M4 Malayalam
Connect with us

Film News

പുതിയ പാന്റും ഷര്‍ട്ടും കൂളിംങ് ഗ്ലാസുമൊക്കെ റെഡിയാക്കിയിരുന്നു,മുണ്ടും ഷര്‍ട്ടും ധരിച്ചത് വീഡിയോ കണ്ടതിനാല്‍-വേദിയില്‍ “ലാളിത്യ”ത്തിന്റെ രഹസ്യം പങ്കിട്ട് മമ്മൂട്ടി

Published

on

കൊല്ലം;വിവേചനങ്ങളില്ലാത്ത പലതരം കലകളുടെ സമ്മേളനമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്നും ഇതു തുടരണമെന്നും നടന്‍ മമ്മൂട്ടി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ കണ്ണൂരിന് സ്വര്‍ണ്ണകപ്പ് സമ്മാനിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എന്നെപ്പോരാള്‍ക്ക് ഈ പരിപാടിയില്‍ എന്തകാര്യം എന്നാണ് യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത്. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്ന് മന്ത്രി പറഞ്ഞു. ഞാനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കാഴ്ചയിലേ അങ്ങനെയുള്ളൂ, എനിക്കു വയസ്സ് പത്തുതൊണ്ണൂറായി.

എന്തായാലും വരാമെന്ന് തീരുമാനിച്ച,് പുതിയ ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ ഒരുക്കിവച്ചു.അപ്പോഴാണ് ഒരു വിഡിയോ കണ്ടത്.മമ്മൂട്ടി ഏത് ഉടുപ്പിട്ടിട്ടാവും ഇവിടെ വരികയെന്നാണ് അതില്‍ ചോദിക്കുന്നത്.

മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാകും വരികയെന്ന്് പറയുന്നതും കേട്ടു. അതുപ്രകാരമാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നത്.മൈക്കിന് മുന്നില്‍ നിന്നും അല്‍പ്പം മാറി ,സദസിനെ വേഷം കാണിച്ച് അദ്ദേഹം വ്യക്തമാക്കി.

”ഇത്ര വലിയ ജനക്കൂട്ടം കാണുമ്പോള്‍ പരിഭ്രമമുണ്ട്. വാക്കുകള്‍ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതാണ് അതിലൊന്ന്. മഴ പെയ്യുന്നതിനുള്ള സാധ്യതയാണ് മറ്റൊന്ന്.

പെട്ടെന്നു മഴ പെയ്താല്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയുമുണ്ട്.ഞാന്‍ പഠിച്ച കാലത്തെ സ്‌കൂളല്ല ഇപ്പോള്‍. അന്ന് പത്താം ക്ലാസ്സ് വരെയേ സ്‌കൂളുള്ളൂ.

ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെയുണ്ട്. കലാപരിപാടികളിലെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ് എന്നോര്‍ക്കണം. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉല്‍ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ കലാപാരമ്പര്യം തുടരുന്നതിനുള്ള പദ്ധതിക്ക് സാമ്പത്തികം തടസ്സമാകില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക അടുത്ത വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും മാനുവല്‍ പുതുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

വട്ടപ്പാട്ടില്‍ മത്സരിച്ച് മടങ്ങുമ്പോള്‍ അപകടം പറ്റിയ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50,000 രൂപയുടെ ധനസഹായവും മന്ത്രി പ്രഖ്യാപിച്ചു.കലോത്സവത്തിന് ഭക്ഷണം തയാറാക്കിയ പഴയിടം മോഹനന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവരെ ആദരിച്ചു.

മന്ത്രിമാരായ സജി ചെറിയാന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി, എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി. വിഷ്ണുനാഥ്, പി.എസ്. സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ എന്‍.ദേവിദാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

5 ദിവസം നീണ്ട കലാമാമാങ്കത്തില്‍ 24 വേദികളിലെ 239 ഇനങ്ങളിലായി 12,217 കുട്ടികളാണു മത്സരിച്ചത്.സമാപന ചടങ്ങുകള്‍ വീക്ഷിക്കാന്‍ വന്‍ജനക്കൂട്ടവും എത്തിയിരുന്നു.

 

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Film News

ലോക്ക് n ലോൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

Published

on

By


കൊച്ചി ; യുവസംവിധായകൻ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന “ലോക്ക് n ലോൽ”(Lock & Lol) എന്ന ഹ്രസ്വചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

Love story(Short film),Who the unknown(Web series) നു ശേഷം 5d എന്റർടൈൻമെന്റ്ന്റെ ബാനറിൽ റിലീസ് ചെയ്യുന്ന അടുത്ത ചിത്രമാണ് lock n lol. ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ഷോർട് ഫിലിം.

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

Continue Reading

Film News

90 കോടി പിന്നിട്ട് ‘വര്‍ഷങ്ങള്‍ക്കു ശേഷം’

Published

on

By

കൊച്ചി ; വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചെത്തിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ 50 കോടി ക്ലബില്‍ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്.അടുത്ത 100 കോടിയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ചിത്രം ആഗോളതലത്തില്‍ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളില്‍ 100 കോടി ക്ലബ്ബില്‍ പടം എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ 21.31% ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.

മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസന്‍ സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Continue Reading

Trending

error: