M4 Malayalam
Connect with us

Politics

ഒന്നിച്ചുനീങ്ങാനുറച്ച് എ ഐ ഗ്രൂപ്പുകൾ ; പുനസംഘടനയിൽ ഹൈക്കമാന്റിനെ അതൃപ്തി അറിയിക്കും

Published

on

തിരുവനന്തപുരം:കെ. സുധാകരൻ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ, പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന നിലപാടിൽ ഉറച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെത്തിത്തലയും.
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ കെ.പി.സി.സി. പ്രസിഡന്റ് തന്നെ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിലൂടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുമെന്നാണ് അവർ ഉന്നയിക്കുന്ന വാദം.
ഇക്കാര്യം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിൽ സംയുക്തമായി നീങ്ങാനാണ് എ, ഐ വിഭാഗങ്ങളുടെ നീക്കം. ഇതിന്റെ ആദ്യപടിയായാണ് പുനഃസംഘടനയ്‌ക്കെതിരേയുള്ള സംയുക്തനിലപാട്. ഇരു ഗ്രൂപ്പുകളുടെയും നേതൃത്വം നടത്തിയ ചർച്ചയിലൂടെയാണ് ഏകീകൃത നീക്കത്തിനു തീരുമാനമായതെന്നാണ് സൂചന.

 

1 / 1

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Latest news

വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,

വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.

1 / 1

Continue Reading

Latest news

ലോകസഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണി വരെ. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തില്‍ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.

വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.

കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.

1 / 1

Continue Reading

Local News

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി

Published

on

By

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.

2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്

1 / 1

Continue Reading

Latest news

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരുദിവസം കൂടി അവസരം

Published

on

By

തിരുവനന്തപുരം ; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ഇനി ഒരുനാൾ കൂടി അവസരം. മാര്‍ച്ച്‌ 25 വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും.

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ് ഉപയോഗിച്ചോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടര്‍വഴിയോ 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവുന്നതാണ്.

ഇംഗ്ലീഷിലും മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാൻ സാധിക്കും.

ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് എന്നുള്ള ഓപ്ഷന്‍ തുറന്ന് സംസ്താനം ജില്ല, പാര്‍ലമെന്റ് , നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇമെയില്‍ ഐഡി, ജനനതീയതി,  വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍.

1 / 1

Continue Reading

Latest news

പത്മജ വേണുഗോപാൽ ഇനി ബിജെപിയിൽ ; അംഗത്വം ഇന്ന് സ്വീകരിക്കും

Published

on

By

തിരുവനന്തപുരം ; ബി ജെ പി യിലേക്കുള്ള അംഗത്വം സ്വീകരിക്കാനൊരുങ്ങി പത്മജ വേണുഗോപാൽ.

കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും.

ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ഡൽഹിയിലുള്ള പത്മജ വേണുഗോപാൽ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി.

 

പത്മജയുമായി ബന്ധപ്പെട്ടപ്പോൾ സാധ്യത തള്ളിക്കളയുന്നില്ലെന്നും കോണ്‍ഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു പ്രതികരണം

1 / 1

Continue Reading

Trending

error: