M4 Malayalam
Connect with us

Local News

കോതമംഗലം കളളാട് വയോധികയുടെ കൊലപാതകം ; കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

കോതമംഗലം ; ചേലാട് കളളാട് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കള്ളാട് ചെങ്ങമനാട്ട് എല്യാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.

തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം , രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ12 സെൻ്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തി.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി. തിരിച്ചുേ പോവുകയായിരുന്നു..

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..

ഇന്നലെ ഉച്ച കടിഞ്ഞ് മൂന്നുമണിക്കു ശേഷം മരുമകൾ വീട്ടിലെത്തിയപ്പോഴാണ് സാറാമ്മയെ

അനക്കമറ്റ നിലയിൽ വീട്ടിലെ ഡൈനിംഗ് ടേബിളിന് സമീപം കണ്ടെത്തിയത്. മുറിയിൽ മഞ്ഞപ്പൊടി വിതറിയിരുന്നു..

ആഭരണത്തിനായിട്ടായിരിക്കാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

Local News

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published

on

By

കൊച്ചി ; പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കലൂർ സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്.

ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തില്‍ നിന്നുള്ള ഏഴംഗ സംഘം രാവിലെയാണ് ബീച്ചിലെത്തിയത്. കുളിക്കാനായി കടലിലിറങ്ങിയപ്പോള്‍ അഭിഷേക് അപകടത്തില്‍പ്പെട്ടു.

തുടർന്ന് ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇതിനിടയിലാണ് ആല്‍ബിൻ, മിലൻ എന്നീ യുവാക്കളും അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെയും കരയ്‌ക്ക് കയറ്റി, ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.

കടല്‍ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച്‌ ഒരു നോട്ടീസ് ബോർഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

Continue Reading

Local News

കനത്ത മഴയിൽ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു ; 10 പേർക്ക് പരിക്ക്

Published

on

By

കൊച്ചി ; കനത്ത മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. ഇതില്‍ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്.

മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകള്‍ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ നിർമല കോളജ് കവല ഭാഗത്താണ് അപകടം.

വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയില്‍ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിർ ദിശയില്‍ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറില്‍ കരുനാഗപ്പള്ളിയിലുള്ള ദാമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.

Continue Reading

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Local News

ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി

Published

on

By

കോതമംഗലം:കവളങ്ങാട് പല്ലാരിമംഗലം ദേശീയ വായനശാലയും അടിവാട് ഹീറോ യങ്സ് ക്ലബും സംയുക്തമായി ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി. അടിവാട് മാലിക് ദീനാർ ഗ്രൗണ്ടിൽ നടന്ന പരിപാടി ഗോൾ അടിച്ച് പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പി.ആർ.ഒ, കെ.കെ ബിജു ഉദ്ഘാടനം ചെയ്തു.

ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷനായി. ചടങ്ങിൽ ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് ഹക്കീം മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് മൻസൂർ, ട്രഷറർ റമീസ് ബഷീർ, ദേശീയ വായനശാല സെക്രട്ടറി എം എം ബഷീർ, എഎസ്ഐ വി സി സജി, റിനു കുര്യൻ എന്നിവർ സംസാരിച്ചു.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Trending

error: