M4 Malayalam
Connect with us

Latest news

സ്വയരക്ഷയ്ക്ക് പ്രാധാന്യം,സ്ത്രീകൾക്കും അവസരം;അവധിക്കാല കരാട്ടെ പരിശീലന പഠന ക്യാമ്പ് ഏപ്രിൽ 3 ന് ആരംഭിയ്ക്കും

Published

on

കോതമംഗലം:റോട്ടറി ക്ലബ്ബ് ഓഫ് കോതമംഗലവും റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ ഏപ്രിൽ,മെയ് മാസങ്ങളിലെ അവധിക്കാലത്ത് സ്‌പോർട്‌സ് കരാട്ടെയുടെ പരിശീലന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2024ഏപ്രിൽ 3 മുതൽ മെയ് 31 വരെ കോതമംഗലം റോട്ടറി ഭവനിലാണ് ക്യാമ്പ് നടക്കുക.20 ക്ലാസ്സുകൾ കൊണ്ട് തീരുന്ന ഒരു പരിശീലന പദ്ധതിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വളർന്നുവരുന്ന കുട്ടികൾക്കായി കരാട്ടെയുടെ അടിസ്ഥാന വിദ്യകളും, സ്വയരക്ഷക്കായുള്ള പ്രതിരോധ മുറകളും ഉൾക്കൊള്ളിച്ചുള്ള സിലബസ് ആണ് പരിശീലിപ്പിക്കുന്നത്.

സ്ത്രീകൾക്ക് മാത്രമായി വനിത പരിശീലകരുടെ നേതൃത്വത്തിൽ പ്രത്യേക ബാച്ചും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള 5 വയസ്സ് മുതൽ 17 വരെയുള്ള ആൺ, പെൺ കുട്ടികളും, സ്ത്രീകൾക്കും ക്യാമ്പിൽ പങ്കെടുക്കാം.

താൽപര്യമുള്ളവർ മാർച്ച് 31 നകം 9447759180, 9847722859 എന്നി നമ്പറുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറയിച്ചു.

 

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Latest news

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്‌ഫോടക വസ്ത്തുവിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് അപകടം.

തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.

ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.

Continue Reading

Latest news

രോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ: കേസെടുത്ത് പോലീസ്

Published

on

By

കൊച്ചി:ത്രിപ്പൂണിത്തുറയിൽ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പരാതി.ഏരൂരിൽ വാടകക്ക് താമസിച്ചിരുന്ന അജിത്താണ് അച്ഛനായ ഷൺമുഖനെ(70) ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

10 മാസമായി ഇവർ വാടകക്കാണ് താമസിച്ചിരുന്നത്. ഇതുമായി ബന്ധപെട്ട് വീട്ടുടമയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.വഴക്ക് രൂക്ഷമായ സാഹചര്യത്തിൽ പരിഹരിക്കാൻ വീട്ടുടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നീട് “2 ദിവസങ്ങൾക്കുളിൽ ഒഴിയാം” എന്ന് ഉറപ്പുനൽകിയാണ് ഇവർ വീട്ടുടമയെ മടക്കിയയച്ചത്.ഷൺമുഖന്റെ മകനായ അജിത്തിനെ പോലീസ് ബെന്ധപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഷൺമുഖന് 2 പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവരെയും ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending

error: