M4 Malayalam
Connect with us

Latest news

ക്രിസ്തുമസ് ആഘോഷം; മാര്‍ത്തോമ ചെറിയ പള്ളിയുടെ വിളംമ്പര റാലി നാളെ, നഗരത്തില്‍ പാപ്പാക്കൂട്ടം ഇറങ്ങും

Published

on

കോതമംഗലം;ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ക്രിസ്തുമസ് വിളംബര റാലി ( ടൗണ്‍ കരോള്‍) നാളെ നടക്കും.

ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് സംഘടിപ്പിച്ചിട്ടുള്ള റാലിയില്‍ നൂറുകണക്കിന് ക്രിസ്തുമസ് പാപ്പാമാരും നിശ്ചല ദൃശ്യങ്ങളും ഉണ്ടാവുമെന്ന് സംഘാടകര്‍ അറയിച്ചു.

വൈകിട്ട് 4.30 ന് തങ്കളം ജംഗ്ഷനില്‍ കോതമംലം എം .എല്‍ .എ .ആന്റണി ജോണ്‍ കരോള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.റാലിക്ക് കോതമംഗലം ഗാന്ധി സ്‌ക്വയറില്‍ കോതമംഗലം നഗരസഭ സ്വീകരണം നല്‍കും.

ഹൈറേഞ്ച് കവലയില്‍ വ്യാപാരി സമൂഹവും പള്ളിത്താഴത്ത് ഓട്ടോറിക്ഷാ തൊഴിലാളികളും റാലിക്ക് സ്വീകരണം നല്‍കും.കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷനില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വീകരണം കൂടി ഏറ്റുവാങ്ങിയാണ് റാലി തിരികെ പള്ളിയില്‍ എത്തിച്ചേരുക.തുടര്‍ന്ന്് സമാപന സമ്മേളനം നടക്കും.

മാര്‍ ബസേലിയോസ് നഗറില്‍ നടക്കുന്ന മത മൈത്രി ക്രിസ്തുമസ് സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍, കളവങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് , നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി , വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ , റാണിക്കുട്ടി ജോര്‍ജ്ജ്, റഷീദാ സലിം, കെ.കെ. ദാനി മറ്റ് മത സാമൂഹിക സാംസ്‌ക്കാരിക നേതാക്കാള്‍ പങ്കെടുക്കും.

മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍, സഹവികാരിമാരായ ഫാ.ജോസ് തച്ചയത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തില്‍, ഫാ.ബിജോ കാവാട്ട് , ഫാ. ബേസില്‍ ഇട്ടിയാണിയ്ക്കല്‍ പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരില്‍ , മതമൈത്രി സംരക്ഷണ സമിതി ചെയര്‍മാന്‍ എ.ജി.ജോര്‍ജ്ജ് , കണ്‍വീനര്‍ കെ.എ. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കും.

കോതമംഗലം മത മൈത്രി സംരക്ഷണ സമിതിക്കുപുറമേ കോതമംഗലത്തെ വ്യാപാരികളും, പൊതു സമൂഹവും , ഓട്ടോ റിക്ഷാ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ , വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍, ബസ് ഓണേഴ്‌സ് അസ്സോസിയേഷന്‍, ബസ് ഓപ്പറേറ്റേഴ്‌സ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം നഗരസഭ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്, പിണ്ടിമന ഗ്രാമ പഞ്ചായത്ത്, കീരംപാറ ഗ്രാമ പഞ്ചായത്ത്, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോതമഗലം മാര്‍ തോമ ചെറിയ പള്ളിയിലെ കുടുബ യൂണിറ്റുകള്‍, സണ്ടേസ്‌കൂളുകള്‍, മര്‍ത്തമറിയം വനിതാ സമാജം, മാര്‍ ബേസില്‍ യൂത്ത് അസ്സോസിയേഷന്‍ എന്നീ ഭക്തസംഘടനകളും ; എം ബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ്, മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ്, മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി, മാര്‍ ബസേലിയോസ് കോളേജ് ഓഫ് നഴ്‌സിംഗ് , മാര്‍ ബസേലിയോസ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് , മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , സെന്റ്.മേരീസ് പബ്ലിക് സ്‌കൂള്‍ എന്നീ പള്ളിവക സ്ഥാപനങ്ങളും ടൗണ്‍ കരോളില്‍ പങ്കെടുക്കും.

 

Latest news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍

Published

on

By

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ 

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.

Continue Reading

Latest news

കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം

Published

on

By

കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.

18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Continue Reading

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Latest news

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം; വിജയശതമാനം 99.9.തിരുവനന്തപുരം മുന്നിൽ

Published

on

By

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 99.9 വിജയ ശതമാനവുമായി തിരുവനന്തപുരം മുന്നിൽ

ആകെ .87.98 ആണ് വിജയശതമാനം. 98.47 ശതമാനവുമായി ചെന്നൈ രണ്ടാം സ്ഥാനവും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിലവിൽ ഡിജിലോക്കറിലും cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം അറിയാൻ സാധിക്കും. പത്താംക്ലാസ് പരീക്ഷഫലം ഇന്ന് വൈകിട്ടോടെ പ്രസിദ്ധികരിക്കു
മെന്നാണ് സൂചന.

Continue Reading

Latest news

ടി.ടി.ഇക്ക് നേരെ ആക്രമണം, മൂക്കിന് പരിക്ക്; യാത്രക്കാരൻ പിടിയിൽ

Published

on

By

കോഴിക്കോട്: റിസർവേഷൻ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യാത്രക്കാൻ ടിടിഇ യെ ആക്രമിച്ചു. മംഗലാപുരം,തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് ടി.ടി.ഇക്ക് നേരെ ആക്രമണം ഉണ്ടായത്. യാത്രക്കാരുടെ മുൻപിലിട്ടാണ് ടി.ടി.ഇയെ യാത്രക്കാരൻ മർദ്ദിച്ചത്.

മുക്കിന് ഇടിയേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണ ഷൊർണുരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സതേടി. തിരൂരിന് അടുത്ത് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണെന്ന് ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യ്ത ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടിടിഇയുടെ പരാതിയിൽ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.

Continue Reading

Trending

error: