M4 Malayalam
Connect with us

Local News

കാസര്‍കോട് സ്വകാര്യ ബസ് അപകടം ; 20 പേര്‍ക്ക് പരിക്ക്, ഡ്രൈവർ മരിച്ചു

Published

on

കാസര്‍കോട് ; മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് കാസർകോട് ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം.ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്‌സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ച്‌ ബസ് റോഡരികിലേക്ക് മാറ്റിയിട്ടു.

Local News

അനധികൃത മണൽവാരൽ സംഘം പിടിയിൽ

Published

on

By

പറവൂർ ; പുത്തൻവേലിക്കരയിൽ അനധികൃതമായി മണൽവാരൽ നടത്തിയ സംഘം പിടിയിൽ. 6 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. മണൽവാരിക്കൊണ്ടിരുന്ന പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൾ സലാം (62), ചാലക്കൽ വിതയത്തിൽ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്നാൻ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലം പറമ്പിൽ ജയാനന്ദൻ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവ പ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരെ പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ പിടികൂടിയത്. 14 ന് രാത്രി പത്തിന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. പോലീസ് പരിശോധിക്കാനെത്തിയത് കണ്ട് മണൽ വഞ്ചി തള്ളി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വള്ളത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. മണൽ വാരുവാൻ ഉപയോഗിച്ച ഉപകരങ്ങളും പിടിച്ചെടുത്തു.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽ ജോർജ്,എസ് ഐ മാരായ വിക്കി ജോസഫ് , ബിജു, ഹരിക്കുട്ടൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജ്,സുനിൽകുമാർ, ഷാരോ, ഷനോജ്,സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, പ്രശാന്ത്, പ്രവീൺ, അനിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

Continue Reading

Local News

2.75 കോടി രൂപ വാങ്ങി പറ്റിച്ചു; സിനിമാ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

Published

on

By

കൊച്ചി ; പ്രമുഖ സിനിമാ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. കോയംമ്പത്തൂര്‍
സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.

നെടുംമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെയാണ് കോയംമ്പത്തൂര്‍
പൊലീസ് ജോണിയെ കസ്റ്റഡിയിലെടുത്തത്.

Continue Reading

Latest news

“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും

Published

on

By

 

കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ്  “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്‌ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.

ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്‌നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.

 

Continue Reading

Latest news

ലഹരി മാഫിയ സംഘത്തിൻ്റെ വിളയാട്ടം ; പാസ്റ്റർക്ക് വെട്ടേറ്റു,വീടിന് നേരെയും ആക്രമണം

Published

on

By

തിരുവനന്തപുരം: വെള്ളറ കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ച് മൂന്നു പേർ അടങ്ങുന്ന ലഹരി സംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

കൂടാതെ കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും രാത്രി നടുറോഡിൽ മർദ്ദിച്ചു. പണം അപഹരിച്ച ശേഷം സമീപം ഉണ്ടായിരുന്ന വീടിൻറെ ജനറൽ ചില്ലുകൾ അടിച്ചു തകർക്കുകയും, വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്തു.

ബഹളം കേട്ട് വീട്ടിൽ നിന്നും പുറത്തുവന്ന വീട്ടുടമയും ഗുണ്ടാ സംഘത്തിൻറെ ഭീഷണിക്ക് ഇരയായി. “കേറി പോടാ” എന്ന് പറഞ്ഞ് അസഭ്യം പറയുകയും വഴങ്ങാത്തതിനെ തുടർന്ന് കത്തിയെടുക്കുകയും ചെയ്തതായി ഇയാളുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചെങ്കിലും
പോലീസ് സ്ഥലത്തെത്തിയത് വൈകിയാണെന്ന് ചിലർ ആരോപിച്ചു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആക്രമകളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Continue Reading

Local News

ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു

Published

on

By

കാസർകോട് ; വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങള്‍ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. വല്യച്ചൻ പുലർച്ചെ പശുവിനെ കറുക്കുന്നതിനായി പുറത്തിറങ്ങിയ സമയത്താണ് സംഭവമുണ്ടായതെന്നു സംശയിക്കുന്നു.

വല്യച്ചൻ തൊഴുത്തിലേക്ക് പോയ സമയം വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് കാതിലെ ആഭരണങ്ങള്‍ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് കുട്ടി വിവരം പറയുകയായിരുന്നു.

തുടർന്ന് ഇവർ കുഞ്ഞിനെ സ്വന്തം വീട്ടിലെത്തിച്ചു. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി.ബി. ജോയി സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.

Continue Reading

Trending

error: