M4 Malayalam
Connect with us

Local News

പ്ലാന്‍ഫണ്ട് വിനിയോഗം;ആന്റണി ജോണ്‍ എം എല്‍ എ പല്ലാരിമംഗലം പഞ്ചായത്തിനെ അനുമോദിച്ചു

Published

on

കോതമംഗലം; പ്ലാന്‍ഫണ്ട് വിനിയോഗത്തില്‍ എറണാകുളം ജില്ലയില്‍ ഒന്നാമതും, സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്തുമെത്തിയ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും എം എല്‍ എ ആന്റണി ജോണ്‍ ആദരിച്ചു

1978 ല്‍ രൂപീകൃതമായ പല്ലാരിമംഗലം പഞ്ചായത്തിന്റെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഇങ്ങനെ ഒരു നേട്ടത്തിന് അര്‍ഹരായത്.

പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ എം എല്‍ എ ആന്റണി ജോണ്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ഷാളണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുള്‍ കരിം, സീനത്ത് മൈതീന്‍, റിയാസ് തുരുത്തേല്‍, നസിയ ഷെമീര്‍, എ എ രമണന്‍, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീന്‍, അസിസ്റ്റന്റ് സെക്രട്ടറി വി ആര്‍ മനോജ്, പ്ലാന്‍ ക്ലാര്‍ക്ക് ടി ടി പ്രദീപ്, എം എം ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

1 / 1

Local News

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published

on

By

ആലപ്പുഴ ; പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അമ്ബലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് വന്നു. ആശുപത്രിയില്‍ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തില്‍ കലാശിച്ചു.

 

പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.

 

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനല്‍ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്.

ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയിരുന്നു. രണ്ടു ദിവസം മുമ്ബ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

1 / 1

Continue Reading

Local News

പത്തനാപുരത്ത് വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞ നിലയിൽ

Published

on

By

കൊല്ലം ; പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്.

21 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Trending

error: