M4 Malayalam
Connect with us

News

തോക്കുവാങ്ങുമ്പോൾ പ്രായം 18,കൊല്ലന് 1 ലക്ഷം നൽകി ;ഫിലിപ്പിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് പോലീസ്

Published

on

തൊടുപുഴ; സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26).

ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു സമയം രണ്ട് തിര നിറയ്ക്കാവുന്ന ഡബിൾ ബാരൽ നാടൻ തോക്കാണ് പോലീസ് ഫിലിപ്പിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.

തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷനിലെ കൊല്ലനിൽ നിന്നും ഒരു ലക്ഷം രൂപ നൽകിയാണ് താൻ തോക്ക് വാങ്ങിയതെന്ന്് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിതായിട്ടാണ് സൂചന.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തിരുന്നു.

ഈ പ്രായത്തിൽ ഫിലിപ്പ് തോക്കുവാങ്ങി സൂക്ഷിച്ചത് എന്തിനാണെന്നും ഈ തോക്ക് മറ്റെന്തെങ്കിലും കുറ്റകൃത്യത്തിന് ഇയാൾ ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ചെല്ലാമുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.

താനും കുടുംബാംഗങ്ങളും ജിവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമെന്ന് സൗമ്യ

“കാണിച്ചുതരാം എന്നും പറഞ്ഞാണ് അയാൾ സ്‌കൂട്ടറിൽ അതിവേഗം കടയിൽ നിന്നും പോയത്.മിനിട്ടുകൾക്കുള്ളിൽ ഒരു കാർ അതിവേഗമെത്തി കടയുടെ അടുത്ത് റോഡിൽ നിർത്തുന്നത് കണ്ടു.നോക്കുമ്പോൾ കാറിലിരിക്കുന്ന ആൾ തോക്ക് കടയ്ക്ക് നേരെ ഉന്നപിടിക്കുന്നു.പിന്നാലെ വെടിയൊച്ച,ഒന്നല്ല ,പലവട്ടം ആയാൾ വെടിവച്ചു.കടയിൽ ആസമയത്ത് അമ്മയും മക്കളും ഭർത്താവും ഭർത്താവിന്റെ സോഹോദരനും ജോലിക്കാരുമെല്ലാം ഉണ്ടായിരുന്നു.ഞങ്ങളെല്ലാം കടയിൽ നിന്നും ഇറങ്ങി ഓടിയതിനാലാണ്‌
ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്”സൗമ്യ പറഞ്ഞു.

സൗമ്യ

മൂലമറ്റത്ത് അശോക ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തറവാട് ഫുട്‌കോർട്ട് നടത്തിപ്പുകാരിൽ ഒരാളാണ് സൗമ്യ.

രാത്രി ഫിലിപ്പും മറ്റൊരാളും ഫുട്‌കോർട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.പൊറോട്ടയും ബീഫുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്.ബീഫ് തീർന്നെന്നും പൊറോട്ടയും സാമ്പാറും നൽകാമെന്നും പറഞ്ഞു.ഇത് ഫിലിപ്പിന് അത്ര രസിച്ചില്ല.ഇയാൾ പുറത്ത്് ബൈക്കിലിരുന്ന് അസഭ്യം പറയാൻ തുടങ്ങി.

ഈ സമയം മക്കളും ഭർത്തൃമാതാവും മറ്റും സ്ഥാപനത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിച്ചിരുന്നവർ ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ പാഴ്‌സൽ വാങ്ങാനെത്തിയ ഒരാളുമായി ഫിലിപ്പ് തർക്കത്തിലേർപ്പെട്ടു.ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായി.

ഇതിന് പിന്നാലെയാണ് കാണിച്ചുതരാം എന്ന് പറഞ്ഞ് ഫിലിപ്പ് സ്‌കൂട്ടറിൽ മടങ്ങിയതും തിരിച്ച് കാറിലെത്തി ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തതും.കാർ ഇരപ്പിച്ച് ,റോഡിൽ വട്ടം കറക്കി ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അയാൾ മടങ്ങിയത്.ഇതിന് ശേഷമുള്ള സംഭവപരമ്പരകളെക്കുറിച്ച് കേട്ടുള്ള അറിവ് മാത്രമാണുള്ളത് .സൗമ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

അറക്കുളം സ്വദേശിയായ ബിനീഷും സൗമ്യയും കുടുബാംഗങ്ങളും ചേർന്നാണ് ഫുട്‌കോർട്ട് നടത്തുന്നത്.മൂലമറ്റത്ത് ശനിയാഴ്ച രാത്രി വെടിവയ്പ്പ് ഉണ്ടാവുന്നതിനും ഇതെത്തുടർന്ന് സ്വകാര്യബസ്സ് ജീവനക്കാരൻ മരണപ്പെടുന്നതിനും കാരണമായത് ഈ ഫുട്‌കോർട്ടിൽ ഭക്ഷണത്തെചൊല്ലിയുണ്ടായ തർക്കമാണെന്നാണ് വ്യക്തമായിട്ടുള്ളത്.

ഭീതി വിട്ടൊഴിയാതെ മൂലമറ്റം

മൂലമറ്റം മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26)ശനിയാഴ്ച രാത്രി 10 മണിയോടടുത്ത് ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തത്.ഇതിന് പിന്നാലെ സമീപത്തെ ഏ കെ ജി ജംഗ്ഷനിലുണ്ടായ വെടിവയ്പ്പിലാണ് കീരിത്തോട് പാട്ടത്തിൽ സാബു-വൽസല ദമ്പതികളുടെ മകനും സ്വകാര്യബസ്സ് ജീവനക്കാരനുമായ സനൽ സാബു(34)മരണപ്പെട്ടത്.

സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികത്സയിലാണ്.സംഭവത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ ഇപ്പോഴും മുക്തരായിട്ടില്ല.

രാത്രി ഫിലിപ്പും ബന്ധുവും ചേർന്ന് ഫുട്‌കോർട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.പൊറോട്ടയും ബീഫുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്.ബീഫ് തീർന്നെന്നും പൊറോട്ടയും സാമ്പാറും നൽകാമെന്നും സൗമ്യ അറിയിച്ചു.ഇത് ഫിലിപ്പിന് അത്ര രസിച്ചില്ല.ഇയാൾ പുറത്ത്് ബൈക്കിലിരുന്ന അസഭ്യം പറയാൻ തുടങ്ങി.

ഈ സമയം സൗമ്യയുടെ മക്കളും ഭർത്തൃമാതാവും മറ്റും സ്ഥാപനത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിച്ചിരുന്നവർ ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ പാഴ്‌സൽ വാങ്ങാനെത്തിയ ഒരാളുമായി ഫിലിപ്പ് തർക്കത്തിലേർപ്പെട്ടു.ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായി.

ഇതിന് പിന്നാലെയാണ് കാണിച്ചുതരാം എന്ന് പറഞ്ഞ് ഫിലിപ്പ് സ്‌കൂട്ടറിൽ മടങ്ങിയതും തിരിച്ച് കാറിലെത്തി ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തതും.കാർ ഇരപ്പിച്ച് ,റോഡിൽ വട്ടം കറക്കി ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവിടെ നിന്നും മടങ്ങിയ ഫിലിപ്പ് നേരെ മൂലമറ്റത്തെ വീട്ടിലേക്കാണ് മടങ്ങിയത്.ഇതറിഞ്ഞ് ഈ സമയം സ്ഥാപനത്തിൽ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടിക്കൂടിയവരും ചേർന്ന ഫിലിപ്പിന്റെ വീട്ടിലെത്തി.

ഇതോടെ കാറുമായി ഇയാൾ പുറത്തേയ്ക്ക് പാഞ്ഞു.പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു. ഇടയ്ക്ക് വഴിയിൽ പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ വെടിയുതിർത്തു.ഇതിന് ശേഷമാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സനലിനും പ്രതീപിനും നേരെ ഫിലിപ്പ് വെടിവച്ചത്.കഴുത്തിൽ വെടിയേറ്റ സനൽ തൽക്ഷണം മരണപ്പെട്ടു.വെടിവയ്പ്പിന് ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് മുട്ടത്തുനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു.

കാഞ്ഞാൽ പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.ഇന്നലെ തെളിവെടുപ്പിന് ശേഷം ഫിലിപ്പിനെ കോടതയിൽ ഹാജരാക്കി ,റിമാന്റു ചെയ്തു.തോക്ക് 2014 -ൽ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പു പണിക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി വാങ്ങിയതാണെന്ന് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിട്ടുണ്ട്.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തു.

ഇസ്രയേലിൽ കഴിഞ്ഞ മേയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ സഹോദരപുത്രനാണ് ഫിലിപ്പിന്റെ വെടിയേറ്റ് മരണപ്പെട്ട സനൽ. സ്വകാര്യ ബസ് കണ്ടക്ടറായ സനലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒന്നര സെന്റ് ഭൂമിയിലെ പഴയ വീടു മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം.പിതാവ് സാബു രോഗബാധിതനായി ഏറെ നാളായി കിടപ്പിലാണ്. ഒരു വർഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിലായിരുന്നു ജോലി.

 

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: