M4 Malayalam
Connect with us

Local News

കോടതിയിൽ വച്ച്‌ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; കാരപ്പുഴ സ്വദേശി അറസ്റ്റില്‍

Published

on

കോട്ടയം ; ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

കാരപ്പുഴ സ്വദേശി രമേശൻ ആണ് പൊലീസിനെ ആക്രമിച്ചത്. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ജയനാണ് പരുക്കേറ്റത്. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി പിന്നീട് ജഡ്‌ജിയുടെ ചേംബറില്‍ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി. വൈകിട്ട് വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്.

ഇതോടെ മറ്റ് പൊലീസുകാർ കൂടെയത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest news

മാറമ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published

on

By

പെരുമ്പാവൂർ: മാറാപ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡിഷ സ്വദേശി സുരാജ് ബുറയാണ് പിടിയിലായത്.

എറണാകുളം റൂറൽ എസ്.പി വൈഭവ്‌ സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.ഒഡിഷയിൽ നിന്നും കനം കുറച്ച് പ്രത്യക പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപനക്കായി എത്തിച്ചത്.

ട്രെയിൻ മാർഗം ആലുവയിൽ ഇറങ്ങിയ ഇയാൾ പെരുമ്പാവൂരിലേക്ക് പോകുബോൾ പിടിയിലാകുകയായിരുന്നു. പോലീസ് മേൽ നടപടികൾ സ്വികരിച്ചുവരുന്നു.

Continue Reading

Latest news

സമരം ചെയ്തവരെ പിരിച്ചുവിട്ടു:എയർ ഇന്ത്യ‍ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലേബർ കമ്മിഷണർ

Published

on

By

ന്യൂഡൽഹി: അവധിയെടുത്തത് ബോധപൂർവമാണെന്ന് ചൂണ്ടിക്കാട്ടി സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ‍ എക്സ്‌പ്രസ്. അപ്രതീക്ഷിത പണിമുടക്ക് ആയിരക്കണക്കിന് യാത്രക്കാരെ പ്രയാസത്തിലാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം തൊഴിൽ നിയമത്തിൽ ചട്ടലംഘനം നടന്നു എന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ മാനേജ്മെന്റിനെതീരെ ലേബർ കമ്മിഷണർ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നു. ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലാണ് വിമർശനം ഉയർത്തിയത്.

ജീവനക്കാരുടെ പരാതികൾ ശെരിയാണെന്നും നിയമലംഘനം നടന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയതോടൊപ്പം അനുനയ  ശ്രമങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ആരെയും നിയോഗിച്ചില്ല എന്നും കമ്മീഷൻ പറഞ്ഞു.

നടപടി പിൻവലിക്കണമെങ്കിൽ ജീവനക്കാർ ഇന്ന് 4 മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് മാനേജ്‌മന്റിൻ്റെ തിരുമാനം. പിന്നാലെ ഇന്ന് 2 മണിക്കാണ് ജീവനക്കാരുമായുള്ള ചർച്ച തിരുമാനിച്ചിരിക്കുന്നത് .

യാത്രകൾ പിൻവലിച്ചതിന് പിന്നാലെ നിരവധി യാത്രക്കാരാണ് വിദേശത്തെത്താതെ കുടുങ്ങിക്കിടക്കുന്നത്.

Continue Reading

Local News

ഹൈറേഞ്ചിലേയ്ക്കുള്ള വിനോദയാത്ര ; ദുരന്തം ഒഴിവാക്കാനുള്ള വഴികൾ, കളക്ടരുടെ മുന്നറിയിപ്പ്

Published

on

By

ഇടുക്കി ; അവധിക്കാലമാണ് ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം! ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ് സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടിരിക്കുന്നു.

അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ച് കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.

കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ ” സൈറ്റ് ഡിസ്റ്റൻസ് ” (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവർ മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് “സൈറ്റ് ഡിസ്റ്റൻസ്” എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

” സൈറ്റ് ഡിസ്റ്റൻസ്” കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ “സൈറ്റ് ഡിസ്റ്റൻസ്” വളരെ കുറവുമായിരിക്കും.

” സൈറ്റ് സിസ്റ്റൻസ്” കുറഞ്ഞ റോഡിൽ ഡ്രൈവർക്ക്

1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.

2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല

3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.

4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.

ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?

1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2. ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).

3.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.

4. റോഡ് സൈൻസ് ശ്രദ്ധിക്കുക

5. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.

6. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.

7. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക

8. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.

9. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.

10. അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.

11. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.

12. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക

13. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക

14. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം. യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാവട്ടെ…

ശുഭയാത്ര നേരുന്നു.

 

 

Continue Reading

Latest news

പെണ്‍കുട്ടികള്‍ പിറന്നത് ഒറ്റ പ്രസവത്തില്‍, മൂവര്‍ക്കും ഫുള്‍ എ പ്ലസ്;സന്തോഷത്തിന്റെ നിറവില്‍ വാളാച്ചിറയും തട്ടായത്ത് വീടും

Published

on

By

കോതമംഗലം; ഒറ്റപ്രസവത്തില്‍ പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്.ആഹ്‌ളാത്തിന്റെ നിറവില്‍ മാതാപിതാക്കളും നാട്ടുകാരും.

നെല്ലിമറ്റം വാളാച്ചിറ തട്ടായത്ത് (മൂലയില്‍)വീട്ടില്‍ സിദ്ധിഖ് – ഖദീജ ദമ്പതികളുടെ പെണ്‍മക്കളായ അഫ്ര ഷഹാന , ഫാത്തിമ ഷെറിന്‍, ആയിഷ മെഹറിന്‍ എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ എസ് എസ് എല്‍ സി ഫലം പുറത്തുവന്നതിന് പിന്നാലെ മാതാപിതാക്കള്‍ മധുരം നല്‍കി മക്കളെ അഭിനന്ദിച്ചു.

അനുമോദനം അറിയിച്ചുകൊണ്ടുള്ള മൊബൈല്‍ വിളികള്‍ക്ക് ഇനിയും ശമനമായിട്ടില്ല.ജനപ്രതിനിധികളും അയല്‍വാസികളും നാട്ടുകാരും സഹോദരിമാരെ നേരിട്ടെത്തി അഭിനന്ദിക്കുന്നതും തുടരുന്നു.

എല്‍കെജി ,യൂകെജി ക്ലാസുകളില്‍ വാളാച്ചിറ എല്‍.പി. സ്‌കൂളിലും എല്‍ പി ക്ലാസുകളില്‍ കുടമണ്ടയിലെ സ്‌കൂളിലും യു പി ക്ലാസുകളില്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിലുമാണ് (കുത്തുകുഴി)ഇവര്‍ പഠിച്ചത്.

എട്ടാം ക്ലാസ് മുതല്‍ മൂവരും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. പിതാവ് സിദ്ദിഖ് പ്രവാസിയാണ് സഹോദരന്‍ ജാസിം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

Latest news

സിനിമ നിർമ്മാതാവെന്ന വ്യാജേന പെൺകുട്ടികളെ വീഡിയോകോളിൽ വിളിച്ച് വസ്ത്രം മാറുന്ന ദൃശ്യം പകർത്തി;യുവാവ് അറസ്റ്റിൽ

Published

on

By

കായംകുളം; സിനിമ നിർമ്മാമാതവ് എന്ന് വിശ്വസിപ്പിച്ച് അധ്യാപകരിൽ നിന്നും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ സ്വന്തമാക്കി.പിന്നാലെ പെൺകുട്ടികളെ വീഡിയോ കോളിൽ വിളിച്ച് വസ്ത്രം മാറുന്ന രംഗം അഭിനയിപ്പിക്കൽ.ചതിവ് മനസിലാക്കി പ്രതികരിച്ചപ്പോൾ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷിണി.കൊല്ലം ശക്തി കുളങ്ങര സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുണ്ടയ്ക്കൽ വൈ നഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസി(36)നെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആദ്യം സാധാരണ പോലെ ഏതെങ്കിലും ദൃശ്യം അഭിനയിപ്പിക്കും.ഇത് നന്നായിട്ടുണ്ടെന്ന് പറഞ്ഞ്് അഭിനന്ദിയ്ക്കും.പിന്നീടാണ് വസ്ത്രം മാറുന്ന രംഗം അഭിനയിക്കാൻ നിർദ്ദേശിക്കുക.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ചതിവിൽപ്പെട്ടെന്ന് മനസിലാക്കി,പെൺകുട്ടികളിൽ ചിലർ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തി.

തുടർന്നാണ് പോലീസിൽ പരാതി എത്തുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

 

Continue Reading

Trending

error: