M4 Malayalam
Connect with us

Latest news

കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്

Published

on

കോതമംഗലം ; ചേലാട് കളളാട് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം പ്രതിസന്ധിയിൽ.

തെളിവുകളുടെ അഭാവമാണ് പ്രധാനമായും പോലീസ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കള്ളാട് ചെങ്ങമനാട്ട് എല്യാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.

തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം , സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ12 സെൻ്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോവുകയായിരുന്നു..

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമീപവാസിയായ ടാപ്പിംഗ് തൊഴിലാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും അറിയുന്നു.

മരുമകൾ വീട്ടിലെത്തിയപ്പോഴാണ് സാറാമ്മയെ അനക്കമറ്റ നിലയിൽ വീട്ടിലെ ഡൈനിംഗ് ടേബിളിന് സമീപം കണ്ടെത്തിയത്. മുറിയിൽ മഞ്ഞപ്പൊടി വിതറിയിരുന്നു..

ആഭരണത്തിനായിട്ടായിരിക്കാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും അന്വേഷണം പുരോഗമിക്കുകയാ ണെന്നും പോലീസ് അറിയിച്ചു.

Latest news

ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം കണ്ടെത്തി: വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമെന്ന് വനപാലകർ

Published

on

By

പാലക്കാട്: കഞ്ചിക്കോട് വനമേഖലയിൽ മനുഷ്യന്റെ അസ്ഥികൂട അവശിഷ്ട്ടങ്ങൾ കണ്ടെത്തി.

ഉമനികുളം ഭാഗത്ത് നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. പിന്നാലെ ഇവിടെ ആന, ചെന്നായ, തുടങ്ങിയ വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമാണെന്നും വനം വകുപ്പ് വ്യക്തമാക്കി.

പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി. അസ്ഥികൂടം പുരുഷന്റെതാണോ സ്ത്രീയുടെതാണോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.

കസബ പോലീസ്  അവശിട്ടങ്ങൾ പാലക്കാട് ജില്ലാ ആശുപത്രയിലേക്ക് മാറ്റി.

Continue Reading

Latest news

മാറമ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published

on

By

പെരുമ്പാവൂർ: മാറാപ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡിഷ സ്വദേശി സുരാജ് ബുറയാണ് പിടിയിലായത്.

എറണാകുളം റൂറൽ എസ്.പി വൈഭവ്‌ സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.ഒഡിഷയിൽ നിന്നും കനം കുറച്ച് പ്രത്യക പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപനക്കായി എത്തിച്ചത്.

ട്രെയിൻ മാർഗം ആലുവയിൽ ഇറങ്ങിയ ഇയാൾ പെരുമ്പാവൂരിലേക്ക് പോകുബോൾ പിടിയിലാകുകയായിരുന്നു. പോലീസ് മേൽ നടപടികൾ സ്വികരിച്ചുവരുന്നു.

Continue Reading

Latest news

സമരം ചെയ്തവരെ പിരിച്ചുവിട്ടു:എയർ ഇന്ത്യ‍ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലേബർ കമ്മിഷണർ

Published

on

By

ന്യൂഡൽഹി: അവധിയെടുത്തത് ബോധപൂർവമാണെന്ന് ചൂണ്ടിക്കാട്ടി സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ‍ എക്സ്‌പ്രസ്. അപ്രതീക്ഷിത പണിമുടക്ക് ആയിരക്കണക്കിന് യാത്രക്കാരെ പ്രയാസത്തിലാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം തൊഴിൽ നിയമത്തിൽ ചട്ടലംഘനം നടന്നു എന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ മാനേജ്മെന്റിനെതീരെ ലേബർ കമ്മിഷണർ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നു. ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലാണ് വിമർശനം ഉയർത്തിയത്.

ജീവനക്കാരുടെ പരാതികൾ ശെരിയാണെന്നും നിയമലംഘനം നടന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയതോടൊപ്പം അനുനയ  ശ്രമങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ആരെയും നിയോഗിച്ചില്ല എന്നും കമ്മീഷൻ പറഞ്ഞു.

നടപടി പിൻവലിക്കണമെങ്കിൽ ജീവനക്കാർ ഇന്ന് 4 മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് മാനേജ്‌മന്റിൻ്റെ തിരുമാനം. പിന്നാലെ ഇന്ന് 2 മണിക്കാണ് ജീവനക്കാരുമായുള്ള ചർച്ച തിരുമാനിച്ചിരിക്കുന്നത് .

യാത്രകൾ പിൻവലിച്ചതിന് പിന്നാലെ നിരവധി യാത്രക്കാരാണ് വിദേശത്തെത്താതെ കുടുങ്ങിക്കിടക്കുന്നത്.

Continue Reading

Latest news

പെണ്‍കുട്ടികള്‍ പിറന്നത് ഒറ്റ പ്രസവത്തില്‍, മൂവര്‍ക്കും ഫുള്‍ എ പ്ലസ്;സന്തോഷത്തിന്റെ നിറവില്‍ വാളാച്ചിറയും തട്ടായത്ത് വീടും

Published

on

By

കോതമംഗലം; ഒറ്റപ്രസവത്തില്‍ പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്.ആഹ്‌ളാത്തിന്റെ നിറവില്‍ മാതാപിതാക്കളും നാട്ടുകാരും.

നെല്ലിമറ്റം വാളാച്ചിറ തട്ടായത്ത് (മൂലയില്‍)വീട്ടില്‍ സിദ്ധിഖ് – ഖദീജ ദമ്പതികളുടെ പെണ്‍മക്കളായ അഫ്ര ഷഹാന , ഫാത്തിമ ഷെറിന്‍, ആയിഷ മെഹറിന്‍ എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ എസ് എസ് എല്‍ സി ഫലം പുറത്തുവന്നതിന് പിന്നാലെ മാതാപിതാക്കള്‍ മധുരം നല്‍കി മക്കളെ അഭിനന്ദിച്ചു.

അനുമോദനം അറിയിച്ചുകൊണ്ടുള്ള മൊബൈല്‍ വിളികള്‍ക്ക് ഇനിയും ശമനമായിട്ടില്ല.ജനപ്രതിനിധികളും അയല്‍വാസികളും നാട്ടുകാരും സഹോദരിമാരെ നേരിട്ടെത്തി അഭിനന്ദിക്കുന്നതും തുടരുന്നു.

എല്‍കെജി ,യൂകെജി ക്ലാസുകളില്‍ വാളാച്ചിറ എല്‍.പി. സ്‌കൂളിലും എല്‍ പി ക്ലാസുകളില്‍ കുടമണ്ടയിലെ സ്‌കൂളിലും യു പി ക്ലാസുകളില്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിലുമാണ് (കുത്തുകുഴി)ഇവര്‍ പഠിച്ചത്.

എട്ടാം ക്ലാസ് മുതല്‍ മൂവരും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. പിതാവ് സിദ്ദിഖ് പ്രവാസിയാണ് സഹോദരന്‍ ജാസിം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

Latest news

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

Published

on

By

തിരുവനന്തപുരം ; പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.

പ്ലസ് ടു ഫലം പരിശോധിക്കാൻ

www.keralaresults.nic.in ,

www.prd.kerala.gov.in,

www.result.kerala.gov.in,

www.examresults.kerala.gov.in,

www.results.kite.kerala.gov.in

ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

 

വിഎച്ച്‌എസ്‌ഇ ഫലം

www.keralaresults.nic.in,

www.vhse.kerala.gov.in,

www.results.kite.kerala.gov.in ,

www.prd.kerala.gov.in ,

www.results.kerala.nic.in

ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.

4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്ബുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.

Continue Reading

Trending

error: