M4 Malayalam
Connect with us

News

യു ഡി എഫ് ദുര്‍ഭരണം ; കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്

Published

on

 

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും, സ്വജന പക്ഷപാത നിലപാടുകളിലും പ്രതിഷേധിച്ച് ഈ മാസം 12-ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍.

സ്വന്തം വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന ബോര്‍ഡ് വെച്ച് ഉപയോഗിക്കുന്നു,സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഡ്രൈവറെ സ്വന്തം വാഹനത്തിന്റെ ഡ്രൈവറാക്കുന്നു,സ്വന്തം വാഹനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് ഇന്ധനം നിറക്കുന്നു തുടങ്ങി ചട്ടവിരുദ്ധവും സര്‍ക്കാര്‍ഫണ്ട് ദുര്‍വിനയോഗം ചെയ്യുന്നതുമായ നിരവധി പ്രവര്‍ത്തനങ്ങളാണ്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നടത്തിവരുന്നതെന്നും ഇതിനെതിരെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് സമിതിയുടെയോ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെയോ അംഗീകാരമില്ലാതെ പ്രസിഡന്റ് ചട്ട ലംഘനം നടത്തി സ്വന്തം തീരുമാനപ്രകാരം പണം വിനയോഗിയ്ക്കുന്നതായും നേതാക്കള്‍ ആരോപിച്ചു.

കോതമംഗലം എ കെ ജി ഭവന് മുന്നില്‍ നിന്നും 12-ന് രാവിലെ 10-ന് ബഹുജന മാര്‍ച്ച് ആരംഭിക്കും.സി പി ഐ എം ജില്ല സെക്രട്ടിയേറ്റ് അംഗം ആര്‍ അനില്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ.എ. ജോയി , പി.ടി. ബെന്നി, എം.കെ.രാമചന്ദ്രന്‍ (സി.പി.ഐ), മനോജ് ഗോപി (ജനതാദള്‍). ബാബു പോള്‍ (ജനാതിപത്യ കേരള കോണ്‍ഗ്രസ് ) ഷാജി പീച്ചക്കര (കേരള കോണ്‍ഗ്രസ് – സ്‌ക്കറിയ) , എല്‍.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി എം കണ്ണന്‍, ആഷ ജയിംസ് , കെ.കെ.ഗോപി,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്തംഗവുമായ അനു വിജയനാഥ്, എം.എ.മുഹമ്മദ്, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖലകമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനം,മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ,   മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Local News

എൽ-എഫിൽ നവീകരിച്ച ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം

Published

on

By

അങ്കമാലി ;  അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ വർധന പരിഗണിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നൽകാവുന്ന നൂതന സംവിധാനങ്ങൾ സജ്ജീകരിച്ച് നവീകരിച്ച എമർജൻസി വിഭാഗം – (ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ്) സെൻറ് അൽഫോൻസാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി,ഫാ.പോൾസൺ പെരേപ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് , നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, മെഡിക്കൽ ഓഫീസർമാരായ ഡോ.ജോൺ നോബിൾ തോമസ് , ഡോ.എൽസി, ഡോ.പി.ജെ.തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോഷി തോമസ്, സിസ്റ്റർ അൽഫോൻസാ എന്നിവർ സംബന്ധിച്ചു.

ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടാണ് നവീകരിച്ച എമർജൻസി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.

വിഷം ഉള്ളിൽ ചെല്ലുന്ന അവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മുതൽ, പാമ്പുകടി, കണ്ണിനേൽക്കുന്ന പരിക്കുകൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ ചികിൽസിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ മുറികളും, മൈനർ ഓപ്പറേഷൻ തിയറ്ററും, എക്സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികൾ, പ്രത്യേക ഫാർമസി, കൗൺസിലിങ് റൂം, എന്നിവയ്ക്കുപുറമെ 30 രോഗീ സൗഹൃദ കിടക്കകൾ ആഗോളനിലവാരത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Trending

error: