M4 Malayalam
Connect with us

Local News

ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ; യുവാവ് കുത്തേറ്റു മരിച്ചു

Published

on

ഇരിഞ്ഞാലക്കുട ; ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിന്റെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ 6 പേർക്ക് കുത്തേറ്റു. ഇതിൽ ഒരാൾ മരണപെട്ടു.

വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്ബില്‍ വീട്ടില്‍ അക്ഷയ് ആണ് (25) മരിച്ചത്.മരിച്ച അക്ഷയ്യ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.

മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇതില്‍ നാലുപേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആനന്ദപുരം സ്വദേശി കൊല്ലപറമ്ബില്‍ സഹില്‍, മൂർക്കനാട് സ്വദേശി കരിക്കപറമ്ബില്‍ പ്രജിത്ത് , കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ് , തൊട്ടിപ്പാള്‍ സ്വദേശി നെടുമ്ബാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ആക്രമിക്കാനെത്തിയ സംഘത്തിലെ അംഗങ്ങള്‍ മാരകായുധങ്ങള്‍ കൈയില്‍ കരുതിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അക്ഷയ്‌യുടെ മൃതദേഹം മാപ്രാണം ലാല്‍ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞിമൊയ്‌തീന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest news

കഞ്ചാവുമായി യാത്ര ചെയ്ത യുവാക്കൾ ടി.ടി ഇയെ ആക്രമിച്ചു

Published

on

By

പാലക്കാട്:വടക്കാഞ്ചേരിയിൽ ട്രെയിനിൽ ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത ടി.ടി.ഇമാർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസ്സിലെ ടി.ടി.ഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിൽ എന്നിവരാണ് ആക്രമണത്തിനിരയായത്.

വടകരയിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും പരിശോധനയിൽ കഞ്ചാവും കണ്ടെടുത്തു.

ചെന്നൈ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതികളിൽ ഒരാൾ ടി.ടി.ഇ മനോജ് വർമ്മയെ തള്ളിയിടുകയും പിന്നാലെ വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു.ആക്രമണത്തിനുശേഷം ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം.

Continue Reading

Local News

ഒമാനിൽ മരിച്ച നബി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Published

on

By

തിരുവനന്തപുരം ; ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു.വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി.

ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. കരമന സ്വദേശിയാണ് രാജേഷ്. കരമനയിലെ വീട്ടിൽ പൊതുദ‍ര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

Continue Reading

Latest news

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published

on

By

കാസര്‍കോട്; പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്.

 

 

Continue Reading

Latest news

ഡിഗ്രി വിദ്യാര്‍ത്ഥിയെയും പ്ലസ്ടുക്കാരിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Published

on

By

കൊല്ലം;ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിയും പ്ലസ്്ടുക്കാരിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്

വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്.

കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടന്നുവന്ന ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുന്‍പാണ് പരിചയപ്പെട്ടത്.

സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്.

വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

 

 

Continue Reading

Local News

അനധികൃത മണൽവാരൽ സംഘം പിടിയിൽ

Published

on

By

പറവൂർ ; പുത്തൻവേലിക്കരയിൽ അനധികൃതമായി മണൽവാരൽ നടത്തിയ സംഘം പിടിയിൽ. 6 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. മണൽവാരിക്കൊണ്ടിരുന്ന പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൾ സലാം (62), ചാലക്കൽ വിതയത്തിൽ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്നാൻ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലം പറമ്പിൽ ജയാനന്ദൻ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവ പ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരെ പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ പിടികൂടിയത്. 14 ന് രാത്രി പത്തിന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. പോലീസ് പരിശോധിക്കാനെത്തിയത് കണ്ട് മണൽ വഞ്ചി തള്ളി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വള്ളത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. മണൽ വാരുവാൻ ഉപയോഗിച്ച ഉപകരങ്ങളും പിടിച്ചെടുത്തു.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽ ജോർജ്,എസ് ഐ മാരായ വിക്കി ജോസഫ് , ബിജു, ഹരിക്കുട്ടൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജ്,സുനിൽകുമാർ, ഷാരോ, ഷനോജ്,സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, പ്രശാന്ത്, പ്രവീൺ, അനിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

Continue Reading

Trending

error: