Connect with us

News

കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര്‍ പിടിയില്‍

Published

on

അടിമാലി; കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിവില്‍പ്പന നടത്തിയ സംഘത്തിലെ 8 പിടിയില്‍ .ഇവരില്‍ നിന്നും 2 നാടന്‍ തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.

മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍(32)എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രെഞ്ചു (39) പത്താം മൈല്‍ സ്വദേശി സ്രാമ്പിക്കല്‍ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്( 35) കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്.രണ്ടാഴ്ച മുന്‍പ് അടിമാലി നെല്ലിപ്പാറ വനഭഗത്ത് വച്ചാണ് ഇവര്‍ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ,മാംസം കടത്തിയത്.

മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ജി സന്തോഷ്, സജീവ് സുധമോള്‍ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റേഞ്ച് ഓഫീസര്‍ രതീഷ് കെ വി രതീഷ് അറിയിച്ചു

കഴിഞ്ഞ ദിവസം അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

മൂന്നാറില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയതാണെന്ന് സ്ഥിരീകരിയ്ക്കുകയായിരുന്നു.

ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതികളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഉദ്ദേശം 600 കി.ഗ്രാമോളം ഭാരമുള്ള കാട്ടുപോത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. സമീപത്തായി ഒരു മ്ലാവിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഇതിന്റെയും ഇറച്ചി ഇത്തരത്തില്‍ മുറിച്ച് കടത്തിയതാണെന്ന സംശയവും ഉയര്‍ന്നിരുന്നു.

വനത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ നിരവധി കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള വിവരവും പ്രചരിച്ചിരുന്നു.വനമേഖലകളില്‍ നിന്നും കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, മാന്‍, മുള്ളന്‍പന്നി തുടങ്ങിയവയെ വ്യാപകമായി വേട്ടയാടപ്പെടുന്നുണ്ടെന്നും ഇറച്ച് ശേഖരിച്ച് കടത്തുന്നുണ്ടെന്നുമാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്.

വേട്ടയാടി കൊന്ന ശേഷം ഇറച്ചി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിച്ചെടുക്കും. സമീപത്ത് തന്നെ സൂക്ഷിച്ച് ഇവ ഉണക്കിയെടുത്ത ശേഷം വാഹനത്തിലാക്കി ഒളിപ്പിച്ച് കടത്തുകയാണ് മാംസവില്‍പ്പന സംഘത്തിന്റെ രീതി.

ഒരു ഇരയില്‍ നിന്നുതന്നെ കൂടുതല്‍ ഇറച്ചി ലഭിയ്ക്കുമെന്നതും വിപണിയിലുള്ള ഡിമാന്റുമാണ് വേട്ട സംഘങ്ങള്‍ കാട്ടപപോത്തിനെ ഉന്നം വയ്ക്കാന്‍ കാരണമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇത്തരത്തില്‍ പുറത്തെത്തിയ്ക്കുന്ന ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്.റിസോര്‍ട്ടുകളിലും വന്‍കിട ഹോട്ടലുകളിലും തീന്‍മേശകളില്‍ കാട്ടിറച്ചിയ്ക്ക് വന്‍ ഡിമാന്റാണ്.കാട്ടില്‍ നിന്നെത്തിയ്ക്കുന്ന ഇറച്ചി സൂക്ഷിച്ചുവച്ച് കുറെശെയായി വില്‍ക്കുന്ന സംഘങ്ങളും ഹൈറേഞ്ച് മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

 

1 / 1

News

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത

Published

on

By

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കനത്ത ചൂടിൽ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് ഇന്ന് ആശ്വസിക്കാം, ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

1 / 1

Continue Reading

Latest news

യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ച് കിടക്കും,അവസരം ഒത്തുവരുമ്പോൾ മൊബൈൽ കൈക്കലാക്കും;യുവാവ് പിടിയിൽ.

Published

on

By

മഥുര; ട്രെയിൻ യാത്രക്കാരുടെ വിശ്രമമുറിയിൽ കാത്തിരുന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ.

ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തതിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു.

റെയിൽവെ പോലീസിന്റെ തന്ത്രപരമായ ഇടപൈടലാണ് മോഷ്ടാവ് കുടുങ്ങാൻ കാരണം.സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

വിശ്രമ മുറയിൽ യാത്രക്കാർ കിടന്നുറങ്ങുമ്പോൾ അവർക്കൊപ്പം ഉറക്കം നടച്ചുകിടക്കുകയും ഉറങ്ങിയെന്ന് ബോദ്ധ്യമാവുമ്പോൾ മൊബൈൽ കൈക്കലാക്കി മുങ്ങുന്നതുമാായിരുന്നു ഇയാളുടെ രീതി.5 മൊബൈലുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

1 / 1

Continue Reading

Latest news

ഒമ്പതാം ക്ലാസ്സിൽ നിന്നും പാസായില്ലേ?; ഒമ്പതിൽ താഴ്ന്ന ഗ്രേഡ് ഉള്ളവർക്കായി ഇനി സെ പരീക്ഷ

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് സേ പരീക്ഷ നടത്തും. ഒമ്ബതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍’ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.

സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു.

വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കണം. 9-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കുന്നതിനു മുൻപായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്സിഇആര്‍ടി പുറത്തിറക്കിയ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും.

1 / 1

Continue Reading

Latest news

“അത്താണി ബോയ്‌സ്”ഗുണ്ടാ സംഘത്തിന്റെ തലവൻ വിനു വിക്രമനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

Published

on

By

കൊച്ചി; ചെങ്ങമനാട് കുറുമശ്ശേരിയിൽ ബുധനാഴ്ച പുലർച്ചെ ഗുണ്ടാ തലവൻ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി അത്താണി വിഷ്ണു വിഹാറിൽ വിനു വിക്രമൻ (33) കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ട സംഘാംഗങ്ങൾ പിടിയിൽ.

കുറുമശ്ശേരി പ്രിയപ്പടിയിൽ ‘തിമ്മയൻ’ എന്ന നിധിൻ (28), കുറുമശ്ശേരി ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ദീപക് (38) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

‘അത്താണി ബോയ്‌സ്’ എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനും, അത്താണി ബിനോയ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ വിനു വിക്രമൻ,നിരവധി വധശ്രമ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറയിച്ചു.

ബുധനാഴ്ച പുലർച്ചെ 1.30ഓടെ കുറുമശ്ശേരി പ്രിയപ്പടിക്കവലയിലാണ് കൊല നടന്നത്. ശരീരമാസകലം വെട്ടേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന വിനുവിനെ പൊലീസെത്തി അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണപ്പെടുുകയായിരുന്നു.

പോലീസ് കസ്റ്റയിൽ എടുത്തിട്ടുള്ള ദീപക്കും കൊല്ലപ്പെട്ട വിനുവും കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോട് ഭാഗത്തെ തിരുക്കൊച്ചി ബാറിൽ ചൊവ്വാഴ്ച്ച രാത്രി മദ്യപിക്കാനെത്തിയ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇരുവരുടെയും സുഹൃത്തായ കിഴക്കേ കുറുമശേരി സ്വദേശി ‘സിംബാവെ’ എന്ന സതീഷനും ഒപ്പമിരുന്നാണ് ഇവർ മദ്യപിച്ചിരുന്നത്.മദ്യാപാനത്തിനിടെ മൂവരും തമ്മിൽ വാക്കേറ്റമുണ്ടായതായുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.

രാത്രി 11 മണിയോടെ കുറുമശ്ശേരി സ്വദേശിയായ സിന്റോയുടെ ഓട്ടോയിൽ നിധിനാണ് മൂവരെയും കുറുമശ്ശേരിയിലെത്തിച്ചത്.ബാറിൽ നിന്ന് ഇവർ ഓട്ടോയിൽ കയറിപ്പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിധിന്റെ വീടിന് ഏകദേശം 50 മീറ്റർ അകലെ വച്ചാണ് വിനു കൊല്ലപ്പെട്ടത്. സംഭവ സമയത്ത് മദ്യപിച്ച് ലക്കുകെട്ട സതീഷ് ഓട്ടോറിക്ഷയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2019 നവംബർ 17ന് അത്താണി ഓട്ടോ സ്റ്റാൻഡിൽ ഗുണ്ടാത്തലവനായിരുന്ന അത്താണി സ്വദേശി ‘ഗില്ലപ്പി’ എന്ന ബിനോയിയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ബുധനാഴ്ച കൊല്ലപ്പെട്ട വിനു വിക്രമൻ.

ഈ കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് കൊലപാതകം.കൊല്ലപ്പെട്ട ബിനോയിയുടെ ഉറച്ച അനുയായിയായിരുന്നു നിധിൻ. ബിനോയിയെ കൊലചെയ്തതിന്റെ പ്രതികാരമാകാം സമാന രീതിയിൽ നടന്ന കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു.

1 / 1

Continue Reading

Latest news

ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

Published

on

By

കോതമംഗലം : പെയിന്റിംഗിനിടെ വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു.പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി 54) ആണ് മരിച്ചത്.വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം.

കഴിഞ്ഞ വെള്ളിയാഴ്ചയായരുന്നു അപകടം.മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉണ്ണിയെ ആദ്യം പ്രവേശിപ്പിച്ചത്.നില ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.സംസ്‌കാരം ഇന്ന്. ഭാര്യ : പ്രിയ. മകൾ : നന്ദന.

 

1 / 1

Continue Reading

Trending

error: