M4 Malayalam
Connect with us

Latest news

പെരിയാറിന്റെ ആഴങ്ങളിൽ പൊലിഞ്ഞത് 3 ജീവനുകൾ ; മരണപ്പെട്ടത് പിതാവും മക്കളും , പോലീസ് നീക്കം ഊർജ്ജിതം

Published

on

കൊച്ചി;ആലുവയിൽ പെരിയാറിന്റെ ആഴങ്ങളിൽ മൂന്നുജീവകൾ പൊലിഞ്ഞതിന്റെ കാരണം കണ്ടെത്താൻ പോലീസ് നീക്കം ഊർജ്ജിതം.

പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും (ബേബി)മക്കളായ കൃഷ്ണപ്രിയ,മരിച്ചത്. മകൾ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരണപ്പെട്ടത്.ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർഥിയും കൃഷ്ണപ്രിയ പ്ലസ വൺ വിദ്യാർത്ഥിനിയുമായിരുന്നു.

ആലുവ പാലത്തിന് താഴെ പെരിയാറിൽ അകപ്പെട്ടാണ് ഇവർക്ക് ജീവൻ നഷ്ടമായത്.മകനെ പാലത്തിൽ നിന്നും തള്ളിയിട്ടെന്നും ഇത് കണ്ട് ഭയന്ന് നിലവിളിയിക്കുകയും ഓടി രക്ഷപെടാൻ ശ്രമിയ്ക്കുകയും ചെയ്ത മകളെ ചേർത്ത് നിർത്തി ബേബി പുഴയിലേയ്ക്ക് ചാടുകയായിരുന്നെന്നുമാണ് ദൃക്‌സാക്ഷികളിൽ നിന്നും പോലീസിന് ലഭിച്ച വിവരം.

ഇന്നലെ വൈകിട്ട് നാലരയോടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തിൽ നിന്നാണ് മൂവരും താഴേയ്ക്ക് പതിച്ചത്.പുഴയിൽ മീൻ പിടിക്കുന്നവരും മറ്റും ഇവർ പുഴയിൽ പതിയ്ക്കുന്നത് കണ്ടു. ഇവർ തിരച്ചിൽ ആരംഭിക്കുകയും അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു.

തിരച്ചിലിൽ ആദ്യം കുട്ടികളെ കണ്ടെത്തി.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.2 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്.

ഉച്ചയ്ക്ക് കുട്ടികളെ കൂട്ടി ഇടപ്പള്ളി പള്ളിയിൽ പോകുന്നു എന്നു പറഞ്ഞാണ് പോയതെന്ന് ഉല്ലാസിന്റെ ഭാര്യ രാജി പറഞ്ഞതായി പൊലീസ് അറിയിച്ചു.ബേബി ഈ കടുംകൈ ചെയ്തത് എന്തിനായിരുന്നെന്ന് ഉറ്റവരിൽ ഒട്ടുമിക്കവർക്കും എത്തും പിടിയും ഇല്ല.പോലീസ് ഇവരിൽ ചിലരിൽ നിന്നെല്ലാം വിവരം ശേഖരിച്ചിരുന്നു.ഇന്നും അന്വേഷണം തുടരുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

 

 

Latest news

ഹൈടെക്ക് സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു: ലക്ഷ്യം മികവിൻ്റെ പാഠശാലയെ കായികവൽക്കരിക്കൽ

Published

on

By

കോതമംഗലം: മികവിൻ്റെ പാഠശാലയായ ഹൈടെക്ക് സ്കൂളിൻ്റെ കായികവൽക്കരണം ലക്ഷ്യമാക്കി അവധിക്കാല ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി ഹൈടെക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടാണ് ഒരാഴ്ച നീണ്ട സമ്മർ കോച്ചിങ്ങ് ക്യാമ്പ് നടന്നത്.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിങ്ങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.


മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ്
ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

Continue Reading

Latest news

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ കടന്നു; നീന്തലില്‍ മൂന്നാം ക്ലാസുകാരന്‍ ആരണ്‍ രോഹിത്ത് സ്വന്തമാക്കിയത് ആപൂര്‍വ്വ നേട്ടം

Published

on

By

പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം;സാഹസീക നീന്തലില്‍ ആപൂര്‍വ്വ നേട്ടം സ്വന്തമാക്കി 9 വയസ്സുകാരന്‍.

കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും,കോതമംഗലം ഗ്രീന്‍വാലി സ്്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ആരണ്‍ രോഹിത്ത് പ്രകാശാണ് കൈയ്യും കാലും ബന്ധിച്ച് നാലര കീലോമീറ്റര്‍ നീന്തി നാടിന് അഭിമാനമായി മാറിയിട്ടുള്ളത്.

ഒരു മണിക്കൂര്‍ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായല്‍ നീന്തിക്കടന്നാണ് ആരണ്‍ രോഹിത്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ആരണ്‍ രോഹിത്ത് നീന്തിയത്.കൈയ്യും കാലും ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ രോഹിത്ത് പ്രകാശ്.

ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. ചേര്‍ത്തല തവണക്കടവില്‍ രാവിലെ 8.30-ന് കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നീന്തല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഹരിക്കുട്ടന്‍ ആദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവരുള്‍പ്പെടെ വിശിശിഷ്ട വ്യക്തികള്‍ എത്തിയിരുന്നു.

നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആരണ്‍ രോഹിത്തിനെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.തുടര്‍ന്ന് കൈകാലുകളിലെ ബന്ധനം കോതമംഗലം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അഴിച്ചു മാറ്റി .

അനുമോദന സമ്മേളനം ആന്റിണി ജോണ്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.വൈക്കം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ പ്രീത രാജേഷ് ആദ്ധ്യക്ഷത വഹിച്ചു.

വൈക്കം മുനിസ്സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി റ്റി സുഭാഷ്, വൈക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജികുമാര്‍, സി എന്‍ പ്രതീപ് , പ്രോഗ്രം ക്രോഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവര്‍ സംസാരിച്ചു .

ഡോള്‍ഫിന്‍ ആക്വാട്ടിക്ക് ക്‌ളബിന്റെ 17-ാം മത്തെ വേള്‍ഡ് റെക്കോള്‍ഡ് ആണ് ഇത്.

 

Continue Reading

Latest news

ആഭ്യന്തര തിരക്ക് വർദ്ദിച്ചു: കൊച്ചിയിൽ നിന്നും കൂടുതൽ സർവീസുകളുമായി സിയാൽ

Published

on

By

കൊച്ചി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ  മാറ്റം വരുത്തി സിയാൽ. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൂടുതൽ പട്ടണങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്ന് ഇനി പറക്കാം.

2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.മാർച്ച് 31 ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്.

ഇതിൽ നിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ മെയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം 6 സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നു. റാഞ്ചി, ചണ്ഡിഗഡ്,വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വിർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്.

ഡൽഹിയിലേയ്ക്ക് 13 ന്നും മുംബൈയിലേയ്ക്ക് 10 ഉം സർവീസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേയ്ക്ക് മെയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

കോഴിക്കോട്,കൊച്ചി,അഗത്തി,കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവീസിന് മികച്ച പ്രതികരണമാണ്.നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്.

ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്.

ബാങ്കോക്കിലേയ്ക്ക് 13 സർവീസുകൾ

കിഴക്കൻ മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ വർധനവ് പരിഗണിച്ച് ബാങ്കോക്ക്, കുലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രിമിയം എയർലൈനായ തായ് എയർവേസ് 3 സർവീസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേയ്ക്ക് കൊച്ചിയിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 13 ആയി വർധിച്ചു.

തായ് എയർ സുവർണഭൂമി വിമാനത്താവളത്തിലേയ്ക്കും എയർ ഏഷ്യ, ലയൺ എയർ എന്നിവ ഡോൺ മുവാംഗ് വിമാനത്താവളത്തിലേയ്ക്കുമാണ് സർവീസ് നടത്തുന്നത്. സിംഗപ്പൂരിലേയ്ക്ക് 14 ഉം കുലാലംപൂരിലേയ്ക്ക് 22 ഉം സർവീസുകളായി.

ലണ്ടനിലേയ്ക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 3-ൽ നിന്ന് 4 ആയി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

സാമ്പത്തികവർഷത്തിലും 1 കോടി യാത്രക്കാർ

2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കോർഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.

2023-24-ൽ 70,203 സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരുകോടിയിലേയിലേറെപേർ സിയാലിലൂടെ യാത്രചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്രചെയ്തു.

Continue Reading

Latest news

വേനൽ അവധിക്ക് വിട ; സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം.

ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം.സ്കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോർഡുകള്‍, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്ബികള്‍ എന്നിവ ഒഴിവാക്കണം.

സ്കൂള്‍ ബസ്സുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച്‌ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.ഗോത്ര വിദ്യാർത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാൻ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.

സ്കൂള്‍ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തണം”. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Continue Reading

Latest news

താനൂർ കസ്റ്റഡി മരണം: പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിൽ

Published

on

By

മലപ്പുറം: താനൂർ കസ്റ്റഡി മരണം. പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിലായി. ഇന്ന് പുലർച്ചയെയാണ് കേസിലെ ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ വീട്ടിലെത്തി സി.ബി.ഐ അറസ്റ്റ് രേഖപെടുത്തിയത്.

താമിർ ജെഫ്രിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മനുഷ്യവകാശ കമ്മീഷൻ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. കേസ് പോലിസുകാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു കുടുബത്തിന്റെ ആരോപണം.

കഴിഞ്ഞ വർഷമാണ് ലഹരിമരുന്ന് കടത്തിയതാരോപിച്ച് താമിർ ജെഫ്രി ഉൾപ്പടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലോക്കപ്പിനുള്ളിൽ താമിർ ജെഫ്രി ശാരീരിക വിഷമതകൾ കാണിക്കുകയും, പുലർച്ചെ 4:30 ഓടെ ആശുപത്രയിൽ പ്രേവശിപ്പിച്ചെങ്കിലും മരണപെട്ടു എന്നാണ് പോലീസ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം.ഇതിന് പിന്നാലെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് 5 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെയും വീട്ടുകാരെയും വിവരമറിയിച്ചത് എന്ന് ബന്ധുക്കൾ തന്നെ ദുരൂഹതകൾ ഉന്നയിച്ച് രംഗത്ത് വന്നു.

താമിറിനെ കൂടാതെ അറസ്റ്റിലായ 4 പേർക്ക് ഹൈയകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എംഡിഎംഎ ആയിരുന്നില്ല പകരം വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആയിരുന്നു എന്ന വസ്തുത കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം നൽകിയത്.

കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അനോഷിക്കുകയും പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിക്കുകയും ചെയ്യ്തു.പിന്നാലെ സിബിഐ ഏറ്റെടുത്ത് നടത്തിയ അനോക്ഷണത്തിലാണ് ഇവർ പിടിയിലായത്.

Continue Reading

Trending

error: