്നാണ് രക്ഷാപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്.

 

Latest news

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

Published

on

By

തിരുവനന്തപുരം ; ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ ആംബല്‍പ്പൂവാണ് ആദ്യ ചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു. എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

Continue Reading

Latest news

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്

Published

on

By

ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  •  ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
  •  ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  •  പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
  •  വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
  •  ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
  •  വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
  •  വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
  •  കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
  •  മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
  •  ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
  •  എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
  •  തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
  •  തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
  •  വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  • ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Continue Reading

Latest news

മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി

Published

on

By

തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക്  സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

Continue Reading

Latest news

ഐസിഎസ്‌ഇ 10, +2 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

By

ന്യൂ ഡൽഹി ; ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

പരീക്ഷാഫലം അറിയാൻ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പരിശോധികേണ്ടതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.

Continue Reading

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Trending

error: