M4 Malayalam
Connect with us

News

കാടിന്റെ മക്കൾക്ക് പഠനം ഓൺലൈനിൽ മാത്രം ; ഇടമലയാറിൽ സ്‌കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ

Published

on

കൊച്ചി:വനമേഖലയിലെ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായ പങ്കുവഹിയ്ക്കുന്ന ഇടമലയാർ ട്രൈബൽ യു പി സ്‌കൂളിൽ ക്ലാസ്സുകൾ ആരംഭിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ.

കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും തുറക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്്.ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ സ്‌കൂൾ പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും.തുടർന്ന് നാളെ മുതൽ ക്ലാസ്സുകളും ആരംഭിയ്ക്കും.

എന്നാൽ ഇടമലയാർ ട്രൈബൽ യു പി സ്‌കൂളിലെ കുട്ടികളെ ഇന്ന നടക്കുന്ന പ്രവേശനോത്സവത്തിലേയ്ക്ക് മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്.പരിപാടി കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഊരുകളിലേയ്ക്ക് മടങ്ങിപ്പോകാമെന്നും ക്ലാസ്സുകൾ എന്ന് ആരംഭിയ്ക്കുമെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടുള്ളത്.

കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം, വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചോട് എന്നി ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ സ്‌കൂളൾ പഠനം അനിശ്ചിതത്വത്തിലായിട്ടുള്ളത് .

കോവിഡ് പ്രതിസന്ധിയ്ക്കുശേഷം ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും തുറക്കുമ്പോൾ കോളനിവാസികളായ വിദ്യാർത്ഥികൾക്ക് തട്ടിയും മുട്ടിയുമുള്ള ഓൺലൈൻ പഠനം തുടരാനാണ് വിധി.

ഇടമയാർ പദ്ധതി പ്രദേശത്ത് ,വൈദ്യുതവകുപ്പിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ യു പി സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്.ഇവർക്കായി ഇവിടെ ട്രൈബൽ ഹോസ്റ്റലും പ്രവർത്തിച്ചുവന്നിരുന്നു.

ഇവിടെ താമസിച്ചാണ് ഇവർ സമീപത്തെ സ്‌കൂളിൽ പോയി വന്നിരുന്നത്.ചാലക്കുടിക്കടുത്ത് വനമേഖലയിൽ നിന്നും ഉരുൾപൊട്ടൽ ഭീഷിണിയെത്തുടർന്ന് സുരക്ഷിതമായ താമസൗകര്യം അന്വേഷിച്ചിറങ്ങിയ അറാക്കപ്പ് ആദവാസി കോളിനിവാസികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിൽ താമസിച്ചുവരുന്നത്.

തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭിയ്ക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്.ഇതാണ് കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യസം പ്രതിസന്ധിയിലാവാൻ പ്രധാനകാരണം.

മൊബൈൽ റെയിഞ്ച് കൃത്യമായി ലഭിയ്ക്കാത്തതിനാൽ കോളനികളിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ നേരാംവണ്ണം നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.റെയിഞ്ച് കിട്ടുന്നതിനായി മലമുകളിലും മരത്തിനുമുകളിലുമെല്ലാം കയററേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.

സ്‌കൂൾ തുറക്കുന്നതോടെ ഈ ദുരവസ്ഥിയ്ക്ക് പരിഹാരമാവുമെന്ന് കരുതിയിരുന്നപ്പോഴാണ് പുനരധിവാസപ്രശ്‌നത്തിൽ ഇടഞ്ഞ ആദിവാസി കുടുംബംഗങ്ങൾ ഹോസ്റ്റൽ വിട്ടൊഴിയാൻ തയ്യാറല്ലന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുന്നത്.

ആദിവാസി മേഖലകളിലും തീരദേശപ്രദേശങ്ങളിലും സ്‌കൂളുകളുടെ പ്രവർത്തനം കൃത്യാമായി നടക്കുന്നുണ്ടെന്നുറപ്പിയ്ക്കാൻ കളക്ടർമാരുടെ നേതത്വത്തിൽ നിരീക്ഷണം വേണമെന്ന്

സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ഇതെത്തുടർന്ന് ഈ മേഖലകളിലെ സ്‌കൂളുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.എന്നാൽ ഇടമലയാർ സ്‌കൂളിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പിലാവില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലന്നും സർക്കാരുമായി വിവിധതലത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മൂവാറ്റുപുഴ റ്റി ഡി ഒ അറിയിച്ചു.

ഓൺലൈൻ പഠനം തുടരാനാണ് ട്രൈബൽ വകുപ്പ് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുള്ളത്.ഹോസ്റ്റലിൽ താമസിയ്ക്കുന്ന കുട്ടികൾക്ക് ഭക്ഷണകാര്യങ്ങൾക്കായി 3000 രൂപയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഹോസ്റ്റലിൽ താമസമില്ലാത്തതിനാൽ ഈ തുക ഈ അദ്ധ്യേന വർഷം ആരംഭം മുതൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നുണ്ട്. റ്റി ഡി ഒ അറിയിച്ചു.

കോളനികളിൽ നിന്നും വിദ്യാർത്ഥികളോട് സ്‌കൂളിലെത്തണമെന്ന് അധ്യാപകർ കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം അറിയിപ്പ് നൽകിയിട്ടുണ്ട്.ഇതുപ്രകാരം കുറച്ചുകുട്ടികളെങ്കിലും ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ചടങ്ങുകൾ പൂർത്തിയായശേഷം കുടികളിലേയ്ക്ക് മടങ്ങാമെന്നാണ് കുട്ടികളുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇടമലയാർ ഡാമിനടുത്ത് വൈശാലി ഗുഹയ്ക്ക് സമീപം വനമേഖലയിൽ കുടിൽകെട്ടി താമസിയ്ക്കുന്നതിനാണ് അറാക്കപ്പ് കോളനിനിവാസികൾ ഊരുവിട്ടത്.

ഇവിടെ കുടിൽകെട്ടിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവിടെ ഇവർകെട്ടിയിരുന്ന കുടിലുകൾ പൊളിച്ചുമാറ്റി.ഇതോടെ കോളനിവാസികൾ കനത്തപ്രതിഷേധമുയർത്തി.
ഊരിലേയ്ക്ക് മടങ്ങണമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉഗ്രശാസനം വെറുതെയായി.സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ തങ്ങൾ ഒരടി പിന്നോട്ടില്ലന്നായിരുന്നു കോളനിവാസികളുടെ നിലപാട്.

തുടർന്ന് ഗത്യന്തരമില്ലാതെ വനംവകുപ്പ് അധികൃതർ സർക്കാർ വാഹനത്തിൽ കോളനിവാസികളെ ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലേയ്്ക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റൽ തുറക്കാതെ കോളനിവാസികളെ മുറ്റത്തുനിർത്തി പാഠം പഠിപ്പിയ്്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നിക്കം ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു.

പലകോണുകളിൽ നിന്നുള്ള സമ്മർദ്ധത്തെത്തുടർന്നാണ് രാത്രി വൈകി പൂട്ട് തുറന്ന് നൽകിയപ്പോഴാണ് കോളനിവാസികൾക്ക് ഹോസ്റ്റലിൽ പ്രവേശിയ്ക്കാനായത്.
ഇതാണ് ഇപ്പോൾ ഒരു കൂട്ടം ആദിവാസികുട്ടികളുടെ നേർവഴിയ്ക്കുള്ള വിദ്യാഭ്യസത്തിന് വിലങ്ങുതടിയായിത്തീർന്നിരിയ്ക്കുന്നത്.

1972-ലാണ് ഇടമലയാറിൽ സ്‌കൂൾപ്രവർത്തനം ആരംഭിയ്ക്കുന്നത്.ഡാം നിർമ്മാണത്തിനെത്തിയിരുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യസത്തിന് മുൻഗണനൽകിയാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്.

Latest news

കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി

Published

on

By

കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ  ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.

 

Continue Reading

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Trending

error: