Politics
ലോക്കൽകമ്മറ്റി വിഭജനം റദ്ദാക്കി

പാലക്കാട്: വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മിറ്റി വിഭജനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് റദ്ദാക്കി.
എ. പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമാണ് പരാതി നൽകിയത്.
പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ സമ്മേളനത്തിൽ കടുത്ത വിഭാഗീയത ഉണ്ടെന്നായിരുന്നു പരാതി.
Local News
സേവന വേതന വ്യവസ്ഥകൾ പുതുക്കിയില്ല;സിഐടിയു തൊഴിലാളികൾ ധർണ നടത്തി

കോതമംഗലം: സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് തങ്കളം ഇൻഡസ് മോട്ടേഴ്സിൽ സിഐടിയു തൊഴിലാളികൾ ധർണ നടത്തി .
കേരള അംഗീകൃത സെയിൽസ് ആൻറ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ(സി ഐ ടി യു)വിന്റെ നേതൃത്വത്തിലായിരുന്നു ധർണ്ണ.
സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രിസിഡന്റ് പി അജീഷ് അധ്യക്ഷനായി.
Latest news
പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽ കെട്ടി സമരം;ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചെന്നും നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമെന്നും ആരോപണം

കോതമംഗലം;പല്ലാരിമംഗലം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നും പാർട്ടിക്കാർക്ക് വിഴിവിട്ട് ആനുകൂല്യങ്ങൾ നൽകുന്നു എന്നും ഇത് ചോദ്യം ചെയ്യാൻ ആരും ഇല്ലാത്ത അവസ്ഥയാണ നിലവിലുള്ളതെന്നും ജനകീയ സമരസമതി.
പ്രതിഷേധത്തിന്റെ ആദ്യ നടപടി എന്ന നിലയിൽ നാളെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമെന്നും പ്രശ്നത്തിന് പരിഹാരമായില്ലങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.കുടിൽ കെട്ടി സമരം നാളെ രാവിലെ 10-ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എൻ.കെ. നാസർ ഉത് ഘാടനം ചെയ്യും.
17 മാസങ്ങൾ പിന്നിട്ട എൽഡിഎഫ് ഭരണസമിതിയിലെ തമ്മിലടിയും സർക്കാർ നിയമങ്ങൾ കാറ്റിൽപറത്തി പൊതു ജനങ്ങളിൽ നിന്നും അധിക ഫീസുകൾ ഈടാക്കുന്നുണ്ട്. സർവ്വ മേഖലയിലും അഴിമതി പ്രകടമാണ്.ലൈഫ് ഭവന പദ്ധതി നടപ്പിലാക്കുന്നതിലുള്ള കാലതാമസം വീടില്ലാത്ത സാധരണക്കാരെ വല്ലാതെ വിഷമിപ്പിയ്ക്കുന്നുണ്ട്.
സ്വജന പക്ഷപാതം അവസാനിപ്പിക്കുക ,രാഷ്ട്രീയ-വ്യക്തി താൽപ്ര്യങ്ങൾ മാത്രം കണക്കിലെടുത്ത് വിഭാനം ചെയ്ത പദ്ധതികൾ ഉപേക്ഷിക്കുക,നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേട് പരിശോധിച്ച് ,കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കുക,ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ പലവട്ടം ഉന്നയിച്ചിട്ടും പരിഗണിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പഞ്ചായത്ത് ഭരണസമതിയോ തയ്യാറായിട്ടില്ല.
അഴിമതി വിരന്മാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക,സൂപ്പർ പ്രസിഡന്റ് ഭരണം അവസാനിപ്പിക്കുക,ആശ്രയ കിറ്റിലെ തിരിമറി അന്വേഷിക്കുക,ജോലിയെടു
ക്കാത്ത താത്കാലിക ജീവനക്കാർക്ക് പാർട്ടി ഫണ്ടിലേക്ക് കോഴ വാങ്ങി ശമ്പളം നൽകിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ചിട്ടുള്ള ഗൗരവമേറയ ആവശ്യങ്ങളിൽ അന്വേഷണം നടത്തുന്നതിനും നടപടി സ്വീകരിയ്ക്കുന്നതിനും ഉത്തരവിദ്വപ്പെട്ടവർ തയ്യാറാവണം.ഭാരവാഹികൾ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ജനകീയ സമരസമിതി നേതാക്കളായ ജലീൽ പുല്ലാരി, കെ.എം ഇഖ്ബാൽ, അലി അൾട്ടിമ, ബാവ മുറിയോടിയിൽ, റെഷീദ് പെരുമ്പിച്ചാലി എന്നിവർ പങ്കെടുത്തു.
Latest news
ക്യാപ്റ്റന്റെ മോഹം പൊളിച്ചടുക്കി ഉമ തോമസ്;ഭൂരിപക്ഷം 25,015,വിജയം പിടിക്ക് സമർപ്പിക്കുന്നെന്ന് ഉമ

കൊച്ചി;തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം.25,016 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് വിജയം സ്വന്തമാക്കിയത്.
മണ്ഡലത്തിന്റെ ചരത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഉമ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. 2011-ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു.
2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.100 സീറ്റെന്ന എൽഡിഎഫ് മോഹമാണ് ഉമ തോമസ് പൊളിച്ചടുക്കിയത്.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്നാണ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ പ്രതികരണം.ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എൻ. മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ
You must be logged in to post a comment Login