News
കാട്ടാനയുടെ ആക്രമണം;കാറിൽ കയറുന്നതിനുള്ള ശ്രമത്തിനിടെ യുവാവ് വീണു,പിന്നാലെ ആനയുടെ പിൻമാറ്റം,വീഡിയോ വൈറൽ
സുൽത്താൻ ബത്തേരി ; ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെ കാർ യാത്രക്കാരനുനേരെ കാട്ടാനയുടെ ആക്രമണം.
കാറിന്റെ ഡോറിന് സമീപം നിൽക്കുമ്പോഴാണ് കാട്ടാന യാത്രക്കാരനെ ഓടിയ്ക്കുന്നത്.റോഡിന്റെ മറുവശം വരെ ഓടി,തിരിച്ചെത്തി കാറിൽ കയറിപ്പറ്റുന്നതിനുള്ള ശ്രമത്തിനിടെ യുവാവ് നിലത്ത്് വീണെങ്കിലും ആന ഉപദ്രവിച്ചില്ല.ഭാഗ്യം കൊണ്ട് ജീവൻ രക്ഷപെട്ടു.
ഗുണ്ടൽപേട്ട റോഡിൽ ഈ മാസം 9-നായിരുന്നു സംഭവം.കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാവിന്റെ അത്ഭുത രക്ഷപെടൽ പരക്കെ അറിയപ്പെട്ടത്.
കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത് എന്നാണ് സൂചന. യാത്രക്കാരുടെ പ്രകോപനം മൂലമാണ് ആന ആക്രമിച്ചതെന്നും ഇവരിൽനിന്നു പിഴ ഈടാക്കിയെന്നും വനംവകുപ്പ് വ്യക്തമാക്കി.
Latest news
സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.
വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.
ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.
വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.
Latest news
ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾക്ക് നിർദേശവുമായി ദുരന്തനിവാരണ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യതകള്‍
കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.
മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മെയ് 6 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.
പ്രധാനാമായും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശനങ്ങൾ ഇങ്ങനെ
വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കാൻ നിർദേശം നല്കിയതോടൊപ്പം പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പൂർണമായി നടത്താൻ പാടില്ല.
മൽസ്യ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കർഷക തൊഴിലാളികൾ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാറ്റ് കഠിനമായ ജോലികൾ ചെയ്യുന്നവർ എന്നിവരും ജോലി സമയം ക്രമീകരിക്കണം.ടിൻ ഷീറ്റുകൾ,ആസ്ബെസ്റ്റോസ് തുടങ്ങിയ പ്രവർത്തന മേഖലകൾ അടച്ചിടുന്നതിനോടൊപ്പം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മാറണം. ഇതിനാവശ്യമായ സ്വാകര്യങ്ങൾ അധികൃതർ ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ പ്ലാന്റുകൾ തുടങ്ങിയ ഇടങ്ങൾ പരിശോധിച്ച് ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റുകളാണ് അതിവേഗം പൂർത്തിയാക്കേണ്ടത്.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പും നാട്ടുകാരും ചേർന്ന് സഹകരിക്കുന്നതിനോടൊപ്പം കല കായിക മത്സരങ്ങൾ 11 മണിമുതൽ 3 വരെ നടത്താൻ പാടുള്ളതല്ല. കൂടാതെ ഉച്ചവെയിൽ കഠിനമാകുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ മേയാൻ വിടുകയോ മറ്റ് ജീവികൾക്ക് സൂര്യപ്രകശം ഏൽക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല.
യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി, ലയങ്ങൾ, ആദിവാസി ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും പരിസ്ഥിതി ദിനമായ ജൂൺ 5ന് തണൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
Film News
ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്ലിനും
കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.
നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.
Latest news
വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.
തൃശൂര്‍;വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.വീര മണിയാണ് ഹൈടെൻഷൻ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.
തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ വീരമണിക്ക് കഴിഞ്ഞദിവസം കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തെറ്റ് ചെയ്യാത്ത തനിക്ക് കമ്പനി നൽകിയ കാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി ആത്മഹത്യ ഭീഷണി മുഴക്കിയത്.
പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അനുനയ ശ്രമത്തിലൂടെ വീരമണിയെ താഴെയിറക്കുകയായിരുന്നു. നടപടി പുനർ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്.
ആരോഗ്യ പരിശോധനയ്ക്കായി വീരമണിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821)
Latest news
ബസ്സിനും ലോറിക്കുമിടയിൽ കാർ ഞെരിഞ്ഞമർന്നു: യാത്രക്കാരായ 3 പേർക്ക് പരുക്ക്
തൃശ്ശൂർ:കൊടകര ദേശീയപാതയിൽ ലോറിക്കും ബസിനും ഇടയിൽപെട്ട് കാർ
ഞെരിഞ്ഞമർന്നു.കാർ യാത്രക്കാരായ 3 പേർക്ക് പരുക്ക്.
തൃശൂർ മുക്കാട്ടുകര സ്വേദേശി ജോസഫ് തോമസ്(62),സഹോദരൻ ക്രിസ്റ്റിതോമസ് (54) , ഭാര്യ നിഷ ക്രിസ്റ്റി (49) എന്നിവർക്കാണ് പരുക്കേറ്റത്.മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയത്.
ലോറിയുടെ പിന്നിലിടിച്ച കാർ നിന്നെങ്കിലും പിന്നിലായിവന്ന വോൾവോ ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർ ഫോഴ്സെത്തി കാറിന്റെ പല ഭാഗങ്ങളും വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
ഇവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസ് പുനർസ്ഥാപിച്ചു.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ