M4 Malayalam
Connect with us

News

ഭാര്യമാരെ വച്ചുമാറും , ചിലപ്പോള്‍ വില്‍ക്കും; “കപ്പിള്‍ മീറ്റ് കേരള” അംഗങ്ങളില്‍ രതി വൈകൃതങ്ങളുടെ അടിമകളും

Published

on

കോട്ടയം: കപ്പിള്‍ മീറ്റ് കേരള ആപ്പിനെ കുറച്ച് പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരവരങ്ങള്‍.
ഭാര്യമാരെ അന്യപുരുഷന്മാര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ വിടുകയും ഇതുവഴി സാമ്പത്തീക നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ആപ്പിന്റെ പിന്നിലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ഇതിനകം 6 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 26 കാരിയുടെ പരാതിയിലാണ് കറുകച്ചാല്‍ പോലീസ് 6 പേരെ അറസ്റ്റുചെയ്തിട്ടുള്ളത്.കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന.
വിവിധ ജില്ലകളില്‍ നിന്നും ദമ്പതിമാര്‍ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ഭര്‍ത്താക്കന്മാരുടെ നിര്‍ബന്ധത്തിനും ഭീഷിണിയ്ക്കും വഴങ്ങിയാണ് ഭാര്യമാര്‍ അന്യപുരുഷന്മാരുടെ കിടപ്പറകളിലെത്തുന്നതെന്നാണ് പരാതിക്കാരി പോലീസിനെ അറിയിച്ചിട്ടുള്ളത്.

ദമ്പതികള്‍ ഒരുമിച്ചാണ് എത്തുന്നതെങ്കില്‍ പരസ്പരം ഭാര്യമാരെ കൈമാറി ഭര്‍ത്താക്കന്മാര്‍ ലൈംഗീക വേഴ്ച നടത്തി സംതൃപ്തിയോടെ മടങ്ങും.ഒരു ഭാഗത്ത് ഭാര്യയെ കൊണ്ടുവരാതെ ഭര്‍ത്താമാത്രമാണ് എത്തുന്നതെങ്കില്‍ ഇപ്പുറത്ത് ഭാര്യയെ വിട്ടുനല്‍കുന്ന ഭര്‍ത്താവ് ഇയാളില്‍ നിന്നും പണം വാങ്ങും.

ഭാര്യമാരെ കാഴ്ചവച്ച് പതിനായിരങ്ങള്‍ വരെ സമ്പാദിയ്ക്കുന്ന ഭര്‍ത്താകന്മാരുണ്ടെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തലില്‍ നിന്നും പോലീസ് ലഭിച്ച വിവരം.
ഗുരുതരമായ മനോനില വൈകല്യമുള്ളവരായിരിക്കാം ഈ കൂട്ടായ്ക്കുപിന്നിലെന്ന് പരക്കെ സംശയം ഉയര്‍ന്നിട്ടുണ്ട്.

മാതൃകയായ കേരളീയ സംസ്‌കാര സങ്കല്‍പ്പങ്ങളെ പാടെ മാറ്റിമറിയ്ക്കുന്നതാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തന രീതിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഭര്‍ത്താവിന്റെ നിരന്തര ശല്യത്താല്‍ ഗതികെട്ടാണ് യുവതി ആപ്പിനെക്കുറിച്ച് ഒരു ബ്ലോഗറോട് തുറന്നുപറയാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ഇയാളുടെ പിന്‍തുണിയില്‍ യുവതി പോലീസിനെ സമീപിച്ച് പരാതി സമര്‍പ്പിയ്ക്കുകയായിരുന്നു.സി ഐ റിച്ചാര്‍ഡ് വര്‍ഗീസിന്റെ സന്ദര്‍ഭോജിതമായ ഇടപെടലാണ് പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായതമായത്.

ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. യുവതിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ നമ്പരുകളുടെയും അടിസ്ഥാനത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് സംഘം ഒരേസമയം അന്വേഷണത്തിനു പുറപ്പെട്ടു.

സൈബര്‍ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥലങ്ങളില്‍ പൊലീസ് സംഘം എത്തിയത്.

സംഭവത്തില്‍ പരാതിയുണ്ടെങ്കില്‍ മാത്രമെ കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം എത്താന്‍ സാധ്യതയുള്ള എന്നാണ് പോലീസ് നല്‍കുന്ന സൂചന.ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.

 

1 / 1

Latest news

എ.ഐ ക്യാമറ: കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തി

Published

on

By

തിരുവനന്തപുരം: എഐ ക്യാമറകൾ വഴി മോട്ടോര്‍വാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസ് അയക്കുന്നത് നിർത്തിയത് എന്നാണ് കെൽട്രോണിന്റെ വാദം.

തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാൻ അയക്കുന്നുണ്ടെങ്കിലും ആരും പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല.
ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങളാണ് ക്യാമറയിൽ കണ്ടെത്തിയതെങ്കിലും 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനങ്ങൾ കുറച്ച് നിയമലംഘകരിൽ നിന്നും പണം ഈടാക്കി കരാറുകാരന് നൽകുക  എന്നതായിരുന്നു ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാൽ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ജൂണ്‍ 5ന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 4 മുതൽ 5 ലക്ഷംവരെയായി അത് കുടുകയും ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷമായി കവിയുകയും ചെയ്തു.

പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രണിന് നൽകിയ കരാറിൽ പറയുന്നത്.
പിന്നാലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറെ അറിയിച്ച്, നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തിയത്.ഇ-ചെല്ലാൻ അയച്ചിട്ടും പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഇത് വഴിയുള്ള  പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

1 / 1

Continue Reading

Latest news

മതരഹിത കുടുംബ സംഗമം നാളെ

Published

on

By

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എന്‍ ആര്‍ സിയുടെ ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള  മതരഹിത കുടുംബ സംഗമം നാളെ  കോഴിക്കോട് നടക്കും.

കോഴിക്കോട് ഈസ്റ്റിഹില്‍ ആര്‍ട്ട് ഗ്യാലറി ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 2ന് തുടങ്ങുന്ന പരിപാടി,  പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ച് സംസാരിക്കും. ഗര്‍ഭധാരണവും, ആധുനിക വൈദ്യശാസ്ത്രവും എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ വി കെ ശിവദാസന്‍ സംസാരിക്കും. ജോഷ്ന കുറ്റിപ്പുറമാണ് ഡോക്ടറുമായി സംവദിക്കുന്നത്.

തുടര്‍ന്ന് “മതം വിട്ട സ്ത്രീകള്‍ സംസാരിക്കട്ടെ ”  എന്ന സെഷനില്‍ ജാമിദ ടീച്ചര്‍, മരിയ കിരണ്‍, സോയ എന്നിവര്‍ സംസാരിക്കും.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരരെയാണ് ആദരിക്കുന്നത്.

തുടര്‍ന്ന് “അന്യായവൈകല്യങ്ങള്‍ ” എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമത്തോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം റിജു- 9645006727, അബ്ദുല്‍ നാസര്‍-9645927860

1 / 1

Continue Reading

Latest news

കുടുംബത്തിലെ 5 പേരെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചതായി പരാതി: ആക്രമണം വിവാഹാലോചന നിരസിച്ചതിന് പിന്നാലെ

Published

on

By

ആലപ്പുഴ: ചെന്നിത്തലയില്‍ വീട്ടില്‍ക്കയറി ഒരു കുടുംബത്തിലെ 5 പേരെ വെട്ടിപ്പരിക്കെൽപ്പിച്ചതായി പരാതി. വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യം തീർക്കാനാണ് യുവാവ് ആക്രമിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

കാരാഴ്മ സ്വദേശി മൂശ്ശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരീ ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്.സംഭവമായി ബന്ധപ്പെട്ട് രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

റാഷുദ്ദീന്റെ മകള്‍ സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ സ്വഭാവം മോശമാണെന്ന് മനസ്സിലാക്കിയ സജിന വിവാഹാലോചനയിൽ നിന്നും പിന്മാറുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ രാത്രി റാഷുദ്ദീന്റെ വീട്ടിലെത്തിയ രഞ്ജിത്ത് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി കാട്ടി ഭീക്ഷണി മുഴക്കുകയും തുടര്‍ന്ന് വീടിന്റെ പുറത്ത് വന്ന സജ്‌നയെ ഇയാള്‍ ആദ്യം വെട്ടി വിഴ്ത്തുകയുമായിരുന്നു. സജ്‌നയുടെ നിലവിളികേട്ട് വന്ന മറ്റുള്ളവരെയും ഇയാൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

പരിക്കേറ്റ റാഷുദ്ദീന്റെയും മകള്‍ സജ്‌നയുടെയും നില ഗുരുതരമായി തുടരുകയാണ്.

1 / 1

Continue Reading

Latest news

കുട്ടികളുടെ അശ്ലീല വീഡിയോകൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്: ഇല്ലെങ്കിൽ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതിയുടെ മുന്നറിയിപ്പ്

Published

on

By

ന്യൂഡല്‍ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാത്ത സാഹചര്യത്തിലും കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്സില്‍ ലഭിച്ചാൽ അവ ഉടൻ ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട വിധിക്കെതിരായ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്താൽ പോക്‌സോ നിയമപ്രകാരവും ഐ.ടി. നിയമ പ്രകാരവും കുറ്റകരമാകില്ലെന്നും ഈ വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്തശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ.ടി. ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാകുകയുള്ളൂ എന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

1 / 1

Continue Reading

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Trending

error: