M4 Malayalam
Connect with us

Latest news

നക്ഷത്ര ദീപങ്ങള്‍ മീഴി തുറന്നു; ക്രിസ്മസ് വിപണി സജീവം

Published

on

ഏബിള്‍ സി അലക്‌സ്

കോതമംഗലം : നക്ഷത്ര ദീപങ്ങള്‍ മിന്നി തിളങ്ങുന്നു.നാടെങ്ങും വര്‍ണ്ണ വിളക്കുകള്‍… ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിള്‍ ബെല്‍സ് ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കോതമംഗലത്തെ ക്രിസ്തുമസ് വിപണി ഉണര്‍ന്നു.

വില്‍പ്പനശാലകളില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും, ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് വില്പനകള്‍ തകൃതിയായി നടക്കുന്നു.

വര്‍ണ്ണ വിളക്കുകള്‍ കൊണ്ടും, ക്രിസ്തുമസ് ട്രീ കള്‍കൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

കഴിഞ്ഞ കുറച്ച് നാളുകളായി കോതമംഗലം ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്. പ്രളയ പേമാരിയും, കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല മുഴുവനായി കരകയറിയിട്ടില്ല.

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസവും വിപണിയില്‍ പ്രകടമാണ്.

 

 

Latest news

വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം: തയ്യാറാകാതെ പോലീസ്, മുഖ്യമന്ത്രിക്ക് പരാതിയുമായി നവവധുവിന്റെ കുടുംബം

Published

on

By

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുബം. വധശ്രമത്തിനുള്ള സാധ്യതകൾ നിലനിന്നിട്ടും മർദ്ദനത്തിന് മാത്രമാണ് കേസെടുത്തത് എന്നാണ് കുടുബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം .

ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായതെന്നും, മകളെ കൊലപ്പെടുത്താൻ ശ്രമിച്ച രാഹുലിനെ രക്ഷപെടുത്താൻ മാത്രമാണ് പോലീസ് ശ്രമിക്കുന്നത് എന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

ഈ മാസം 5നായിരുന്നു എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയുമായി പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുലിന്റെ വിവാഹം. 12ന് ‘അടുക്കള കാണൽ’ ചടങ്ങിനെത്തിയ കുടുംബാംഗങ്ങളോട് യുവതി മർദനമേറ്റ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

“കുളിമുറിയിൽ വീണു” എന്നാണ് ആദ്യം യുവതി പറഞ്ഞനിരുന്നത്. പിന്നീട് കുടുംബക്കാർ സംശയം പ്രകടിപ്പിച്ചതോടെയാണ് മർദ്ദനമേറ്റ കാര്യം വെളിപ്പെടുത്താൻ തയാറായത്. പിന്നാലെ യുവതിയുടെ ശരീരത്തിലെ പാടുകൾ കാണിച്ച് കുടുബം പന്തിരക്കാവ് പോലീസിൽ പരാതി നൽകി.

യുവതിയുടെ നെറ്റിയിലും തലയിലും ഭർത്താവ് രാഹുൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റി വലിച്ചതായും കുടുബം നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിൽ ഭർത്താവിന്റെ കുടുംബത്തിലുള്ളവർ സ്ഥിരം യുവതിയോട് പരതികൾ പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു.

അതേസമയം ഭർത്താവായിരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും രാഹുൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

Latest news

തൃശൂരില്‍ ‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവൻ

Published

on

By

തൃശ്ശൂർ ; ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാർട്ടി നടത്തി കൊലക്കേസ് പ്രതി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തിലൊരു റീല്‍ പുറത്തിറക്കിയത്. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് റീല്‍ ഒരുക്കിയത്.

അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്ബടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീല്‍ പുറത്തിറക്കിയിരിക്കുന്നത്.

ഈ പാർട്ടിയില്‍ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകള്‍ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാല്‍ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നല്‍കുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Latest news

ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നായി റിപ്പോർട്ട്‌ ; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

സംസ്ഥാനത്താകെ നടത്തിയ കോപ്പി‍യടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകള്‍ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണല്‍ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കാൻ തീരുമാനമായത്.

മാപ്പപേക്ഷ പരിഗണിച്ച്‌, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയില്‍ വിദ്യാർഥികള്‍ക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂള്‍ പ്രിൻസിപ്പല്‍മാർ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാൻ നേതൃത്വം നല്‍ണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തില്‍ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം: കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Published

on

By

പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്.

കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ ശ്രമിക്കവേ കാർ ഇടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Continue Reading

Trending

error: