M4 Malayalam
Connect with us

News

ഓഫ് റോഡ് സഫാരിയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ; മറയൂരില്‍ 32 കേസുകള്‍,ലൈസന്‍സ് റദ്ദാക്കാനും നീക്കം

Published

on

മറയൂര്‍ ; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനധികൃതമായി നടന്നുവരുന്ന ഓഫ് റോഡ് സഫാരികള്‍ക്കെതിരെയും അപകടസാധ്യത സൃഷിടിയ്ക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് ,വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിനെരെയും കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്.

കഴിഞ്ഞ ദിവസം മറയൂര്‍ മേഖലയില്‍ നടത്തിയ വാഹന പരിശോധനയില്‍ മോട്ടര്‍ വാഹന വകുപ്പ് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതില്‍ അപകടകര
മാകും വിധം വാഹനമോടിച്ച് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെയുള്ള കേസും ഉള്‍പ്പെട്ടിട്ടുണ്ട്.ഈ കേസില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വകാര്യ വാഹനത്തില്‍,മഫ്തിയിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന്ക്കെത്തിയത്. ഒറ്റ ദിവസത്തെ പരിശോധനയില്‍ കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയായ മറയൂരില്‍ നിന്നുമാത്രം ഇത്രയും കേസുകള്‍ രജിസറ്റര്‍ ചെയ്തത് ഉദ്യോഗസ്ഥര്‍ ഗ്ൗരവത്തോടെയാണ് കാണുന്നത്.

വിനോദ സഞ്ചാരികളെയും കൊണ്ട് മലമുകളിലേയ്ക്കുള്ള ഓഫ് റോഡ് യാത്ര അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധകള്‍ കര്‍ശനമാക്കിയിട്ടുള്ളത്.

വിവിധ കേസുകളിലായി വാഹനങ്ങളില്‍ ഉടമകളില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. മറയൂരില്‍ ട്രാഫിക് നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടാര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.

ഔദ്യോഗിക വാഹനം കണ്ടാല്‍ നടപടികളില്‍ നിന്നു രക്ഷപെടാന്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും പിടികൊടുക്കാതെയും ഉടമകളും ഡ്രൈവര്‍മാരും രക്ഷപെടുന്നതൊഴിവാക്കുന്നതിനായിരുന്നു സ്വകാര്യ വാഹനത്തില്‍ എത്തി , മഫ്തിയില്‍ പരിശോധന്ക്കിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറആയത്.

മറയൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മുരുകന്‍ മലയില്‍ ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ സവാരി നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്മെന്റിന്റെ ഭാഗമായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനില്‍ കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ ദീപു ആര്‍.നായര്‍, ജിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Latest news

ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്

Published

on

By

തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്

രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.

ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.

Continue Reading

Latest news

അങ്കമാലിയെ വിഴുങ്ങി ഗതാഗതക്കുരുക്ക്:വലഞ്ഞ് ജനം

Published

on

By

അങ്കമാലി: അങ്കമാലി ‌ടൗൺ മുതൽ അത്താണി വരെ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായതിന് പിന്നാലെ ജന ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് ആവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ദീർഘദൂര സർവീസുകളുള്ള യാത്രക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിലെ തിരക്ക് പാവപെട്ട വഴിയോര കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ബാധിച്ചു.

ട്രാഫിക് കമ്മിറ്റി വിളിച്ച് അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തി നിയമനടപടികൾ സ്വികരിക്കാനും, കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കി അധികൃതർ ഇടപെടണമെന്നും, ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം. ആവശ്യ ക്രമീകരണങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നും നടപടികൾ സ്വികരിക്കുന്നില്ല എന്നും പ്രേദേശവാസികൾ പറയുന്നു.

ഇലക്ഷൻ ദിവസം ഉച്ചക്ക് ശേഷം കാലടി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസുകൾ നടത്തിയിരുന്നത്. ഒരു പരുതിവരെ ഗതാഗതകുരുക്ക് കുറക്കാൻ ഇത് സഹായകരമായിരുന്നു എന്നും ,കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നും, അങ്കമാലി ടൗണിലെ ഗതാഗത കുരുക്കിന്റെ തുടക്കമായ അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ ഒട്ടെറെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

അതെസമയം തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്ന ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.

Continue Reading

Trending

error: