M4 Malayalam
Connect with us

Latest news

കള്ളാട് കൊലപാതകം; ഊഹാപോഹങ്ങൾ പലവിധം, കഴമ്പില്ലന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്,തള്ളാനും കൊള്ളാനുമാവാതെ നാട്ടുകാർ

Published

on

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചേലാട് കള്ളാട് ചെങ്ങമാനാട്ട് ഏല്യാസിന്റെ ഭാര്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്നത് ഊഹാപോഹങ്ങൾ മാത്രമെന്ന് പോലീസ്.

വിവര ശേഖരണത്തിനായി നിരവധി പേരെ വിളിപ്പിയ്ക്കുന്നുണ്ടെന്നും മൊഴിയെടുക്കൽ തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിൽ പോലീസിൽ ലഭിയ്ക്കുന്ന വിവരം.

സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇതിനുപിന്നാലെ മേഖലയിൽ ഇവർ തന്നെയായിരിക്കാം കൊല നടത്തിയതെന്ന തരത്തിൽ പ്രചാരണം ശക്തമായി.രണ്ട് ദിവസം തുടർച്ചയായി ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

പിന്നീട് നാട്ടുകാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായുള്ള വിവരവും പുറത്തുവന്നു.ഇവർ കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാവും എന്നും മറ്റുമുള്ള വിവരവും പിന്നാലെ പ്രചരിച്ചു.ഇത്തരത്തിൽ മാധ്യമ വാർത്തയും പുറത്തുവന്നിരുന്നു.

ഇന്നലെ രാവിലെ എം4മലയാളം പ്രതിനിധി പോലീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളിൽ കഴമ്പില്ലന്നും അന്വേഷണം പുരോഗമിയ്ക്കുന്നു എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാൻ കഴിയു എന്നുമായിരുന്നു കോതമംഗലം സി ഐ യുടെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യുന്നുണ്ട് എന്നുള്ളത് വാസ്തവമാണെന്നാണ് അറിയുന്നത്.ഇവർ കൊലപാതം നടത്തിയോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ പര്യപ്തമായ തെളിവ് ഇനിയും പോലീന് ലഭിച്ചിട്ടില്ല.

ഇവരിൽ ഒരാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.ഇയാൾ പറയുന്ന കാര്യങ്ങൾ പോലീസ് അപ്പപ്പോൾ അന്വേഷിച്ച് സ്ഥിരീകരിയ്ക്കുണ്ടെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥരീകരിയ്ക്കാൻ കഴിയുന്നവിവരങ്ങൾ രാത്രി വൈകിയും ലഭിച്ചിട്ടില്ലന്നാണ് സൂചന.

ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം.

സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ 12 സെന്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോരുകയായിരുന്നു.

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.ആഭരണം തട്ടിയെടുക്കുന്നതിനായിരിക്കാം സാറാമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

 

Latest news

സിനിമ നിർമ്മാതാവെന്ന വ്യാജേന പെൺകുട്ടികളെ വീഡിയോകോളിൽ വിളിച്ച് വസ്ത്രം മാറുന്ന ദൃശ്യം പകർത്തി;യുവാവ് അറസ്റ്റിൽ

Published

on

By

കായംകുളം; സിനിമ നിർമ്മാമാതവ് എന്ന് വിശ്വസിപ്പിച്ച് അധ്യാപകരിൽ നിന്നും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ സ്വന്തമാക്കി.പിന്നാലെ പെൺകുട്ടികളെ വീഡിയോ കോളിൽ വിളിച്ച് വസ്ത്രം മാറുന്ന രംഗം അഭിനയിപ്പിക്കൽ.ചതിവ് മനസിലാക്കി പ്രതികരിച്ചപ്പോൾ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷിണി.കൊല്ലം ശക്തി കുളങ്ങര സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുണ്ടയ്ക്കൽ വൈ നഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസി(36)നെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആദ്യം സാധാരണ പോലെ ഏതെങ്കിലും ദൃശ്യം അഭിനയിപ്പിക്കും.ഇത് നന്നായിട്ടുണ്ടെന്ന് പറഞ്ഞ്് അഭിനന്ദിയ്ക്കും.പിന്നീടാണ് വസ്ത്രം മാറുന്ന രംഗം അഭിനയിക്കാൻ നിർദ്ദേശിക്കുക.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ചതിവിൽപ്പെട്ടെന്ന് മനസിലാക്കി,പെൺകുട്ടികളിൽ ചിലർ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തി.

തുടർന്നാണ് പോലീസിൽ പരാതി എത്തുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

ടാങ്കർ ലോറി ടാങ്കര്‍ ലോറി അപകടം: ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ,വാഹനങ്ങൾ മറിഞ്ഞ് ഒട്ടെറെ പേർക്ക് പരിക്ക്‌

Published

on

By

കണ്ണൂർ: പഴയങ്ങാടി എരിപുരം കയറ്റത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ഗതാഗതം തടസ്സപെട്ടു. ലോറിക്ക് പിന്നാലെ വന്ന ഒട്ടെറെ ഇരുചക്ര വാഹനങ്ങള്‍
തെന്നി അപകടത്തിൽപ്പെട്ട്‌ ,  നിരവധി പേർക്ക് പരിക്കേറ്റു.

എണ്ണ അരക്കിലോ മീറ്റർ ദൂരത്തോളം റോഡിൽ ഒളിച്ചിറങ്ങിയതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസിന് ഏറെ നേരം വന്ന വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട സാഹചര്യമായിരുന്നു.

പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുക്കാരും , പഴയങ്ങാടി പൊലീസും ഏഴാം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനും ചേർന്നാണ് ഗതാഗതം പുനർസ്ഥാപിച്ചത്.

Continue Reading

Latest news

മുന്നറിയിപ്പ് നൽകിയില്ല: റദ്ദാക്കിയത് 70 വിമാനങ്ങൾ, കാരണം മിന്നൽ പണിമുടക്ക്

Published

on

By

കൊച്ചി: കേരളത്തിൽ നിന്നുള്ള എയർഇന്ത്യ  വിമാനങ്ങൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ 70  സർവീസ്സ് റദ്ദാക്കി.ജീവനക്കാരുടെ മിന്നൽ പണിമുടക്കിന് പിന്നാലെയാണ് വിമാനങ്ങൾ റദ്ദാക്കിയത്.

എഴുപതോളം രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളാണ് ഇതെ തുടർന്ന് മുടങ്ങിയത്.
നൽകുന്ന ശമ്പളം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ക്യാബിൻ ക്രൂവിൽ ഉള്ളവർ അവധിയിൽ പ്രവേശിച്ചത്. ആഭ്യന്തര സർവീസുകളും മുടങ്ങിയ പശ്ചാത്തലത്തിൽ നൂറുകണക്കിന് യാത്രക്കാരെ അത് ആശങ്കയിലാക്കി.

മുന്നറിയിപ്പില്ലാതെ അധികൃതർ വിമാനങ്ങൾ റദ്ദാക്കിയത് ജോലി ആവശ്യങ്ങളടക്കം വിദേശത്തെത്തേണ്ടവരെയും നൂറുകണക്കിന് കുടുബങ്ങളെയും ബാധിച്ചു.പലരും ബോർഡിങ് പാസ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മണിക്കൂറുകളോളമാണ് യാത്രക്കായി വിമാനത്താവളത്തിൽ ചിലവഴിച്ചത്.

ദൂര ദേശങ്ങളിൽ നിന്ന് പോലും യാത ചെയ്യാനെത്തിയവരെയും പണിമുടക്ക് വലിയ രീതിയിൽ ബാധിച്ചു. യാത്ര മുടങ്ങിയതിന്റെ കാരണവും അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പിന്നീട് യാത്രക്കാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നുമാണ് അധികൃതരുടെ ഭാഗത്തുനിന്ന് വരുന്ന വിശദീകരണം.

പിന്നാലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കിയതായിട്ടാണ് സൂചന

Continue Reading

Trending

error: