M4 Malayalam
Connect with us

Uncategorized

കിഡ്‌നി വിറ്റപ്പോള്‍ 9 ലക്ഷം കിട്ടി,പണം തീര്‍ന്നപ്പോള്‍ ഉറ്റവര്‍ കൈവിട്ടു; സംരക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസിനെ സമീപിച്ചു

Published

on

ഇടുക്കി;കിഡ്‌നി വിറ്റ് 9 ലക്ഷം കിട്ടിയെന്നും പണം പലവഴിക്ക് ചിലവായെന്നും വെളിപ്പെടുത്തല്‍.നിലിവല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലന്നും സംരക്ഷണം ലഭ്യമാക്കണമെന്നും ആവശ്യം.

ഇടുക്കി കാഞ്ഞാര്‍ അറക്കുളം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു വിചിത്ര ആവശ്യം ഉള്‍ക്കൊള്ളുന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

മൂന്നുമാസം മുമ്പ് കിഡ്‌നി വിറ്റെന്നും 9 ലക്ഷം രൂപ കിട്ടിയെന്നും സ്വര്‍ണ്ണവും വാഹനവും വാങ്ങിയും വീട് പണിതും മറ്റും പണം ചിലവഴിച്ചെന്നും ഈ സമയത്തെല്ലാം ഉറ്റവര്‍ ഒപ്പുമുണ്ടായിരുന്നെന്നും പണം തീര്‍ന്നതോടെ എല്ലാവരും തന്നെ കൈവിട്ടെന്നും ഇപ്പോള്‍ മരുന്നിനും ഭക്ഷണത്തിനും പോലും പണം ഇല്ലാത്ത അവസ്ഥയിലാണെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു.

ഉറ്റവരില്‍ നിന്നും തനിക്ക് സംരക്ഷണം ലഭ്യമാക്കണം എന്നാണ് പരാതിയിലെ മുഖ്യആവശ്യം.കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി പോലീസ് വിഷയം ചര്‍ച്ചചെയ്‌തെന്നും സംരക്ഷണം നല്‍കാമെന്ന ഉറപ്പില്‍ പരാതിയില്‍ നടപടി അവസാനിപ്പിച്ചെന്നുമാണ് സൂചന.

പരാതിയിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മേഖലയില്‍ അവയവ വില്‍പ്പന വ്യാപകമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിരുന്നില്ല.

കിഡ്‌നി ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തിയതെന്ന് പോലീസിനെ സമീപിച്ചയാള്‍ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

പെരുമ്പാവൂരിൽ ലോഡ്ജിൽ അനാശാസ്യം ; മാനേജരും ഇതരസംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ

Published

on

By

പെരുമ്പാവൂർ ; അനാശാസ്യം, പെരുമ്പാവൂരിൽ ലോഡ്ജ് മാനേജരും ഇതരസംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ. ഒഡീഷ രാധോ സ്വദേശി രഞ്ജിത്ത് റൗട്ട് (22), മൂർഷിദാബാദ് സ്വദേശി റജിബുൽ മുല്ല (32) മാനേജർ കൂവപ്പടി ഐമുറി പറമ്പി ജയിംസ് (51) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇതരസംസ്ഥാനത്തൊഴിലാളിയാണ് ഇരയായ യുവതി . അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 16 ന് വൈകീട്ട് നാലരയോടെയായിരുന്നു പരിശോധന. മാനേജരുടെ അറിവോടെയായിരുന്നു അനാശാസ്യ പ്രവർത്തനം നടന്നിരുന്നത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശത്താൽ കഴിഞ്ഞ ഒരു മാസമായി പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക പരിശോധനയാണ് നടന്ന് വരുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് എന്നിവ പിടികൂടി. മയക്കുമരന്ന്, പരസ്യ മദ്യപാനം, അനാശാസ്യം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ് , സബ് ഇൻസ്പെക്ടർ ഒ എ രാധാകൃഷ്ണൻ ,അസി.സബ് ഇൻസ്പെക്ടർമാരായ പി.എഅബ്ദുൽ മനാഫ് ,ബാലാമണി, സീനിയർ സി പി ഒ മാരായ ടി എൻ മനോജ് കുമാർ ,ടി.എഅഫ്സൽ സി.പി. ഒമാരായബിനീഷ് ചന്ദ്രൻ , ബെന്നി ഐസക് ,ഷഹന തുടങ്ങിയവരായിരുന്നു റെയ്ഡിൽ പങ്കെടുത്തവർ. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

പോളിങ് കണക്ക് വൈകരുത് ; ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച്‌ സുപ്രീം കോടതി

Published

on

By

ന്യൂ ഡൽഹി ; ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് കണക്കുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്.

സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് സുപ്രീം കോടതി മേയ് 24-ന് വീണ്ടും പരിഗണിക്കും.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയില്‍ ; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു

Published

on

By

പട്ന ; മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം സ്വകാര്യ സ്‌കൂള്‍ ആക്രമിച്ചു.സ്‌കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്നാണ് നാട്ടുകാരും വീട്ടുകാരും കുഞ്ഞിനെ തിരഞ്ഞത്. കുഞ്ഞിനെ തിരഞ്ഞ് സ്കൂള്‍ അധികൃതർ വ്യക്തമായ ഉത്തരം നല്‍കാത്തതിനെ തുടർന്ന് സംശയമുയരുകയും തിരച്ചില്‍ ഊർജിതമാക്കുകയും ചെയ്തു.

തുടർന്ന് സ്‌കൂള്‍ പരിസരത്ത് ഡ്രെയിനേജ് ഗട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പട്ന എസ് പി ചന്ദ്രപ്രകാശ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി സ്കൂളില്‍ പ്രവേശിക്കുന്നത് കാണാം.

എന്നാല്‍, സ്കൂളില്‍ നിന്ന് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ കുടുംബവും സമുദായവും സ്കൂളിന് നീതിയാവശ്യപ്പെട്ട് തെരുവിലിറങ്ങി. സ്കൂളിന്റെ പലഭാഗത്തും തീയി‌ടുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സ്കൂളിലേക്കുള്ള റോഡും പ്രതിഷേധക്കാർ തടഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ; പിടിയിലായത് പ്രതി രാഹുലിന്റെ ഉറ്റസുഹൃത്ത്

Published

on

By

കോഴിക്കോട് ; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ രാഹുല്‍ പി. ഗോപാലിന്റെ സുഹൃത്തായ രാജേഷിന് ജാമ്യം.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ജാമ്യം അനുവദിച്ചത്. കേസിലെ നാലാം പ്രതിയാണ് രാജേഷ്.

ബെംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനിടെ കേസ് അന്വേക്ഷിക്കുന്ന ഫറോക്ക് എ.സി.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഐപിസി 212 ആണ് പ്രതിക്കെതിരെ ചുമത്തിയത്. ജാമ്യം നല്‍കാവുന്ന കേസ് ആയിരുന്നിട്ടും 14 ദിവസം റിമാൻ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

ഇത് നിയമ വിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഹർജി ഫയല്‍ ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേഷ് വ്യക്തമാക്കി.

പാർലമെൻ്റ് പാസാക്കിയ നിയമ പ്രകാരം ഐപിസി 212 ന് ജാമ്യം നല്‍കാവുന്നതാണ്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥൻ റിമാൻഡ് ആവശ്യപ്പെട്ടത് മറ്റാരെയോ തൃപ്തിപെടുത്താനാണെന്നും അഭിഭാഷകൻ ആരോപിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനം ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published

on

By

തിരുവനന്തപുരം ; ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം.

പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച്‌ ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘കിണറുകള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.

ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കും. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും.’ മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്ബ് അറിയിക്കണമെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

‘കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്‌ത്രോതസുകള്‍ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാല്‍ അവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ സെക്കന്ററി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ ആറാഴ്ച വിശ്രമിക്കണം.

അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്ബയിന്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി പ്രതിരോധം ശക്തമാക്കിയിരുന്നു.

ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.’ മഴക്കാലം വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: